പ്രണവിനുവേണ്ടി എഴുതിയ സ്ക്രിപ്റ്റാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്: അരുൺഗോപി
Thursday, January 10, 2019 4:17 PM IST
ആ​ദി​യി​ലെ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ​യ​ല്ല താ​ൻ ‘ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​’ൽ ക​ണ്ട​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​ഗോ​പി. “ രാ​മ​ലീ​ല​യ്ക്കു മു​ന്പേ രൂപപ്പെട്ട ക​ഥ​യാ​ണി​ത്. രാ​മ​ലീ​ല​യ്ക്കു ശേ​ഷ​മു​ള്ള സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ളു​ണ്ടാ​യ​പ്പോ​ൾ ആ ​ക​ഥ പ​രി​ഗ​ണി​ച്ചു. പ്ര​ണ​വ് എ​ന്ന ആ​ക്ട​റി​ന് ആ ​ക​ഥ ചേ​രു​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ഈ ​ക​ഥ പ്ര​ണ​വി​ലേ​ക്ക് പ്ലേ​സ് ചെ​യ്ത​ത്..” പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ച്ച ‘ഇ​രു​പ​ത്തിയൊ​ന്നാം നൂ​റ്റാ​ണ്ടി​’നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച അ​രു​ണ്‍​ഗോ​പി.ആ​ദ്യ​മാ​യി എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ​ല്ലോ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്. ഇതിന്‍റെ കഥയ്ക്കു പി​ന്നി​ലെ പ്ര​ചോ​ദ​നം...?

2015 -2016 മു​ത​ൽ എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ക​ഥ​യാ​ണി​ത്. ഞാ​നും എ​ന്‍റെ സു​ഹൃ​ത്ത് ജോ​ർ​ജി​യും കൂ​ടി 2015 ൽ ​ന​ട​ത്തി​യ ഒ​രു ഗോ​വ​ൻ യാ​ത്ര​യി​ൽ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യ ചെ​റി​യ ഒ​ര​നു​ഭ​വ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ഥ ആ​ലോ​ചി​ക്കാ​നു​ണ്ടാ​യ കാ​ര​ണം. ആ ​അ​നു​ഭ​വം മ​റ്റൊ​രാ​ൾ​ക്കാ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ൽ എ​ന്ന ആ​ലോ​ച​ന ഒ​രു ക​ഥ​യാ​യി രൂ​പ​പ്പെ​ട്ട​താ​ണ് ‘ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്.’

പ്ര​ണ​വി​നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തേ പ്ലാ​നു​ണ്ടാ​യി​രു​ന്നോ....?

രാ​മ​ലീ​ല എ​ന്ന സി​നി​മ​യു​ടെ റി​ലീ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​യി​ലും പ്ര​ശ്ന​ങ്ങ​ളി​ലും നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് നി​രാ​ശ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ന​മു​ക്ക് ഒ​രു സി​നി​മ ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണെ​ന്നും ഒ​രു സി​നി​മ ആ​ലോ​ചി​ക്കൂ എ​ന്നും ആ​ന്‍റ​ണി​ച്ചേ​ട്ട​ൻ(​ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ) എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു. അ​ന്ന് അ​ത് എ​നി​ക്കു ന​ല്കി​യ ഉൗ​ർ​ജം വ​ള​രെ വ​ലു​താ​യി​രു​ന്നു. പി​ന്നീ​ടു രാ​മ​ലീ​ല ഇ​റ​ങ്ങു​ക​യും അ​തു ന​ല്ല​രീ​തി​യി​ൽ പോ​വു​ക​യും ചെ​യ്ത​തി​നു ശേ​ഷം ഇ​നി അ​ടു​ത്ത സി​നി​മ എ​ന്ന ചി​ന്ത വ​ന്ന​പ്പോ​ഴാ​ണ് ഗോ​വ​ൻ യാ​ത്ര​യി​ലെ സം​ഭ​വം മ​ന​സി​ലേ​ക്കു വന്ന​ത്.

അ​പ്പു​വി​നെ(പ്രണവ് മോഹൻലാൽ) വ​ച്ച് ഒ​രു സി​നി​മ ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം ടോ​മി​ച്ചാ​യ​നും ആ​യി​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. അ​തി​നു​പ​റ്റി​യ ക​ഥ​യു​ണ്ടോ എ​ന്നു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഞാ​ൻ ഈ ​ക​ഥ പ​റ​ഞ്ഞ​ത്. ഈ ​ക​ഥ അ​വ​ർ​ക്ക് ഇ​ഷ്ട​മാ​വു​ക​യും തു​ട​ർ​ന്ന് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന പ്രോ​ജ​ക്ട് സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.രാ​മ​ലീ​ല​യു​ടെ വി​ജ​യ​ത്തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ലു​മാ​യി സി​നി​മ ചെ​യ്യു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു...?

രാ​മ​ലീ​ല​യ്ക്കു​ശേ​ഷം ലാ​ലേ​ട്ട​നെ​യോ പ്ര​ണ​വി​നെ​യോ വ​ച്ച് ഒ​രു സി​നി​മ എ​ന്ന ചി​ന്ത ടോ​മി​ച്ചാ​യ​നു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പ്ര​ണ​വി​ലൂ​ടെ പ​റ​യാ​ൻ പ​റ്റു​ന്ന ക​ഥ​യാ​ണു രൂ​പ​പ്പെ​ട്ടു വ​ന്ന​ത്. അ​തു​കൊ​ണ്ട് പ്ര​ണ​വി​നോ​ടാ​ണു ക​ഥ പ​റ​ഞ്ഞ​ത്. ആ ​ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ത്തി​നും പ്ര​ണ​വാ​ണ് അ​നു​യോ​ജ്യ​ൻ എ​ന്നു​ള്ള​തു​കൊ​ണ്ട് പ്ര​ണ​വി​നെ വ​ച്ച് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. അ​താ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്.

ഇ​തു ക​ഴി​ഞ്ഞു ചെ​യ്യു​ന്ന​തു ലാ​ലേ​ട്ട​ന്‍റെ സി​നി​മ​യാ​ണ്. ലാ​ലേ​ട്ട​ന്‍റെ പ​ട​ത്തി​ന്‍റെ ക​ഥ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​റ്റു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തി അ​തി​ന്‍റെ എ​ഴു​ത്തു​പ​രി​പാ​ടി​ക​ളി​ലേ​ക്കു ക​ട​ക്ക​ണം. ഞാ​ൻ ത​ന്നെ​യാ​ണ് സ്ക്രി​പ്റ്റ് എ​ഴു​തു​ന്ന​ത്. ഈ ​വ​ർ​ഷം ത​ന്നെ ആ ​പ​ടം ഉ​ണ്ടാ​വും. ചി​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചൊ​ന്നും പ​റ​യാ​റാ​യി​ട്ടി​ല്ല. ടോ​മി​ച്ചാ​യ​ൻ ത​ന്നെ​യാ​ണു പ്രൊ​ഡ്യൂ​സ​ർ.‘നോട്ട് എ ഡോ​ണ്‍ സ്റ്റോ​റി’ എ​ന്ന് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ൽ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു​വ​ല്ലോ. ഇ​രു​പ​താം നൂ​റ്റാ​ണ്ടു​മാ​യി ഈ ​പ​ട​ത്തി​ന് എ​ന്താ​ണു ബ​ന്ധം...?

നൂ​റ്റാ​ണ്ട് എ​ന്നു പേ​രി​ലു​ള്ള സാ​മ്യ​മ​ല്ലാ​തെ ഈ ​സി​നി​മ​യ്ക്ക് ഇ​രു​പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യു​മാ​യി ക​ഥാ​പ​ര​മാ​യോ വേ​റെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലോ യാ​തൊ​രു​വി​ധ സാ​മ്യ​വു​മി​ല്ല. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ സം​വി​ധാ​യ​ക​ൻ കെ.​മ​ധു​സാ​റി​ന്‍റെ ശി​ഷ്യ​നാ​ണു ഞാ​ൻ. ഇ​രു​പ​താം​നൂ​റ്റാ​ണ്ടി​ലെ നാ​യ​ക​ൻ ലാ​ലേ​ട്ട​ന്‍റെ മ​ക​ൻ പ്ര​ണ​വാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ മോ​ഹ​ൻ​ലാ​ൽ - സു​രേ​ഷ്ഗോ​പി പെ​യ​ർ ആ​യി​രു​ന്നു​വെ​ങ്കി​ൽ അ​വ​രു​ടെ അ​ടു​ത്ത ജ​ന​റേ​ഷ​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ - ഗോ​കു​ൽ​സു​രേ​ഷ് പെ​യ​ർ ഇ​തി​ൽ വ​രു​ന്നു. ഗോ​കു​ൽ സു​രേ​ഷ് ഇ​തി​ൽ ഗ​സ്റ്റ് റോ​ളി​ലാ​ണു വ​രു​ന്ന​ത്. അ​ത്ത​രം ചി​ല വൈ​കാ​രി​ക ബ​ന്ധ​ങ്ങ​ളു​ണ്ട് എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് സി​നി​മാ​പ​ര​മാ​യി ഇ​രു​പ​താം നൂ​റ്റാ​ണ്ടു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല.‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ’​- പ​റ​യു​ന്ന​ത്....?

ഒ​രു സാ​ധാ​ര​ണ ചെ​റു​പ്പ​ക്കാ​ര​നും ചെ​റു​പ്പ​ക്കാ​രി​ക​ളും ഗോ​വ​യി​ൽ വ​ച്ച് ക​ണ്ടു​മു​ട്ടു​ന്പോ​ൾ അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കാ​വു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന ഒ​രു ക​ഥ​യാ​ണി​ത്. ‘ഓ...​അ​തി​നെ​ന്താ വ​രു​ന്നി​ട​ത്തു വ​ച്ച് കാ​ണാം..​’ എ​ന്ന മ​ട്ടി​ൽ അ​പ്പ​പ്പോ​ൾ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ന​മ്മ​ളെ കൊ​ണ്ടെ​ത്തി​ക്കു​ന്ന ചി​ല ത​ല​ങ്ങ​ളു​ണ്ടാ​വും. മു​ന്നി​ൽ കാ​ണു​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ക​ഥ പോ​കു​ന്ന​ത്. അ​ല്ലാ​തെ, മുന്നൊരുക്കങ്ങളോടെ യാ​ത്ര പോ​കു​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ൽ ന​ട​ക്കു​ന്ന ക​ഥ​യ​ല്ല ഇ​ത്.ട്രാ​വ​ൽ സി​നി​മ​യാ​ണോ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്....?

പൂ​ർ​ണ​മാ​യും യാ​ത്ര​യി​ലൂ​ടെ പോ​കു​ന്ന സി​നി​മ​യ​ല്ല ഇ​ത്. ഇ​തു ഗോ​വ​യി​ൽ സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണ്. പ​ക്ഷേ, ട്രാ​വ​ലി​ന്‍റെ മൂ​ഡ് ഈ ​സി​നി​മ​യ്ക്ക് എ​വി​ടെ​യോ ഉ​ണ്ട്. ട്രാ​വ​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​തി​ലെ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും. ഗോ​വ​യി​ലും കേ​ര​ള​ത്തി​ലും മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലു​മാ​യാ​ണ് ഈ ​സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. പ​ക്ഷേ, ഇ​തി​നെ ഒ​രു ട്രാ​വ​ൽ സി​നി​മ​യെ​ന്നു പ​റ​യാ​നു​മാ​വി​ല്ല. ഈ ​ക​ഥ​ ന​ട​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ സൂചിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വേ​റി​ട്ട പ​ല വി​ദൂ​ര ലൊ​ക്കേ​ഷ​നു​ക​ളി​ലും ഷൂ​ട്ട് ചെ​യ്യേ​ണ്ടി​വ​ന്ന​ത്.പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്....?

ഗോ​വ​യി​ലൊ​ക്കെ ന​മ്മ​ൾ സ്ഥി​രം കാ​ണു​ന്ന കാ​ഴ്ച​യി​ലൊ​ക്കെ​യു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം. ഗോ​വ​യി​ലു​ള്ള ചെ​റു​പ്പ​ക്കാ​രൊ​ക്കെ ഗോ​വ കൊ​ണ്ടു ജീ​വി​ക്കു​ന്ന​വ​രാ​ണ്. ഗോ​വയിലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ ജോ​ലി​ക​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​രാ​ണ് അ​വി​ട​ത്തെ ചെ​റു​പ്പ​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും. അ​ത്ര​യേ​റെ ബീ​ച്ചു​ക​ളാ​ൽ സ​ന്പ​ന്ന​മാ​യ നാ​ടാ​ണു ഗോ​വ.

ന​മു​ക്കു ഗോ​വ​യി​ൽ ക​ണ്ടു​മു​ട്ടാ​നാ​കു​ന്ന, അവിടത്തെ ബീ​ച്ചു​ക​ളി​ൽ കാ​ണാ​നാ​കു​ന്ന, ഗോ​വ​യു​ടെ മ​ണ്ണു​കൊ​ണ്ട് ഉ​പ​ജീ​വ​നം ന​ട​ത്തി​പ്പോ​രു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണു പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം. കാ​ര്യ​ങ്ങ​ളെ വ​രു​ന്നി​ട​ത്തു വ​ച്ച് കാ​ണു​ക​യും പു​തി​യ ജീ​വി​ത​ത്തെ എ​ങ്ങ​നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ൽ ന​ട​ക്കു​ക​യും ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സി​നി​മ​യു​ടെ റി​ലീ​സോ​ടെ പു​റ​ത്തു വ​ന്നോ​ട്ടെ എ​ന്നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് പ്ര​ണ​വി​നു വേ​ണ്ടി​ത്ത​ന്നെ എ​ഴു​തി​യ സ്ക്രിപ്റ്റാണോ..?

തീ​ർ​ച്ച​യാ​യും. പ​ക്ഷേ, ഈ ​ക​ഥ​യു​ണ്ടാ​യ സ​മ​യ​ത്ത് പ്ര​ണ​വ് അ​ഭി​ന​യി​ക്കു​മോ ഇ​ല്ല​യോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഫ്ര​ഷ് ആ​യ ഒ​രാ​ൾ, സ​ർ​ഫിം​ഗ് ചെ​യ്യാ​ൻ ശ​രീര​ഭാ​ഷ​യു​ള്ള ഒ​രാ​ൾ വേ​ണം എ​ന്നൊ​ക്കെ മാ​ത്ര​മേ അ​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​ള്ളൂ. ഈ ​ക​ഥ ഉ​ണ്ടാ​യ​തി​നു​ശേ​ഷ​മാ​ണ് പ്ര​ണ​വ് എ​ന്ന ആ​ക്ട​ർ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു വ​ന്ന​തും ആ​ദി എ​ന്ന സി​നി​മ സം​ഭ​വി​ച്ചതു​മൊ​ക്കെ. പ​ക്ഷേ, പ്ര​ണ​വ് എ​ന്ന ആ​ക്ട​റി​നെ മ​ന​സി​ൽ ക​ണ്ടു​ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ പൂ​ർ​ണ സ്ക്രി​പ്റ്റ് എ​ഴു​തി​യ​ത്.ആ​ദി​യി​ൽ പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം പാ​ർ​ക്കൗ​റി​ൽ നി​പു​ണ​ൻ. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ക​ഥാ​പാ​ത്രം സ​ർ​ഫിം​ഗി​ലും....?

ഈ ​സി​നി​മ​യു​ടെ കാ​ത​ലാ​യ ഭാ​ഗ​മൊ​ന്നു​മ​ല്ല സ​ർ​ഫിം​ഗ്. പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം സ​ർ​ഫ​റാ​ണ്. സ​ർ​ഫിം​ഗ് അ​യാ​ളു​ടെ തൊ​ഴി​ലാ​ണ്. സ​ർ​ഫിം​ഗ് പ്രാ​ക്ടീ​സ് ചെയ്യുന്ന സ​ർ​ഫ​റാ​ണ് പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം എ​ന്ന​തി​ന​പ്പു​റം സ​ർ​ഫിം​ഗ് എ​ന്ന​ത് ഈ ​സി​നി​മ​യു​ടെ ക​ഥാ​പ​ശ്ചാ​ത്ത​ല​വു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഘ​ട​ക​മൊ​ന്നു​മ​ല്ല. ആ​ദി​യി​ൽ പാ​ർ​ക്കൗ​റി​നു​ള്ള പ്രാ​ധാ​ന്യം പോ​ലും ഈ ​സി​നി​മ​യി​ൽ സ​ർ​ഫിം​ഗി​ന് ഇ​ല്ല.

ഈ ​സി​നി​മ​യ്ക്കു വേ​ണ്ടി പ്ര​ണ​വ് സ​ർ​ഫിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. തനിക്കു ചെ​യ്യാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ അ​ദ്ദേ​ഹം അ​തു ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ, ഉ​ട​നീ​ള​മോ ഇ​ട​യ്ക്കി​ടെ​യോ സ​ർ​ഫിം​ഗ് കാ​ണി​ക്കു​ന്ന​തോ അ​ല്ലെ​ങ്കി​ൽ സ​ർ​ഫിം​ഗ് സീ​ക്വ​ൻ​സു​ക​ളു​ള്ള​തോ ആ​യ സി​നി​മ​യ​ല്ല ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്.രാ​മ​ലീ​ല​യ്ക്കു ശേ​ഷം വീ​ണ്ടും ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​ത്തി​നൊ​പ്പം...?

രാ​മ​ലീ​ല സം​ഭ​വി​ക്കാ​ൻ കാ​ര​ണ​ക്കാ​ര​നാ​യ മ​നു​ഷ്യ​ൻ, എ​ന്‍റെ ക​രി​യ​റി​ന്‍റെ ബാ​ക്ക് ബോ​ണ്‍, പി​ല്ല​ർ എ​ന്നൊ​ക്കെ പ​റ​യാ​വു​ന്ന​യാ​ളാ​ണ് ടോ​മി​ച്ചാ​യ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​പ്പോ​ർ​ട്ടി​ലാ​ണ് ഞാ​ൻ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര പോ​ലും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തിലെ ത​ന്നെ മി​ക​ച്ച അ​ല്ലെ​ങ്കി​ൽ, മി​നി​മം ഗ്യാ​ര​ന്‍റി സി​നി​മ​ക​ൾ ന​ല്കാ​ൻ സാ​ധ്യ​ത​യു​ള്ള, സി​നി​മ ഏ​റ്റ​വു​മ​ധി​കം ന​ന്നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന പ്രൊ​ഡ്യൂ​സേ​ഴ്സി​ൽ ഒ​രാ​ളാ​ണു ടോ​മി​ച്ചാ​യ​ൻ. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളി​ന്‍റെ സ​പ്പോ​ർ​ട്ട് എ​ന്ന​ത് വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്.ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം എ​ന്ന പ്രൊ​ഡ്യൂ​സ​റു​ടെ ക്രി​യേ​റ്റീ​വാ​യ ഇ​ട​പെ​ട​ൽ എ​ത്ര​ത്തോ​ള​മാ​ണ്...?

താ​ൻ ചെ​ല​വാ​ക്കു​ന്ന കാ​ശ് സി​നി​മ​യു​ടെ ഫ്രെ​യി​മു​ക​ളി​ലും ക​ഥാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും കാ​ണ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മു​ള്ള പ്രൊ​ഡ്യൂ​സ​റാ​ണു ടോ​മി​ച്ചാ​യ​ൻ. അ​താ​ണ​ല്ലോ വാ​സ്ത​വ​ത്തി​ൽ ഒ​രു ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​റു​ടെ ല​ക്ഷ​ണം. അ​ത്ത​ര​ത്തി​ൽ അ​ദ്ദേ​ഹം ക്രി​യേ​റ്റീ​വാ​യി ഇ​ട​പെ​ടു​ന്ന​യാ​ൾ ത​ന്നെ​യാ​ണ്. സി​നി​മ ന​ന്നാ​കാ​ൻ വേ​ണ്ടി അ​തി​ന്‍റെ ബ​ജ​റ്റി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തെ ഏ​ത​റ്റം വ​രെ​യും സ​ഞ്ച​രി​ക്കാ​ൻ ത​യാ​റാ​കു​ന്ന പ്രൊ​ഡ്യൂ​സ​റാ​ണ് ടോ​മി​ച്ചാ​യ​ൻ. എ​ന്നെ വി​ശ്വ​സി​ച്ചു​വ​രു​ന്ന എ​ന്‍റെ പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​​ത്തുന്ന​താ​വ​ണം എ​ന്‍റെ സി​നി​മ എ​ന്നു വി​ശ്വ​സി​ക്കു​ന്ന പ്രൊ​ഡ്യൂ​സ​റാ​ണ് അ​ദ്ദേ​ഹം.വ​ലി​യ ബ​ജ​റ്റു​ള്ള മാ​സ് ചി​ത്ര​മാ​ണോ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്...?

ചി​ത്ര​ത്തി​ന്‍റെ പേ​രു കേ​ൾ​ക്കു​ന്പോ​ൾ പ​ല​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ മാ​സ് മ​സാ​ല സി​നി​മ​യൊ​ന്നു​മ​ല്ല ഇ​ത്. ഇ​മോ​ഷ​ൻ​സി​ലൂ​ടെ പോ​കു​ന്ന ചി​ത്ര​മാ​ണി​ത്. ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ ക​ഥ പ​റ​യു​ന്നു എ​ന്ന അ​ർ​ഥ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ടൈ​റ്റി​ൽ ഈ ​സി​നി​മ​യ്ക്കു സെ​ല​ക്ട് ചെ​യ്ത​ത്. പ​ല​പ്പോ​ഴും പ​ല കാ​ര്യ​ങ്ങ​ളും സം​ഭ​വി​ക്കു​ന്പോ​ൾ ‘ഈ ​നൂ​റ്റാ​ണ്ടി​ലാ​ണ​ല്ലോ ഇ​തു സം​ഭ​വി​ക്കു​ന്ന​ത്, ഇ​ത് ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടാ​ണ്’ എ​ന്നൊ​ക്കെ ന​മ്മ​ൾ വ​ള​രെ ആ​ശ്ച​ര്യ​ത്തോ​ടെ ഈ ​നൂ​റ്റാ​ണ്ടി​നെ പ​രാ​മ​ർ​ശി​ച്ചു സം​സാ​രി​ക്കാ​റു​ണ്ട​ല്ലോ.

ന​മ്മു​ടെ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ളി​ലും മ​റ്റു പ​ല കാ​ര്യ​ങ്ങ​ളി​ലും എ​ല്ലാ അ​ർ​ഥ​ത്തി​ലും ന​മ്മ​ൾ വ​ലി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്പോ​ൾ അ​ത് ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ പേ​രി​ൽ പ​റ​യു​ന്നു എ​ന്ന​തി​ന​പ്പു​റം മ​റ്റൊ​ന്നു​മി​ല്ല.ഇ​മോ​ഷ​ൻ​സി​നെ​ക്കു​റി​ച്ചും സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും ചെ​റി​യൊ​രു പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും അ​ച്ഛ​നും മ​ക്ക​ളും ത​മ്മി​ലു​ള്ള റി​ലേ​ഷ​ൻ​സി​നെ​ക്കു​റി​ച്ചു​മൊ​ക്കെ പ​റ​യു​ന്ന... റി​ലേ​ഷ​ൻ​ഷി​പ്പു​ക​ളെ​ക്കു​റി​ച്ചു പ​റ​യു​ന്ന, ഇ​മോ​ഷ​ണ​ലി ആ​ളു​ക​ൾ​ക്കു ക​ണ​ക്ട് ചെ​യ്യാ​ൻ പ​റ്റു​മെ​ന്നു ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണി​ത്. ഫാ​മി​ലി ഓ​ഡി​യ​ൻ​സി​നെ ത​ന്നെ​യാ​ണു ലക്ഷ്യമിടുന്ന​ത്.

രാ​മ​ലീ​ല​യി​ലെ​പ്പോ​ലെ ത​ന്നെ ഇ​തി​ലും കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു ത​ന്നെ​യാ​ണു പ​റ​യു​ന്ന​ത്. അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള റി​ലേ​ഷ​ൻ​ഷി​പ്പി​നെ​ക്കു​റി​ച്ച് ഏ​റെ ഉൗ​ഷ്മ​ള​മാ​യി കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​ക്കെ​യു​ള്ള റി​ലേ​ഷ​ൻ​ഷി​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സി​നി​മ പോ​കു​ന്ന​ത്. റി​ലേ​ഷ​ൻ​ഷി​പ്പാ​ണ് ഈ ​സി​നി​മ​യു​ടെ ബേ​സി​ക് പ്ലോ​ട്ട്.നാ​യി​ക സാ​യ ഡേ​വി​ഡി​ലേ​ക്ക് എ​ത്തി​യ​ത്....?

എ​റ​ണാ​കു​ളം ക്രൗ​ണ്‍ പ്ലാ​സ​യി​ൽ വ​ച്ച് നാ​യി​ക​യ്ക്കു വേ​ണ്ടി ന​ട​ത്തി​യ ഓ​ഡി​ഷ​ന് എത്തിയ​വ​രി​ൽ നി​ന്ന് അ​ഞ്ചു പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​ൽ ഒ​രാ​ളാ​യി​രു​ന്നു സാ​യ. ആ ​അ​ഞ്ചു​പേ​രെ വ​ച്ച് അ​ടു​ത്ത റൗ​ണ്ട് ഓ​ഡി​ഷ​ൻ, കോ​സ്റ്റ്യൂം ടെ​സ്റ്റ് ഉ​ൾ​പ്പ​ടെ ന​ട​ത്തി.​ അ​ത്ത​രം പ്രോ​സ​സി​ലൂ​ടെ സെ​ല​ക്ടാ​യ ആ​ളാ​ണു സാ​യ.ബം​ഗ​ളൂ​രു​വി​ൽ സെ​റ്റി​ൽ​ഡാ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യാ​ണു സാ​യ. സാ​യ​യു​ടെ അ​ച്ഛ​നും അ​മ്മ​യും മ​ല​യാ​ളി​ക​ളാ​ണ്. അ​ച്ഛ​ൻ വി​ദേ​ശ​ത്താ​ണു ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​തി​നാ​ൽ സാ​യ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മൊ​ക്കെ വി​ദേ​ശ​ത്താ​ണ്. അ​തി​നാ​ൽ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ൽ അ​തി​ന്‍റേതാ​യ ചി​ല പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ത​നി മ​ല​യാ​ളി ത​ന്നെ​യാ​ണു സാ​യ. ടാ​ല​ന്‍റ​ഡാ​ണ്. മ​ല​യാ​ള​സി​നി​മ​യ്ക്കു വാ​ഗ്ദാ​നമാ​യ ഒ​രു പെ​ണ്‍​കു​ട്ടി.

പു​തു​മു​ഖ​ത്തി​ന്‍റെ പ​ത​ർ​ച്ച​ക​ളി​ല്ലാ​തെ വ​ള​രെ മ​നോ​ഹ​ര​മാ​യി ഈ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തോ​ട് 100 ശ​ത​മാ​ന​വും നീ​തി​പു​ല​ർ​ത്തു​ന്ന രീ​തി​യി​ൽ സാ​യ ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ളെ​ല്ലാം അ​തി​ൽ വ​ള​രെ ഹാ​പ്പി​യാ​ണ്. ഇ​തു സാ​യ​യു​ടെ ആ​ദ്യ ചി​ത്ര​മാ​ണ്. സാ​യ എ​ന്നു ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പേ​ര്.സാ​യ​യും പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​വും ത​മ്മി​ലു​ള്ള പ്ര​ണ​യം ഈ ​സി​നി​മ​യു​ടെ പ്ര​ധാ​ന ട്രാ​ക്കാ​ണോ...?

അ​വ​ർ ത​മ്മി​ലു​ള്ള​തു പ്ര​ണ​യം ഉ​ണ്ടാ​കാ​വു​ന്ന ഒ​രു ട്രാ​ക്കാ​ണ്. പ്ര​ണ​യം ഉ​ണ്ടാ​കു​മോ ഇ​ല്ല​യോ എ​ന്നു​ള്ള​തു സി​നി​മ കാ​ണു​ന്പോ​ഴാ​ണു ന​മു​ക്കു മ​ന​സി​ലാ​കേ​ണ്ട​ത്. പ്ര​ണ​യം ഉ​ണ്ടാ​കു​മാ​യി​രി​ക്കാം, ഇ​ല്ലാ​യി​രി​ക്കാം. ആ​രെ​ങ്കി​ലും പ്ര​ണ​യം പ​റ​യു​ന്നു​ണ്ടോ എ​ന്നു​ള്ള​തും സി​നി​മ​യു​ടേ​താ​യ ഒ​രു പൊ​ളി​റ്റി​ക്സാ​ണ്.പ്ര​ണ​വു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ...?

ഹാ​ൻ​ഡി​ൽ ചെ​യ്യാ​ൻ ഏ​റെ എ​ളു​പ്പ​മു​ള്ള വ​ള​രെ ന​ല്ല ചെ​റു​പ്പ​ക്കാ​ര​നും ന​ല്ല ഒ​രു മ​നു​ഷ്യ​നു​മാ​ണു പ്ര​ണ​വ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​നാ​ണ​ല്ലോ പ്ര​ണ​വ് എ​ന്ന​ത് ഇ​ട​യ്ക്കൊ​ക്കെ ന​മ്മ​ൾ മ​റ​ന്നു​പോ​കും. ന​മ്മ​ളി​ൽ ഒ​രാ​ളാ​യി​ട്ടാ​വും പ്ര​ണ​വ് എ​പ്പോ​ഴും ന​മ്മ​ളൊ​ടൊ​പ്പം ഉ​ണ്ടാ​വു​ക. മ​റ്റു​ള്ള​വ​രൊ​ക്കെ എ​ങ്ങ​നെ​യാ​ണോ അ​തേ രീ​തി​യി​ൽ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​വും ന​മ്മ​ളോ​ടൊ​പ്പം ഉ​ണ്ടാ​വു​ക. സാ​ധാ​ര​ണയായി ഹീ​റോ​യ്ക്കു ഹീ​റോ​യു​ടേ​താ​യ കു​റേ കാ​ര്യ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​കു​മ​ല്ലോ. അ​ങ്ങ​നെ​യൊ​ന്നു​മ​ല്ലാ​തെ സെ​റ്റി​ൽ വ​ള​രെ ഡൗ​ണ്‍ ടു ​എ​ർ​ത്താ​ണു പ്ര​ണ​വ്. സം​വി​ധാ​യ​ക​ന് ഒ​രു ത​ല​വേ​ദ​ന​യും സൃ​ഷ്ടി​ക്കാ​ത്ത, 100 ശ​ത​മാ​ന​വും കം​ഫ​ർ​ട്ട​ബി​ളാ​യ ആ​ക്ട​റാ​ണു പ്ര​ണ​വ്.

എ​ല്ലാ അ​ർ​ഥ​ത്തി​ലും സം​വി​ധാ​യ​ക​ന്‍റെ ആ​ക്ട​റാ​ണു പ്ര​ണ​വ്. ഒ​രു സീ​ൻ വാ​യി​ച്ച​ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റേ​താ​യ നി​ഗ​മ​ന​ത്തോ​ടെയ​ല്ല കാ​മ​റ​യു​ടെ മു​ന്നി​ലേ​ക്കു വ​രു​ന്ന​ത്. അ​ദ്ദേ​ഹം ആ ​സീ​നി​ലെ ഡ​യ​ലോ​ഗു​ക​ൾ ബൈ​ഹാ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന​പ്പു​റം മ​റ്റൊ​ന്നും ത​ന്നെ അ​വി​ടെ കോ​ണ്‍​ട്രി​ബ്യൂ​ട്ട് ചെ​യ്യു​ന്നി​ല്ല. ഞാ​ൻ എ​ന്താ​ണോ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​നി​ക്ക് എ​ന്താ​ണോ വേ​ണ്ട​ത് അ​തു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി റീ​പ്രൊ​ഡ്യൂ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ആ​ക്ട​റാ​ണ് പ്ര​ണ​വ്. സം​വി​ധാ​യ​ക​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു ത​രാ​ൻ അ​യാ​ൾ ത​യാ​റാ​ണ്. സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​തു വ​രെ ചെ​യ്യാ​നും എ​ത്ര ടേ​ക്ക് വേ​ണ​മെ​ങ്കി​ലും പോ​കാ​നു​മൊ​ക്കെ ത​യാ​റാ​ണ്.പു​റ​ത്തൊ​ക്കെ പ​ഠി​ച്ച​തി​നാ​ൽ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ൽ ചെ​റി​യ ചി​ല വൈ​ഷ​മ്യ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​തൊ​ക്കെ നി​സാ​ര​മാ​യി​ട്ടാ​ണ് എ​നി​ക്കു തോ​ന്നി​യി​ട്ടു​ള്ള​ത്. അ​തു മ​റി​ക​ട​ക്കാ​ൻ പ്ര​ണ​വ് ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഈ ​ചി​ത്ര​ത്തി​ൽ പ്ര​ണ​വ് ത​ന്നെ​യാ​ണ് ഡ​ബ്ബ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​ണ​വി​ന്‍റെ ര​ണ്ടാ​മ​തു സി​നി​മ എ​ന്ന സ​മ്മ​ർ​ദം ഈ ​സി​നി​മ ചെ​യ്യു​ന്പോ​ൾ ഉ​ണ്ടാ​യി​രു​ന്നോ...?

പ്ര​ണ​വി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് എ​ന്ന സ​മ്മ​ർ​ദ​ത്തി​ലു​പ​രി എ​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് എ​ന്ന സ​മ്മ​ർ​ദം മാ​ത്ര​മാ​ണ് ഉണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ സി​നി​മ​യി​ൽ​ത്ത​ന്നെ പ്രൂ​വ് ചെ​യ്യ​പ്പെ​ടു​ക​യും എ​പ്പോ​ഴും വേ​റൊ​രു ത​ല​ത്തി​ൽ പ്ലേസ് ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യുള്ള ഒ​രാ​ക്ട​റുമാ​ണ് പ്ര​ണ​വ്. അ​ങ്ങ​നെ​യു​ള്ള ഒ​രു കാ​ര​ക്ട​റും കാ​ലി​ബ​റും അ​ദ്ദേ​ഹ​ത്തി​നു​ണ്ട് എ​ന്നു​ത​ന്നെ​യാ​ണ് തു​ട​ക്കം മു​ത​ൽ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. കൂ​ടെ വ​ർ​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്കു മ​ന​സി​ലാ​യ കാ​ര്യ​വും അ​തു ത​ന്നെ​യാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ എ​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ എ​ന്ന സ​മ്മ​ർ​ദ​മാ​ണു കൂ​ടു​ത​ൽ.

എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യ ക​ഥ​യെ പൂ​ർ​ണ​മാ​യും ഒ​രു സി​നി​മ​യു​ടെ രൂ​പ​ത്തി​ലേ​ക്ക് എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ഡ​യ​ലോ​ഗ്സ് ഉ​ൾ​പ്പെ​ടെ, എ​ല്ലാ​വ​രു​ടെ​യും ച​ല​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ സ്ക്രി​പ്റ്റ് എ​ഴു​തി ത​യാ​റാ​ക്കു​ന്ന​തി​ൽ ഞാ​നെ​ന്ന റൈ​റ്റ​ർ എ​ത്ര​ത്തോ​ളം സ്കോ​ർ ചെ​യ്യു​മെ​ന്ന് എ​നി​ക്കു​പോ​ലും ഉ​റ​പ്പി​ല്ലാ​തി​രു​ന്ന ഒ​രു സ​മ​യ​ത്താ​ണ് ഞാ​ൻ ഈ ​സി​നി​മ എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. എ​ഴു​തി​വ​ന്ന​പ്പോ​ൾ ഈ ​സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ മോ​ശ​മാ​വി​ല്ലെ​ന്ന ആത്മവിശ്വാസമുണ്ടായി. സ്ക്രി​പ്റ്റ് വാ​യി​ച്ച​വ​രിൽ നിന്നൊക്കെ സപ്പോർട്ടും കിട്ടി. അതോടെയാണ് ഈ ​സി​നി​മ തു​ട​ങ്ങു​ന്ന​ത്.ഇ​ത് ഉ​ദാ​ത്ത​മാ​യ, മ​ഹ​ത്ത​ര​മാ​യ സി​നി​മ​യൊ​ന്നും ആ​യി​രി​ക്കി​ല്ല. ഒ​രു എ​ന്‍റ​ർ​ടെ​യ്ന​ർ ആ​ക്കാ​നാ​ണു ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ എ​പ്പോ​ഴും മൂ​ന്നാ​ലു പേ​രു​ടെ ചി​ന്ത​ക​ളി​ലെ ശ​രി​യാ​ണ്. അ​തി​നെ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​വ​ർ​ക്കു​കൂ​ടി ശ​രി​യെ​ന്നു ഫീ​ൽ ചെ​യ്താ​ൽ മാ​ത്ര​മേ സി​നി​മ സ​ക്സ​സ് ആ​വു​ക​യു​ള്ളൂ. അ​ത്ത​ര​ത്തി​ൽ അ​വ​രു​ടെ​യും കൂ​ടി ചി​ന്ത​ക​ൾ​ക്കു തൃ​പ്തി തോ​ന്നു​ന്ന രീ​തി​യി​ൽ എ​ഴു​താ​നും സം​വി​ധാ​നം ചെ​യ്യാ​നു​മൊ​ക്കെ​യു​ള്ള ശ്ര​മം എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട്. 25 മു​ത​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ ക​ണ്ടു​ത​ന്നെ​യാ​ണ് അ​തു വി​ല​യി​രു​ത്തേ​ണ്ട​ത്.പ്ര​ണ​വ് ട്രെ​യി​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ൾ ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നി​രു​ന്നു. ആ​ദി പോ​ലെ ത​ന്നെ ആ​ക്‌ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണോ ഇ​രു​പ​ത്തി​യൊ​ന്നാം​നൂ​റ്റാ​ണ്ട്...?

ആ​ക്ഷ​നും പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നു​ക​രു​തി ആ​ക്ഷ​ൻ ഓ​റി​യ​ന്‍റ​ഡ് സി​നി​മ​യ​ല്ല ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്. പ്ര​ണ​വി​ന്‍റെ ആ​ദ്യ​ചി​ത്രം ആ​ദി​യി​ൽ ആ​ക്‌ഷ​ന് ഒ​ത്തി​രി പ്രാ​ധാ​ന്യ​മു​ണ്ട്. അ​തി​ൽ സെ​ക്ക​ൻ​ഡ് ഹാ​ഫ് ആ​ക്‌ഷ​നി​ലൂ​ടെ​യാ​ണ​ല്ലോ പോ​കു​ന്ന​ത്. അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല ഇ​തി​ൽ. ഇ​തി​ൽ ആ​ക്‌ഷ​ൻ പോ​ലും ഇ​മോ​ഷ​ണ​ലി ക​ണ​ക്ട​ഡാ​ണ്. അ​ല്ലാ​തെ, ആ​ക്‌ഷ​നു​വേ​ണ്ടി​യു​ണ്ടാ​ക്കി​യ ആ​ക്‌ഷ​ൻ സീ​ക്വ​ൻ​സു​ക​ളൊ​ന്നു​മ​ല്ല ഇ​തി​ൽ. പീ​റ്റ​ർ ഹെ​യ്നാ​ണ് ഇ​തി​ൽ ക്ലൈ​മാ​ക്സി​ന്‍റെ ഒ​രു ഫൈ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ രൂ​പ​പ്പെ​ടു​ത്തു​ന്ന സ​മ​യ​ത്തു ത​ന്നെ ക്ലൈ​മാ​ക്സ് സീ​ക്വ​ൻ​സു​ക​ൾ ഷൂ​ട്ട് ചെ​യ്യാ​ൻ പീ​റ്റ​ർ ഹെ​യ്ൻ ഉ​ണ്ടെ​ങ്കി​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്ന ചി​ന്ത വ​ന്നി​രു​ന്നു.മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ അ​ക​ന്നു ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണോ പ്ര​ണ​വ്...?

ഇ​തു​വ​രെ​യും പ്ര​ണ​വ് ഒ​രു മീ​ഡി​യ​യ്ക്കും ഇ​ന്‍റ​ർ​വ്യൂ കൊ​ടു​ത്തി​ട്ടി​ല്ല. ത​ന്‍റേ​താ​യ കാ​ര്യ​ങ്ങ​ൾ, തന്‍റേ​താ​യ ചി​ന്ത​ക​ൾ....​ അങ്ങനെ ത​ന്‍റേ​താ​യ ഒ​രു കം​ഫ​ർ​ട്ട​ബി​ൾ സോ​ണി​ൽ ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണു പ്ര​ണ​വ്.

പ്ര​ണ​വു​മാ​യി അ​ടു​ത്തി​രി​ക്കു​ന്പോ​ൾ ന​മ്മ​ൾ വേ​റൊ​രു കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ച് പ​റ​ഞ്ഞാ​ൽ​ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് അ​തു കേ​ൾ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ഒ​ന്നി​നെ​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ത​ന്‍റേ​താ​യ ജീ​വി​ത​ശൈ​ലി​യി​ൽ പോ​കു​ന്ന ഒ​രാ​ളാ​ണ്. അ​ഭി​ന​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്പോ​ഴും പൂ​ർ​ണ​മാ​യും താ​ൻ അ​ഭി​ന​യി​ക്കു​ക​യാ​ണ് എ​ന്ന തൃ​പ്തി​യോ​ടു​കൂ​ടി വ​ന്ന ആ​ളൊ​ന്നു​മ​ല്ല പ്ര​ണ​വ്. വ​ന്ന് അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ​തി​നു​ശേ​ഷം അ​തി​ന്‍റെ കു​റേ മൊ​മ​ന്‍റ്സ് എ​ൻ​ജോ​യ് ചെ​യ്തു ചെ​യ്താ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു പോ​കു​ന്ന​ത്. അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​യി​ൽ ജീ​വി​ച്ചോ​ട്ടെ.പ്ര​ണ​വി​നോ​ടു ക​ഥ പ​റ​ഞ്ഞ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച്...?

പ്ര​ണ​വി​നോ​ടു ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ഇ​ഷ്ട​മാ​യെന്നു പ​റ​ഞ്ഞു. പ​ക്ഷേ, ഇ​ത് താ​ൻ എ​ങ്ങ​നെ ചെ​യ്യും, ഇ​തു താ​ൻ ചെ​യ്താ​ൽ ശ​രി​യാ​കു​മോ എന്നൊ​ക്കെ ആ​ലോ​ചി​ച്ചി​ട്ടു പ​റ​യാ​മെ​ന്നു പ​റ​ഞ്ഞു. പി​ന്നീ​ട് കു​റ​ച്ച് ആ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​സി​നി​മ ചെ​യ്യാം എ​ന്നു സമ്മതിച്ചത്.

ഡ​യ​റ​ക്ടേ​ഴ്സ് ആ​ക്ട​റാ​ണു പ്ര​ണ​വ് എ​ന്നു പ​റ​ഞ്ഞു​വ​ല്ലോ. എ​ങ്കി​ലും പ്ര​ണ​വി​ന്‍റേ​താ​യ സം​ഭാ​വ​ന​ക​ൾ ഈ ​സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ...?

തീ​ർ​ച്ച​യാ​യും. പ്ര​ണ​വി​ന്‍റേ​താ​യ ഇം​പ്രോ​വൈ​സേ​ഷ​നു​ക​ളും സം​ഭാ​വ​ന​ക​ളു​മൊ​ക്കെ ഈ ​സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​തും ഈ ​മൊ​മ​ന്‍റി​ൽ അ​യാ​ൾ ഇ​ങ്ങ​നെ പെ​രു​മാ​റി​യി​രു​ന്നെ​ങ്കി​ൽ എ​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇം​പ്രോ​വൈ​സേ​ഷ​നു​ക​ളും സം​ഭാ​വ​ന​ക​ളും ത​ന്നെ​യാ​ണ് പ്ര​ണ​വി​ൽ നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി, പാ​പ​നാ​ശം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സം​വി​ധാ​യ​ക സ​ഹാ​യി​യാ​യി​ട്ടാ​യി​രു​ന്ന​ല്ലോ പ്ര​ണ​വി​ന്‍റെ സി​നി​മാ​പ്ര​വേ​ശം. പ്ര​ണ​വി​ൽ ഒ​രു സം​വി​ധാ​യ​ക​ൻ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​താ​യി എ​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​യി​ട്ടു​ണ്ടോ...?

ഡ​യ​റ​ക്ട​റുടേത് ഇ​ത്തി​രി ടെ​ൻ​ഷ​ൻ പി​ടി​ച്ച പ​ണി​യാ​ണെ​ന്നു പ്ര​ണ​വ് എ​പ്പോ​ഴും പ​റ​യാ​റു​ണ്ട്. താ​ൻ ഒ​രാ​ക്ട​റാ​ണ്. ഡ​യ​റ​ക്ട​ർ ഓ​കെ പ​റ​യു​ന്പോ​ൾ ചെ​യ്ത​തു ശ​രി​യാ​ണെ​ന്ന് ത​നി​ക്കു മ​ന​സി​ലാ​വും. അ​ഭി​ന​യി​ക്കു​ന്പോ​ൾ ശ​രി​യാ​യി​ല്ല എ​ന്നു തോ​ന്നി​യാ​ൽ ത​നി​ക്കു ഡ​യ​റ​ക്ട​റോ​ടു ചോ​ദി​ക്കാം. പ​ക്ഷേ, ഓ​കെ​യാ​ണോ, ശ​രി​യാ​ണോ, ഇ​ങ്ങ​നെ മ​തി​യോ എ​ന്നൊ​ക്കെ ഒ​രു ഡ​യ​റ​ക്ട​ർ ആ​രോ​ടു ചോ​ദി​ക്കും. അ​തി​നാ​ൽ ഡ​യ​റ​ക്ട​റു​ടെ പ​ണി ഏ​റെ ട​ഫ് ആ​ണെ​ന്നും എ​ന്താ​യാ​ലും താ​ൻ ആ ​പ​ണി​ക്കി​ല്ലെ​ന്നും ആ​ക്ടിം​ഗ് ആ​ണ് കു​റ​ച്ചു​കൂ​ടി കം​ഫ​ർ​ട്ട​ബി​ൾ എ​ന്നുമാണ് പ്രണവ് പറയുന്നത്.

ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി​യി​ലും പാ​പ​നാ​ശ​ത്തി​ലു​മൊ​ക്കെ അ​സി.​ഡ​യ​റ​ക്ട​റാ​യി വ​ർ​ക്ക് ചെ​യ്ത​ത് അ​തി​ൽ നി​ന്നു കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള കാ​ശ് വാ​ങ്ങി ട്രാ​വ​ൽ ചെ​യ്യാം എ​ന്നു​ള്ള ചി​ന്ത​യി​ലാ​ണെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം!പ്ര​ണ​വ് എ​ന്ന വ്യ​ക്തി​യി​ൽ ഏ​റ്റ​വും പോ​സി​റ്റീ​വാ​യി തോ​ന്നി​യ​ത് എ​ന്താ​ണ്...?

പ്ര​ണ​വ് എ​ല്ലാ അ​ർ​ഥ​ത്തി​ലും ഏ​റെ പോ​സി​റ്റീ​വാ​ണ്. ന​മു​ക്കു നെ​ഗ​റ്റീ​വ്സ് ക​ണ്ടെ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ആ​ളാ​ണു പ്ര​ണ​വ്. ആ​റു മാ​സ​മാ​യി പ്ര​ണ​വി​നോ​ടൊ​പ്പം യാ​ത്ര​ക​ൾ ചെ​യ്യു​ക​യും ഒ​രു​മി​ച്ച് വ​ർ​ക്ക് ചെ​യ്യു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും എ​നി​ക്കു പ്ര​ണ​വി​ൽ നെ​ഗ​റ്റീ​വ്സ് കാ​ണാ​നാ​യി​ട്ടി​ല്ല. പ്ര​ണ​വ് എ​പ്പോ​ഴും പോ​സി​റ്റീ​വാ​ണ്. മോ​ശ​മാ​യി എ​ന്ന​ല്ല ആ​രെ​ക്കു​റി​ച്ചും പ്ര​ണ​വ് സം​സാ​രി​ക്കാ​റു ത​ന്നെ​യി​ല്ല.

ന​മ്മു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ...​അ​തി​ന​പ്പു​റ​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​യി​ന്‍റ് ഓ​ഫ് വ്യൂ, ​ചി​ന്ത​ക​ൾ, രാ​ഷ്‌ട്രീ​യം...​ഒ​ന്നും സം​സാ​രി​ക്കാ​റി​ല്ല. അ​ദ്ദേ​ഹം വാ​യി​ച്ചി​ട്ടു​ള്ള പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും ട്രാ​വ​ൽ ചെ​യ്ത സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​നി ട്രാ​വ​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചും എ​വി​ടെ​യൊ​ക്കെ എ​ത്തി​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​മ​ല്ലാ​തെ മ​റ്റൊ​ന്നി​നെ​ക്കു​റി​ച്ചും പ്ര​ണ​വ് സം​സാ​രി​ക്കാ​റി​ല്ല. അ​ദ്ദേ​ഹ​ത്തി​നു തോ​ന്നു​ന്ന സ​മ​യ​ത്തേ ഇ​തൊ​ക്കെ അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യു​മു​ള്ളൂ. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളാ​ണു പ്ര​ണ​വ്.ഒ​രാ​ളെ​ക്കു​റി​ച്ചും പ്ര​ണ​വ് മോ​ശം പ​റ​യി​ല്ല. ഒ​രു സി​റ്റ്വേ​ഷ​നെ​ക്കു​റി​ച്ചും മോ​ശം പ​റ​യി​ല്ല. എ​ന്തു സി​റ്റ്വേ​ഷ​നെ​ക്കു​റി​ച്ചും അ​തെ​ങ്ങ​നെ പോ​സി​റ്റീ​വാ​യി വ​രാം, അ​തു ന​മ്മു​ടെ ലൈ​ഫി​ൽ പോ​സി​റ്റീ​വാ​യി വ​രു​മാ​യി​രി​ക്കും...​എ​ന്നി​ങ്ങ​നെ എ​ല്ലാ​ത്തി​നെ​യും ഏ​റെ ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ കാ​ണു​ന്ന​യാ​ളാ​ണു പ്ര​ണ​വ്. അ​ത്ത​രം ശു​ഭാ​പ്തി​വി​ശ്വാ​സ​വും പോ​സി​റ്റീ​വ് വൈ​ബും ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കാം പ്ര​ണ​വി​ന് റോ​ക്ക് ക്ലൈ​ബിം​ഗ് ന​ട​ത്താ​ൻ പ​റ്റു​ന്ന​തെ​ന്നു ഞാ​ൻ വി​ചാ​രി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ എ​ങ്ങ​നെ ക​യ​റും കു​ത്ത​നെ നി​ൽ​ക്കു​ന്ന പാ​റ​ക​ളു​ടെ മു​ക​ളി​ലേ​ക്ക്!

പ്ര​ണ​വി​നൊ​പ്പം ട്രാ​വ​ൽ ചെ​യ്യു​ന്ന​തു ന​മു​ക്ക് എ​റെ കം​ഫ​ർ​ട്ട​ബി​ളാ​ണ്. എ​പ്പോ​ഴും പോ​സി​റ്റീ​വ് വൈ​ബ് ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണു പ്ര​ണ​വ്. നെ​ഗ​റ്റീ​വ്സ് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മ​ല്ല. അ​തു കേ​ൾ​ക്കാ​നും പ്ര​ണ​വ് താ​ത്പ​ര്യ​പ്പെ​ടി​ല്ല. ആ​രെ​ക്കു​റി​ച്ചും പ്ര​ണ​വ് നെ​ഗ​റ്റീ​വാ​യി പ​റ​യു​ന്ന​തു ഞാ​ൻ കേ​ട്ടി​ട്ടേ​യി​ല്ല. ‘എ​ല്ലാം ന​ല്ല​ത​ല്ലേ, എ​ല്ലാം ന​ല്ല​താ​ണ​ല്ലോ’ എ​ന്ന രീ​തി​യി​ലാ​ണ് പ്ര​ണ​വ് എ​പ്പോ​ഴും സം​സാ​രി​ക്കാ​റു​ള്ള​ത്. ഏ​റെ ടോ​ക്ക​റ്റീ​വാ​യ ആ​ള​ല്ല പ്ര​ണ​വ്. ആ​വ​ശ്യ​ത്തി​നു കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സാ​രി​ക്കു​ക​യും ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണ്. ന​മ്മു​ടേ​താ​യ ഒ​രു സൗ​ഹൃ​ദ​വ​ല​യ​ത്തി​നു​ള്ളി​ൽ പ്ര​ണ​വ് എ​ല്ലാ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ന​ന്നാ​യി സം​സാ​രി​ക്കാ​റു​ണ്ട്. ന​ല്ല സു​ഹൃ​ത്താ​ണ്. ന​ല്ല ഒ​രു മ​നു​ഷ്യ​നാ​ണ്. ന​ല്ല ഒ​രു മ​നു​ഷ്യ​ൻ ന​ല്ല സു​ഹൃ​ത്തു​മാ​യി​രി​ക്കു​മ​ല്ലോ.വെ​ല്ലു​വി​ളി​ക​ളു​ടെ ന​ടു​ക്ക​ട​ലി​ൽ നി​ന്നാ​ണ​ല്ലോ രാ​മ​ലീ​ല ചെ​യ്ത​ത്. ഈ ​സി​നി​മ ചെ​യ്യു​ന്പോ​ൾ എ​ന്താ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി...?

ഞാ​ൻ ത​ന്നെ എ​ഴു​തു​ന്നു എ​ന്ന​താ​ണ് ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച്. ഞാ​ൻ എ​ഴു​തു​ന്ന ഒ​രു സി​നി​മ പൂ​ർ​ണ​മാ​യും എ​ന്നി​ലൂ​ടെ​യാ​ണ​ല്ലോ പോ​കു​ന്ന​ത്. അ​ങ്ങ​നെ വ​രു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​തി​നൊ​പ്പം വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി വ​രു​ന്നു​ണ്ട്. എ​ന്നെ വി​ശ്വ​സി​ക്കു​ന്ന വ​ലി​യ ഒ​രു പ്രൊ​ഡ്യൂ​സ​ർ, ഒ​രു ന​ട​ൻ, ക്രൂ....​അ​ങ്ങ​നെ ഒ​ട്ടേ​റെ ആ​ളു​ക​ൾ ഞാ​ൻ എ​ഴു​തു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ൽ​ക്കു​ന്നു.

ഞാ​ൻ എ​ഴു​തി​യു​ണ്ടാ​ക്കി​യ ക​ഥാ​പാ​ത്ര​വും വീ​ടു​മൊ​ക്കെ ആ​ദ്യം ഞാ​ൻ മ​ന​സി​ൽ കാ​ണു​ന്നു. മ​ന​സി​ൽ ക​ണ്ട​തു​പോ​ലെ​യു​ള്ള സീ​നു​ക​ൾ പി​ന്നീ​ടു റി​പ്രൊ​ഡ്യൂ​സ് ചെ​യ്തു കാ​ണു​ന്നു. അ​തു വ​ല്ലാ​ത്തൊ​രു ഫീ​ലാ​ണ്. എ​ന്നെ അ​വി​ടെ എ​ത്തി​ക്കാ​നാ​യി എ​ഫേ​ർ​ട്ട് എ​ടു​ക്കു​ന്ന, സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കു​റ​പ്പേ​രു​ണ്ട്. അ​വ​ർ​ക്കു വേ​ണ്ടി ന​ന്നാ​യി​ത്ത​ന്നെ എ​ഴു​ത​ണം എ​ന്ന​തി​ൽ ഏ​റെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. അ​താ​യി​രു​ന്നു ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച്.ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗി​ൽ അ​നു​കൂ​ല​ഘ​ട​ക​മാ​യി തോ​ന്നി​യ​ത്...?

ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം എ​ന്ന പ്രൊ​ഡ്യൂ​സ​റാ​ണ് ഇ​തി​ന്‍റെ മേ​ക്കിം​ഗി​ൽ ഏ​റ്റ​വും ഫേ​വ​റിം​ഗ് ഫാ​ക്ട​ർ. ന​മ്മ​ൾ സ്വ​പ്നം കാ​ണു​ന്ന കാ​ഴ്ച ന​മ്മു​ടെ മു​ന്നി​ൽ കൊ​ണ്ടെ​ത്തി​ക്കാ​ൻ ക​പ്പാ​സി​റ്റി​യു​ള്ള, അ​തി​നു സ​ന്ന​ദ്ധ​നാ​യ, അ​തി​നു മ​ന​സു​ള്ള ഒ​രു പ്രൊ​ഡ്യൂ​സ​ർ എ​ന്ന​താ​ണ് ഏ​റ്റ​വും അ​നു​കൂ​ല ഘ​ട​കം. മ​റ്റൊ​ന്ന് ഇ​തി​ന്‍റെ പ്രൊ​ഡ​ക്‌ഷ​ൻ ക​ണ്‍​ട്രോ​ള​ർ നോ​ബി​ൾ ജേക്കബ്. എ​ന്‍റെ മ​ന​സി​ലുള്ളതു കൃത്യമായി മ​ന​സി​ലാ​ക്കി എ​നി​ക്കു​വേ​ണ്ടി അയാൾ അ​ത് എത്തിച്ചുതരാൻ ശ്ര​മി​ക്കു​ന്നി​ട​ത്താ​ണ​ല്ലോ ഒ​രു സി​നി​മ സം​ഭ​വി​ക്കു​ന്ന​ത്.

ഈ ​സി​നി​മ​യു​ടെ സാ​ങ്കേ​തി​ക​പി​ന്തു​ണ​യെ​ക്കു​റി​ച്ച്...?

കാ​മ​റ ചെ​യ്യു​ന്ന​ത് അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം. മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ഗോ​പി​സു​ന്ദ​ർ. ഗാനങ്ങൾ ബി.കെ.ഹരിനാരായണൻ. സൗ​ണ്ട് ഡി​സൈ​നിം​ഗ് രം​ഗ​നാ​ഥ് ര​വി. സൗ​ണ്ട് മി​ക്സിം​ഗ് ത​പ​സ് നാ​യ്ക്. ക​ലാ​സം​വി​ധാ​നം ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​ൻ. സ്റ്റിൽസ് രാംദാസ് മാത്തൂർ. മേക്കപ്പ് ലിബിൻ മോഹനൻ. കോ​സ്റ്റ്യൂംസ് ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ.ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ....?

നാ​യ​ക​നും നാ​യി​ക​യും ക​ഴി​ഞ്ഞാ​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്രം ചെ​യ്തി​രി​ക്കു​ന്ന​ത് അ​ഭി​ര​വ് ജ​ന​ൻ. മു​ന്പു ചി​ല സി​നി​മ​ക​ളി​ൽ അ​ഭി​ര​വ് ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ര​വ് മു​ഴു​നീ​ള വേ​ഷം ചെ​യ്യു​ന്ന ആ​ദ്യ​ചി​ത്രം ഇ​താ​യി​രി​ക്കും. മ​നോ​ജ് കെ. ​ജ​യ​ൻ, ഷാ​ജു ശ്രീ​ധ​ർ എ​ന്നി​വ​രു​ടെ വേ​ഷ​ങ്ങ​ളും വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സി​ദ്ധി​ക്ക്, ഇ​ന്ന​സെ​ന്‍റ്, ടി​നി ടോം, ​മേ​ന​ക സു​രേ​ഷ്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ബി​ജു​ക്കു​ട്ട​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​ർ, ശ്രീദേവി ഉണ്ണി, പാർവതി ടി, ശ്രീധന്യ തെക്കേടത്ത്, നെൽസൺ, വിനോദ് കെടാമംഗലം, ആന്‍റണി പെരുന്പാവൂർ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യു​ണ്ട് ഈ ​ചി​ത്ര​ത്തി​ൽ.രാ​മ​ലീ​ല​യി​ൽ നി​ന്ന് ഇ​രു​പ​ത്തിയൊന്നാം നൂ​റ്റാ​ണ്ടി​ലെ​ത്തു​ന്പോ​ൾ സം​വി​ധാ​നം കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​യി തോ​ന്നു​ന്നു​ണ്ടോ...?

രാ​മ​ലീ​ല ചെ​യ്ത​പ്പോ​ൾ ഉ​ണ്ടാ​യ എ​ഫേ​ർ​ട്ട് ത​ന്നെ​യാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് ചെ​യ്യു​ന്പോ​ഴും ഉ​ണ്ടാ​കു​ന്ന​ത്. സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​തി​ൽ പ്ര​ത്യേ​കി​ച്ച് ഈ​സി​നെ​സ് ഒ​ന്നും തോ​ന്നു​ന്നി​ല്ല. എ​ഫേ​ർ​ട്ട് ഒ​രു​പോ​ലെ ത​ന്നെ​യാ​ണ്. പ​ക്ഷേ, ആ​ദ്യ​സി​നി​മ​യു​ടെ വി​ജ​യം ന​ല്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ര​ണ്ടാ​മ​തൊ​രു സി​നി​മ​ചെ​യ്യു​ന്പോ​ൾ ഒ​രു സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ സ്വാ​ഭാ​വി​ക​മാ​യും എ​നി​ക്ക് ഉ​ണ്ടാ​കു​മ​ല്ലോ. സം​വി​ധാ​യ​ക​ന്‍റെ ജോ​ലി സം​വി​ധാ​നം മാ​ത്ര​മ​ല്ല. അ​തി​ന്‍റെ നി​ർ​വ​ഹ​ണം കൂ​ടി​യാ​ണ്. എ​ല്ലാ​വ​രേ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​വു​ക എ​ന്ന ത​ര​ത്തി​ൽ മാ​ൻ മാ​നേ​ജ്മെ​ന്‍റ് ക​പ്പാ​സി​റ്റി കൂ​ടി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​ന്നു സ​ക്സ​സ് ഫു​ൾ സം​വി​ധാ​യ​ക​നാ​കാ​ൻ പ​റ്റു​ക​യു​ള്ളൂ.ആ​ദി​യി​ൽ നി​ന്ന് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ​ത്തു​ന്പോ​ൾ പ്ര​ണ​വി​ൽ ക​ണ്ടറിഞ്ഞ മാ​റ്റ​മെ​ന്താ​ണ്...?

സ്വാ​ഭാ​വി​ക​മാ​യും പ്ര​ണ​വി​ന്‍റെ കോ​ണ്‍​ഫി​ഡ​ൻ​സ് ലെ​വ​ലി​ലും ഡ​യ​ലോ​ഗ് ഡെ​ലി​വ​റി റെ​ൻ​ഡ​റിം​ഗി​ലു​മൊ​ക്കെ ആ​ക്ട​റെ​ന്ന നി​ല​യി​ൽ ഒ​രു​പാ​ടു മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പേ​ഴ്സ​ണ​ലി എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ട്. ആ​ദി എ​ന്ന സി​നി​മ​യു​ടെ പാ​റ്റേ​ണി​ലു​ള്ള സി​നി​മ​യ​ല്ല ഇ​ത്. ആ​ധി പി​ടി​ച്ചു ന​ട​ക്കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ സി​നി​മ​യാ​ണ​ത്. വ​രു​ന്ന​തൊ​ക്കെ വ​രു​ന്നി​ട​ത്തു​വ​ച്ചു കാ​ണാം എ​ന്ന മ​നോ​ഭാ​വ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഈ ​സി​നി​മ​യി​ലെ നാ​യ​ക​ൻ. ആ​ദി​യി​ലെ ക​ഥാ​പാ​ത്രം പോ​ലെ​യ​ല്ല ഇ​തി​ൽ. അ​ത്ത​രം ആ​ക്ടിം​ഗ് പാ​റ്റേ​ണു​മ​ല്ല ഈ ​സി​നി​മ​യ്ക്ക് ആ​വ​ശ്യ​മു​ള്ള​ത്. ര​ണ്ടും ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

ഈ ​സി​നി​മ കാ​ണു​ന്പോ​ൾ ഇ​തി​ലെ ക​ഥാ​പാ​ത്ര​വു​മാ​യി പ്ര​ണ​വ് നീ​തി​പു​ല​ർ​ത്തി​യെ​ന്നു തോ​ന്നും. ആ​ദി കാ​ണു​ന്പോ​ൾ അ​തി​ലെ ക​ഥാ​പാ​ത്ര​വു​മാ​യി അ​ദ്ദേ​ഹം നീ​തി പു​ല​ർ​ത്തി​യെ​ന്നു തോ​ന്നും. പ​ക്ഷേ, ആ​ദി​യി​ൽ ക​ണ്ട പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ​യ​ല്ല ഞാ​ൻ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ക​ണ്ട​ത്. ആ​ത്യ​ന്തി​ക​മാ​യി ഇ​വി​ട​ത്തെ പ്രേ​ക്ഷ​ക​രാ​ണ് അ​തു പ​റ​യേ​ണ്ട​ത്.ഈ ​സി​നി​മ​യി​ൽ പ്ര​ണ​വി​ന്‍റെ ലു​ക്കി​നും സ്റ്റൈ​ലി​നും പി​ന്നി​ൽ...?

ഗോവ​യി​ൽ ജീ​വി​ക്കു​ന്ന ഒ​രാ​ൾ കു​റ​ച്ചു സ്റ്റൈ​ലി​ഷ് ആ​യി​രി​ക്ക​ണം. ഏ​റെ പാ​ഷ​നേ​റ്റും തീവ്രമായ ആഗ്രഹങ്ങളുമുള്ള ചെ​റു​പ്പ​ക്കാ​ര​നാ​ണ് ആ​ദി​യി​ൽ പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ അ​ങ്ങ​നെ​യ​ല്ല. അ​യാ​ൾ ത​ന്‍റെ ദൈ​നം​ദി​ന​ജീ​വി​തം ത​ന്നി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഒ​രാ​ളാ​ണ്. അ​യാ​ൾ അ​യാ​ളെ പ്ര​സ​ന്‍റ് ചെ​യ്യു​ന്ന​ത് അ​ത്ര​യും ന​ല്ല രീ​തി​യി​ൽ ആ​യി​രി​ക്കും. ആ ​അ​ർ​ഥ​ത്തി​ൽ അ​യാ​ൾ സ്റ്റൈ​ലി​ഷ് ആ​യി​രി​ക്കാം.

ആ ​രൂ​പ​മാ​റ്റ​മാ​ണ് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന് ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പം ഇ​ങ്ങ​നെ ആ​ക്കി​യെ​ടു​ത്ത​ത് ഗൗ​തം മേ​നോ​ൻ സി​നി​മ​ക​ളി​ലൊക്കെ സ്ഥി​ര​മാ​യി വ​ർ​ക്ക് ചെ​യ്യു​ന്ന മും​ബൈ​യി​ൽ നി​ന്നു വ​ന്ന ഒ​രു സ്റ്റൈ​ൽ മേ​ക്ക​റാ​ണ്. കോ​സ്റ്റ്യൂംസ് ചെ​യ്ത​തു ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ.ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ മോ​ഹ​ൻ​ലാ​ൽ വി​ളി​ച്ച് ഈ ​സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷിക്കുമായി​രു​ന്നോ...?

ലാ​ൽ സാ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​രീ​തി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​ന​പ്പു​റം ഈ ​സി​നി​മ​യെ​ക്കു​റി​ച്ചു പ്ര​ത്യേ​ക​മാ​യി ഒ​ന്നും സം​സാ​രി​ക്കാ​റി​ല്ല. ടെ​ക്നീ​ഷ്യ​ൻ​സി​നെ വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് ലാ​ൽ സാ​ർ. അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ൽ അ​ത് അ​ങ്ങ​നെ​യാ​യി​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ലും അ​ത് അ​ങ്ങ​നെ ത​ന്നെ​യാ​ണെന്ന് ഈ ​സി​നി​മ​യി​ലൂ​ടെ എ​നി​ക്കു മ​ന​സി​ലാ​യി.

അ​ദ്ദേ​ഹം ഈ ​സി​നി​മ​യി​ലെ ടെ​ക്നീ​ഷ​ൻ​സി​നെ വി​ശ്വ​സി​ക്കു​ന്നു. അ​വ​രു​ടെ ജോ​ലി അ​വ​ർ ന​ന്നാ​യി ചെ​യ്യു​ന്നു എ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാ​വാം സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ച് അ​ന്വേ​ഷി​ക്കാ​റി​ല്ല. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലാ​ലേ​ട്ട​ൻ സെ​റ്റി​ൽ വ​ന്നി​ട്ടു​മി​ല്ല. എ​ന്നാ​ൽ സു​ചു​ചേ​ച്ചി വി​ളി​ച്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ അ​ന്വേ​ഷി​ക്കാ​റു​ണ്ടാ​യി​രു​ന്നു.ആ​ദി​യി​ൽ മോ​ഹ​ൻ​ലാ​ൽ ഗ​സ്റ്റ് റോ​ളി​ൽ വ​ന്നി​രു​ന്നു. മോ​ഹ​ൻ​ലാ​ലോ മ​മ്മൂ​ട്ടി​യോ ഈ ​സി​നി​മ​യി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ടോ...?

അ​വ​ർ ര​ണ്ടു​പേ​രും ഈ ​സി​നി​മ​യി​ൽ വ​രു​ന്നി​ല്ല.

നി​വി​ൻ​പോ​ളി​യെ നാ​യ​ക​നാ​ക്കി താങ്കൾ ഐ.​എം. വി​ജ​യ​ന്‍റെ ബ​യോ​പി​ക് ചെ​യ്യു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു...?

എ​ന്താ​യാ​ലും ഞാൻ ഐ.​എം. വി​ജ​യ​ന്‍റെ ബ​യോ​പി​ക് ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷേ, ആ​ക്ട​ർ ആ​രാ​ണ് എ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ വ​രു​ന്ന​തേ​യു​ള്ളൂ. നി​വി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ക​ണ്‍​ഫ​ർ​മേ​ഷ​ൻ ആ​യി​ട്ടി​ല്ല. ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. വ​ലി​യ ഒ​രു പ്രോ​സ​സ് ആ​വ​ശ്യ​മു​ള്ള സി​നി​മ​യാ​ണ​ത്. ഈ ​വ​ർ​ഷം അ​തു ന​ട​ക്കു​മോ എ​ന്ന് ഉ​റ​പ്പി​ല്ല. എ​ന്നാ​ൽ, വ​ലി​യ കാ​ല​താ​മ​സ​മി​ല്ലാ​തെ ആ ​സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കും. അ​തി​ന്‍റെ സ്ക്രി​പ്റ്റ് വ​ർ​ക്ക് നേ​ര​ത്തേ ക​ഴി​ഞ്ഞ​താ​ണ്. ഞാ​ൻ ത​ന്നെ​യാ​ണ് അ​തി​ന്‍റെ സ്ക്രി​പ്റ്റെ​ഴു​തി​യ​ത്. അ​തി​ന്‍റെ ലൊ​ക്കേ​ഷ​നുകളും മ​റ്റും നേ​ര​ത്തേ ക​ണ്ടു​വ​ച്ച​താ​ണ്.വി.​പി.​സ​ത്യ​ന്‍റെ ബ​യോ പി​ക് ക്യാ​പ്റ്റ​നു മു​ന്നേ പ്ലാ​ൻ ചെ​യ്ത സി​നി​മ​യാ​ണോ അ​ത്...?

അ​തേ. ക്യാ​പ്റ്റ​ൻ വ​ന്ന​പ്പോ​ഴാ​ണ് ഈ ​സി​നി​മ മാ​റ്റി​വ​ച്ച​ത്.

രാ​മ​ലീ​ല പ്രൊ​ഡ്യൂ​സ​റി​നു വ​ൻ ലാഭം നല്കിയതായി അ​ടു​ത്തി​ടെ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു..?

അ​തേ. അ​തു വാ​സ്ത​വ​മാ​ണ്. ദൈ​വം സ​ഹാ​യി​ച്ച് അ​തു ന​ന്നാ​യി വ​ന്നു. ഈ ​പ​ട​വും അ​ങ്ങ​നെ​ത​ന്നെ​യാ​ക​ട്ടെ. ദൈ​വം സ​ഹാ​യി​ക്ക​ട്ടെ.ദി​ലീ​പു​മാ​യി രാ​മ​ലീ​ല​യി​ൽ ദൃ​ഢ​മാ​യ സൗ​ഹൃ​ദം ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടാ​കു​മ​ല്ലോ....?

തീ​ർ​ച്ച​യാ​യും. ദീ​ലീ​പേ​ട്ട​ൻ ഈ ​സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​രി​ക​യും ഞ​ങ്ങ​ളൊ​രു​മി​ച്ചു രാ​മ​ലീ​ല​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദീ​ലീ​പേ​ട്ട​ൻ എ​ക്കാ​ല​വും എ​ന്‍റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ന്‍റെ സ്ഥാ​ന​ത്താ​ണ്. എ​ന്‍റെ വെ​ൽ​വി​ഷ​റാ​ണ്. എ​ന്നെ അ​നി​യ​നെ​പ്പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന ആ​ളാ​ണ്. ഞാ​ൻ ദി​ലീ​പേ​ട്ട​ന്‍റെ വ​ലി​യ ഒ​രു ഫാ​നാ​ണ്. എ​ല്ലാ​ക്കാ​ല​ത്തും അ​ത് അ​ങ്ങ​നെ​ത​ന്നെ​യാ​ണ്.

എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗം ത​ന്നെ​യാ​ണ​ല്ലോ ദി​ലീ​പേ​ട്ട​ൻ. ഞാ​നെ​ന്ന സം​വി​ധാ​യ​ക​നെ സം​വി​ധാ​യ​ക​നാ​ക്കി​യ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച മൂ​ന്നു​പേ​രി​ൽ ഒ​രാ​ളാ​ണു ദി​ലീ​പേ​ട്ട​ൻ. സ​ച്ചി​യേ​ട്ട​നും ടോ​മി​ച്ചാ​യ​നും ദി​ലീ​പേ​ട്ട​നു​മാ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ ​മൂ​ന്നു പേ​ർ.ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഇ​നി​യും പ​ടം ചെ​യ്യു​മോ...?

തീ​ർ​ച്ച​യാ​യും. ഇ​നി​യും പ​ട​ങ്ങ​ൾ ചെ​യ്യും.

‘എ​ന്‍റെ ശി​ഷ്യ​ൻ’ എ​ന്നു സം​വി​ധാ​യ​ക​ൻ കെ.​മ​ധു താ​ങ്ക​ളെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശി​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി വ​ർ​ക്ക് ചെ​യ്ത​തി​നെ​ക്കു​റി​ച്ചു താ​ങ്ക​ളും സാ​ഭി​മാ​നം പ​റ​യാ​റു​ണ്ട്. ആ ഗുരുശിഷ്യ ബന്ധത്തെ ക്കുറിച്ച്.....?

കെ.​മ​ധു സാ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​ണു ഞാ​ൻ സി​നി​മ​യി​ൽ തു​ട​ങ്ങു​ന്ന​ത്. ആ ​സ​മ​യം മു​ത​ൽ സാ​ർ പ​റ​ഞ്ഞു ത​ന്നി​ട്ടു​ള്ള, കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞാ​ൻ എ​ന്ന സം​വി​ധാ​യ​ക​ൻ ഉ​ണ്ടാ​കു​ന്ന​ത്. അ​ല്ലാ​തെ പെ​ട്ടെ​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ചെ​യ്യാ​വു​ന്ന കാ​ര്യ​മ​ല്ല​ല്ലോ സി​നി​മാ​സം​വി​ധാ​നം. അ​ദ്ദേ​ഹം എ​ന്നെ കൂ​ടെ നി​ർ​ത്തു​ക​യും പ​രി​ഗ​ണി​ക്കു​ക​യും എ​നി​ക്കു സ്വാ​ത​ന്ത്ര്യം ത​രി​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു.ഇ​ന്നു ഞാ​ൻ എ​ന്‍റെ അ​സി​സ്റ്റ​ന്‍റ്സി​നോ​ടു പെ​രു​മാ​റു​ന്ന​തു പോ​ലെ​യൊ​ന്നു​മ​ല്ല അ​ന്ന​ത്തെ​ക്കാ​ലത്തെ രീതി. വാ​സ്ത​വ​ത്തി​ൽ അ​തൊ​രു വി​ദ്യാ​ഭ്യാ​സ​കാ​ല​ഘ​ട്ടം പോ​ലെ​യാ​യി​രു​ന്നു. രാ​വി​ലെ അ​ദ്ദേ​ഹം ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യാ​ലു​ട​ൻ ത​ലേ​ദി​വ​സം ഷൂ​ട്ട് ചെ​യ്ത സീ​നി​ന്‍റെ ഷോ​ട്ട് ഓ​ർ​ഡ​ർ ചോ​ദി​ക്കു​ക​യും അ​ത് എ​ഴു​തി​ക്കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.​ നാ​ലു സി​നി​മ​ക​ളി​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്നു. എ​ൻ​ജി. കോ​ള​ജി​ൽ എ​ട്ടു സെ​മ​സ്റ്റ​റു​ക​ളി​ലൂ​ടെ എ​ങ്ങ​നെ​യാ​ണോ ഒ​രാ​ൾ എ​ൻ​ജി​നി​യ​ർ ആ​കു​ന്ന​ത് എ​ന്ന​തു​പോ​ലെ അ​ദ്ദേ​ഹം എ​ന്നെ സം​വി​ധാ​നം കൃ​ത്യ​മാ​യി പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കെ. ​മ​ധു സാ​ർ എ​ന്ന വ​ലി​യ സം​വി​ധാ​യ​ക​ന്‍റെ കൂ​ടെ നി​ൽ​ക്കാ​നാ​യി എ​ന്ന​താ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹം. ഒ​രാ​ക്ട​റി​നെ, ഒ​രു സി​റ്റ്വേ​ഷ​നെ പ​ത​റി​പ്പോ​കാ​തെ ഒ​രു സം​വി​ധാ​യ​ക​ൻ എ​ങ്ങ​നെ ഹാ​ൻ​ഡി​ൽ ചെ​യ്യ​ണം, ഓ​രോ​രു​ത്ത​രോ​ടും എ​ങ്ങ​നെ പെ​രു​മാ​റ​ണം...​അ​ങ്ങ​നെ എ​ല്ലാ​റ്റി​നും മ​ധു സാ​റി​ന്‍റെ വ​ക വ​ലി​യ ക്ലാ​സ് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഞാ​ൻ കെ. ​മ​ധു സാ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ആ​യ​തു​കൊ​ണ്ടാ​വാം രാ​മ​ലീ​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ക്ലൈ​മാ​ക്സ് എ​നി​ക്കു പ​ത​റാ​തെ ഷൂ​ട്ട് ചെ​യ്യാ​നാ​യ​ത്.കെ.​മ​ധു നി​ർ​മി​ക്കു​ന്ന ചി​ത്രം താ​ങ്ക​ൾ സം​വി​ധാ​നം ചെ​യ്യു​മെ​ന്നു കേ​ട്ടി​രു​ന്നു...?

അ​തേ. കെ.​മ​ധു സാ​ർ കൃ​ഷ്ണ​കൃ​പ​യു​ടെ ബാ​ന​റി​ൽ പ്രൊ​ഡ്യൂ​സ് ചെ​യ്യു​ന്ന ഒ​രു സി​നി​മ ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. അ​തു വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ​ക്ടാ​ണ്. അ​ദ്ദേ​ഹ​ത്തി​നും കൈ ​നി​റ​യെ സി​നി​മ​ക​ളു​ണ്ട്. സി​ബി​ഐ​യു​ടെ അ​ഞ്ചാം​ഭാ​ഗം, അനിഴം തിരുനാൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ - കിംഗ് ഓഫ് ട്രാവൻകൂർ എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം ഇ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.