അ​തി​ര​നി​ൽ ഏ​റെ​യും നി​ഗൂ​ഢ​ത​ക​ൾ:​ സം​വി​ധാ​യ​ക​ൻ വി​വേ​ക്
Thursday, April 11, 2019 4:00 PM IST
അ​തി​ര​ന്‍റെ നി​ഗൂ​ഢ​ത​ക​ൾ ആ ​പേ​രി​ൽ തു​ട​ങ്ങു​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫ​ഹ​ദി​ന്‍റെ ചിത്രമുള്ള പോ​സ്റ്റ​ർ വ​ന്ന​പ്പോ​ഴാ​ണ് ‘അ​തി​ര’​ന്‍റെ വരവ് ജ​ന​മ​റി​ഞ്ഞ​ത്. ഫ​ഹ​ദ് ഫാ​സി​ൽ - സാ​യ് പ​ല്ല​വി കോം​ബി​നേ​ഷ​നി​ൽ വ​രു​ന്ന ആ​ദ്യ​ചി​ത്ര​മെ​ന്ന വി​ശേ​ഷ​വും പി​ന്നാ​ലെ​യെ​ത്തി. പു​തു​മു​ഖം വി​വേ​ക് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​തി​ര​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് എ​ഴു​ത്തു​കാ​ര​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ പി.​എ​ഫ്. മാ​ത്യൂ​സ്.

“അ​തി​ര​ൻ എ​ന്ന​തു ത​മി​ഴ് വാ​ക്കാ​ണ്. മു​രു​ക​ൻ എ​ന്ന​തി​ന്‍റെ പ​ര്യാ​യ​മാ​യി വ​രു​ന്ന വാ​ക്കാ​ണ് അ​തി​ര​ൻ. പ​ക്ഷേ, എ​ന്‍റെ സി​നി​മ​യി​ൽ ആ ​പ​ര്യാ​യം ഞാ​ൻ എ​ന്തു​കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചു എ​ന്നു​ള്ള​ത് സി​നി​മ ക​ണ്ടാ​ലേ മ​ന​സി​ലാ​വു​ക​യു​ള്ളൂ. മു​രു​ക​നാ​യി ഇ​തി​ൽ ഞാ​ൻ കാ​ണി​ക്കു​ന്നി​ല്ല. പ​ക്ഷേ, എ​ന്തു​കൊ​ണ്ട് അ​തി​ര​ൻ, എ​ന്താ​ണ് അ​തി​ര​ൻ എ​ന്നു​ള്ള​തു സി​നി​മ​യ്ക്ക​ക​ത്തു​ണ്ട്. ഞാ​ൻ ത​ന്നെ​യാ​ണ് അ​തി​ര​ൻ എ​ന്ന പേ​രു നി​ർ​ദേ​ശി​ച്ച​ത്....”

സെ​ഞ്ച്വ​റി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് നി​ർ​മി​ച്ച ‘അ​തി​ര’​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ വി​വേ​ക്.സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...?

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ മു​ത​ൽ സി​നി​മ ത​ന്നെ​യാ​യി​രു​ന്നു ല​ക്ഷ്യം. വ​ഴി​തെ​റ്റി വ​ന്ന​ത​ല്ല, സി​നി​മ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ൻ കൃ​ത്യ​മാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ ​ശ്ര​മം ‘അ​തി​ര​’നി​ലൂ​ടെ നി​റ​വേ​റു​ക​യാ​ണ്. ഇ​തെ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ്. ആ​രു​ടെ​യും അ​സി​സ്റ്റ​ന്‍റാ​യി വ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ല. ആ​ഡ് ഫി​ലിം​സ് സ്വ​യം ചെ​യ്യു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ൽ എം ​ടി​വി ഇ​ന്ത്യ എ​ന്ന ചാ​ന​ലി​ലും വോ​ൾ​ട്ട് ഡി​സ്നി എ​ന്ന ക​ന്പ​നി​യി​ലും ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്നു, പ​ര​സ്യ​ചി​ത്ര സം​വി​ധാ​യ​ക​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ചെ​ന്നൈ​യി​ൽ ഗ്ലോ​ബ​ൽ യു​ണൈ​റ്റ​ഡ് മീ​ഡി​യ എ​ന്ന നി​ർ​മാ​ണ വി​ത​ര​ണ ക​ന്പ​നി​യി​ൽ ക്രി​യേ​റ്റീ​വ് - എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്നു. ഷ​ങ്ക​റി​ന്‍റെ ഐ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചാ​ണു തു​ട​ക്കം. ബാ​ഹു​ബ​ലി​യു​ടെ വി​ത​ര​ണം ഞ​ങ്ങ​ളാ​യി​രു​ന്നു. മെ​ർ​സ​ലാ​യി​രു​ന്നു അ​വി​ടെ എ​ന്‍റെ അ​വ​സാ​ന പ്രോ​ജ​ക്ട്.

സ്വ​ദേ​ശം കോ​ട്ട​യം വാ​രി​ശ്ശേ​രി. പ​നം​പു​ന്ന ഫാ​മി​ലി. സ്കൂ​ൾ​ പ​ഠ​നം ക​ള​ത്തി​പ്പ​ടി​ ‘പ​ള്ളി​ക്കൂ​ടം’ സ്കൂ​ളി​ൽ. ഉ​പ​രി​പ​ഠ​നം മും​ബൈ​യി​ലെ വിൽസൺ കോ​ള​ജി​ൽ. അ​ച്ഛ​ൻ പ​ത്തു വ​ർ​ഷം മു​ന്പ് മ​രി​ച്ചു. അ​മ്മ എ​റ​ണാ​കു​ള​ത്താ​ണ്.ട്രെ​യി​ല​റി​ൽ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്, എ​ന്നാ​ൽ ഒ​ന്നും തു​റ​ന്നു​പ​റ​യു​ന്നി​ല്ല. എ​ന്താ​ണ് അ​തി​ര​ൻ പ​റ​യു​ന്ന​ത്..?

എ​ന്താ​ണ് അ​തി​ര​ൻ, അ​തി​ന്‍റെ അ​ർ​ഥ​മെ​ന്താ​ണ്, എ​ന്തു​കൊ​ണ്ട് അ​തി​ര​ൻ - ഈ ​മൂ​ന്നു ചോ​ദ്യ​ങ്ങ​ളു​ടെ​യും ഉ​ത്ത​രം സി​നി​മ കാ​ണു​ന്പോ​ൾ വ്യ​ക്ത​മാ​കും. ത്രി​ല്ല​ർ ജോ​ണ​റി​ലു​ള്ള സി​നി​മ​യാ​ണി​ത്. അ​തി​ര​നി​ൽ നി​ഗൂ​ഢ​ത​ക​ളാ​ണു കൂ​ടു​ത​ൽ. ആ ​പേ​രി​ടാ​നു​ള്ള കാ​ര​ണ​വും അ​തു​ത​ന്നെ​യാ​ണ്. സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ, റൊ​മാ​ന്‍റി​ക് ത്രി​ല്ല​ർ എ​ന്നൊ​ക്കെ വി​ളി​ക്കാം.

ഓ​ട്ടി​സ്റ്റി​ക്കാ​യ മ​ക​ളു​ടെ​യും അ​വ​ളു​ടെ അ​ച്ഛ​ന്‍റെ​യും വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് അ​തി​ര​ൻ. അ​തും ഈ ​സി​നി​മ​യു​ടെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ത്രെ​ഡ് ത​ന്നെ​യാ​ണ്. സാ​ധാ​ര​ണ​യാ​യി ഓ​ട്ടി​സ്റ്റി​ക്കാ​യ കു​ട്ടി​ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ക​യും എ​ഴു​തു​ക​യും പ​രാ​മ​ർ​ശി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടു​ള്ള​തു വൈ​ക​ല്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്. ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലാ​വ​ട്ടെ ഗ​ണി​ത​ത്തി​ൽ സി​ദ്ധി​പ്രാ​പി​ച്ച വ്യ​ക്തി​ക​ളാ​യി പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​വി​ടെ ഞാ​ൻ വ​ഴി​മാ​റി സ​ഞ്ച​രി​ക്കു​ക​യാ​ണ്.ഓ​ട്ടി​സം വാ​സ്ത​വ​ത്തി​ൽ ഒ​രു രോ​ഗ​മോ വൈ​ക​ല്യ​മോ അ​ല്ല. ഓട്ടിസ്റ്റിക് ആയവർ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ജീ​വി​തം മു​ന്നോ​ട്ടു​ന​യി​ക്കു​ന്നു. അ​വ​ർ ഏ​റെ ക​ഴി​വു​ള്ള വ്യ​ക്തി​ക​ളാ​ണ്. അ​വ​രു​ടെ ക​ഴി​വു​ക​ൾ വെ​വ്വേ​റെ രീ​തി​ക​ളി​ലാ​ണു ചാ​ന​ലൈ​സ് ചെ​യ്തു പോ​കു​ന്ന​ത്. ഈ ​സി​നി​മ​യി​ലെ ഓ​ട്ടി​സം ബാ​ധി​ച്ച ക​ഥാ​പാ​ത്ര​ത്തി​നും ഒ​രു സ​വി​ശേ​ഷ​ത​യു​ണ്ട്. ആ ​സ​വി​ശേ​ഷ​ത​യാ​ണു സി​നി​മ​യി​ൽ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

താ​ങ്ക​ളു​ടെ ക​ഥ​യ്ക്കു പി.​എ​ഫ്. മാ​ത്യൂ​സി​ന്‍റെ തി​ര​ക്ക​ഥ. പി.​എ​ഫ്. മാ​ത്യൂ​സി​ലേ​ക്ക് എ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ്..?

ഫ​ഹ​ദ് ഫാ​സി​ലാ​ണ് പി.​എ​ഫ്. മാ​ത്യൂ​സ് സാ​റി​നെ എ​നി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്‍റെ ആ​ശ​യ​വും ക​ഥ​യും ഞാ​ൻ അ​ദ്ദേ​ഹ​വു​മാ​യി പ​ങ്കു​വ​ച്ചു. അ​തു തി​ര​ക്ക​ഥ​യാ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ എ​ല്ലാ വാ​തി​ലു​ക​ളും തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് എ​നി​ക്കു തോ​ന്നി. വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ഏ​റെ താ​ത്പ​ര്യ​ത്തോ​ടെ ഞ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന അ​ഞ്ചു മി​നി​റ്റ് സം​ഭാ​ഷ​ണം അ​തി​ര​ൻ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റെ ലി​റ്റ​റേ​ച്ച​ർ ഓ​റി​യ​ന്‍റ​ഡാ​ണെ​ങ്കി​ലും സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ൾ അ​റി​യാ​വു​ന്ന, വാ​യി​ച്ചും ഏ​റെ ആ​ളു​ക​ളു​മാ​യു​ള്ള പ​രി​ച​യ​ത്തി​ലും സി​നി​മ വീ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അങ്ങനെയുള്ള പി.എഫ് സാറിന്‍റെ അ​ടു​ത്തേ​ക്ക് എ​ന്നെ​പ്പോ​ലെ ഒ​രു തു​ട​ക്ക​ക്കാ​ര​ന് എ​ത്താ​നാ​വു​ക, അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്യാ​നാ​വു​ക, അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നാ​വു​ക.... എ​ല്ലാം വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ്.

ഫി​ലിം സ്കൂ​ളി​ൽ പ​ഠി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ഒ​രാ​ളാ​ണു ഞാ​ൻ. പ്രാ​യോ​ഗി​ക പ​രി​ച​യ​ത്തി​ലൂ​ടെ സി​നി​മ പ​ഠി​ച്ചു​വ​ന്ന​യാ​ളാ​ണു ഞാ​ൻ. അ​ത്ത​രം പ്രാ​യോ​ഗി​ക പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്റ്റോ​റി ടെ​ല്ലിം​ഗ്, സ്റ്റോ​റി, പ്ലോ​ട്ട്, സ്ക്രീ​ൻ പ്ലേ - ​ഇ​വ​യൊ​ക്കെ എ​ന്താ​ണെ​ന്നു പി.​എ​ഫ് സാ​റി​നൊ​പ്പം വ​ള​രെ സ​ജീ​വ​മാ​യി പ​ഠി​ക്കാ​നാ​യ​ത് ഉന്മേഷ​ദാ​യ​ക​മാ​ണ്, ഉൗ​ർ​ജ​ദാ​യ​ക​മാ​ണ്. അ​തി​നെ​ല്ലാം സ​പ്പോ​ർ​ട്ടാ​യി ഫ​ഹ​ദ് ഫാ​സി​ൽ സാർ വ​ന്ന​തും അ​തീ​വ സ​ന്തോ​ഷ​ക​രം.പി.​എ​ഫ്. മാ​ത്യൂ​സ് ട​ച്ചു​ള്ള സി​നി​മ​യാ​ണോ അ​തി​ര​ൻ..?

പി.​എ​ഫ്. മാ​ത്യൂ​സ് എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ പ​തി​വു ശൈ​ലി വി​ട്ടി​ട്ടു​ള്ള എ​ഴു​ത്താ​ണ് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ദ്ദേ​ഹം എ​നി​ക്കു​വേ​ണ്ടി മ​റ്റൊ​രു ശൈ​ലി​യി​ലേ​ക്കു മാ​റി​യി​ട്ടാ​ണ് അ​തി​ര​ൻ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ എ​ന്താ​ണോ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​തു ത​ന്ന റൈ​റ്റ​റാ​ണ് പി.​എ​ഫ്.​മാ​ത്യൂ​സ്. അ​തു​ത​ന്നെ​യാ​ണ് എ​നി​ക്കു സാ​റി​നോ​ടു​ള്ള ബ​ഹു​മാ​നം.

കാ​ലി​ബ​ർ ഓ​റി​യ​ന്‍റ​ഡാ​യ, പ്ര​ശ​സ്ത​നാ​യ പി.​എ​ഫ്. മാ​ത്യൂ​സ് എ​ന്ന എ​ഴു​ത്തു​കാ​ര​ന് വാ​സ്ത​വ​ത്തി​ൽ യാ​തൊ​രു ബാ​ക്ക് ഗ്രൗ​ണ്ടു​മി​ല്ലാ​ത്ത തു​ട​ക്ക​ക്കാ​ര​നാ​യ എ​നി​ക്കു​വേ​ണ്ടി എ​ഴു​തേ​ണ്ട ഒ​രാ​വ​ശ്യ​വു​മി​ല്ല. ഈ ​സി​നി​മ​യി​ലൂ​ടെ ഞ​ങ്ങ​ൾ​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റേതാ​യ കു​റ​ച്ചു ന​ല്ല നി​മി​ഷ​ങ്ങ​ൾ കി​ട്ടി. അ​തു മു​ന്നോ​ട്ടു കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാം ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ലാ​ണ്.ഫ​ഹ​ദ് ഫാ​സി​ൽ, സാ​യ് പ​ല്ല​വി എ​ന്നി​വ​രി​ലേ​ക്ക് എ​ത്തി​യ​ത്..?

ര​ണ്ട​ര​വ​ർ​ഷം മു​ന്പാ​ണ് ഫ​ഹ​ദ് ഫാ​സി​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. മ​റ്റു മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കാ​നി​ട​യാ​യ​ത്. പി​ന്നീ​ടു ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ആ ​സൗ​ഹൃ​ദ​ത്തി​ൽ എ​ന്‍റെ വ​ർ​ക്കു​ക​ൾ അ​ദ്ദേ​ഹം ക​ണ്ടു. സി​നി​മ​യി​ൽ എ​ന്തു​കൊ​ണ്ടു ട്രൈ ​ചെ​യ്തു കൂടാ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​പ്പോ​ൾ ഞാ​ൻ അ​ദ്ദേ​ഹ​വു​മാ​യി എ​ന്‍റെ ആ​ശ​യം പ​ങ്കു​വ​ച്ചു. ആ ​ആ​ശ​യം അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ക​യും അ​തു പി​ന്നീ​ടു പി.​എ​ഫ്.​മാ​ത്യൂ​സ് സാ​റി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

ഫ​ഹ​ദ് സാ​റും ഞാ​നും ഒ​രു​മി​ച്ചു​ള്ള ച​ർ​ച്ച​യി​ലാ​ണ് ഓ​ട്ടി​സ്റ്റി​ക്കാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്രം സാ​യ് പ​ല്ല​വി​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​ങ്ങ​നെ​യാ​ണു പ​ല്ല​വി​യോ​ടു ക​ഥ പ​റ​ഞ്ഞ​ത്.സൈ​ക്കോ ആ​യ ക​ഥാ​പാ​ത്ര​മാ​ണ് ഫ​ഹ​ദി​ന്‍റേതെ​ന്നു ട്രെ​യി​ല​ർ തോ​ന്നി​പ്പി​ക്കു​ന്നതായി ചിലർ. അ​തി​ൽ വാ​സ്ത​വ​മു​ണ്ടോ...?

കു​ന്പ​ള​ങ്ങി നൈ​റ്റ്സി​ന്‍റെ ഹാ​ങ് ഓ​വ​ർ കി​ട​ക്കു​ന്ന​തു​കൊ​ണ്ടാ​വാം അ​ങ്ങ​നെ തോ​ന്നി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു വ​രു​ന്ന ഒ​രു സൈ​ക്യാ​ട്രി ഡോ​ക്ട​റാ​ണു ഫ​ഹ​ദി​ന്‍റെ ക​ഥാ​പാ​ത്രം.

സാ​യ് പ​ല്ല​വി​യു​ടെ ക​ഥാ​പാ​ത്രം ക​ള​രി​പ്പ​യ​റ്റി​ൽ പ്രാ​ഗ​ല്ഭ്യ​മു​ള്ള വ്യ​ക്തി​യാ​ണോ..?

നി​ത്യ എ​ന്നാ​ണു സാ​യ് പ​ല്ല​വി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സാ​യ് പ​ല്ല​വി ക​ള​രി ചെ​യ്യും. അ​വ​ർ അ​തു സി​നി​മ​യ്ക്കു വേ​ണ്ടി അ​ഭ്യ​സി​ച്ച​താ​ണ്. ക​ഥാ​പാ​ത്ര​ത്തി​നു ക​ള​രി​യു​മാ​യി എ​ന്താ​ണു ബ​ന്ധം എ​ന്ന​തു സി​നി​മ ക​ണ്ട് അ​റി​യു​ക.ഫ​ഹ​ദ് ഫാ​സി​ൽ - സാ​യ് പ​ല്ല​വി കോം​ബി​നേ​ഷ​ൻ - ആ അനുഭവം...?

ര​ണ്ടു പേ​രും പ്ര​ഫ​ഷ​ണ​ലു​ക​ളാ​ണ്. ഇ​രു​വ​രും ഏ​റെ കോ​-ഓപ്പ​റേ​റ്റീ​വാ​ണ്. അ​വ​രാ​ണ് ഈ ​സി​നി​മ​യു​ടെ ന​ട്ടെ​ല്ല്. എ​നി​ക്കും എ​ന്‍റെ ടീ​മി​നും ഫു​ൾ സ​പ്പോ​ർ​ട്ടാ​ണ് അ​വ​രി​ൽ നി​ന്നു ല​ഭി​ച്ച​ത്. അ​തു സി​നി​മ കാ​ണു​ന്പോ​ൾ വ്യ​ക്ത​മാ​കും. അ​വ​ർ ത​മ്മി​ലു​ള്ള കം​ഫ​ർ​ട്ട് ഫാ​ക്ട​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ണ്ടാ​ക്കി​യ പ​ട​മാ​ണി​തെ​ന്നു സി​നി​മ കാ​ണു​ന്പോ​ൾ വ്യ​ക്ത​മാ​കും. ആ​ദ്യ​മാ​യി​ട്ടാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ - സാ​യ് പ​ല്ല​വി കോം​ബി​നേ​ഷ​ൻ വ​രു​ന്ന​ത്. ഇ​നി​യും ആ ​കോം​ബോ​യി​ൽ സി​നി​മ​ക​ൾ വ​ര​ട്ടെ എ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്.പ്ര​കാ​ശ് രാ​ജ്, അ​തു​ൽ കു​ൽ​ക്ക​ർ​ണി എ​ന്നി​വ​രി​ലേ​ക്ക് എ​ത്തി​യ​ത്..?

അ​വ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ ​ആ​ക്ടേ​ഴ്സി​നെ ഡി​മാ​ൻ​ഡ് ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. ട്രെ​യി​ല​റി​ൽ കാ​ണി​ച്ച​തു പോ​ലെ​യൊ​രു ഹോ​സ്പി​റ്റ​ൽ മാ​നേ​ജ് ചെ​യ്തു കൊ​ണ്ടു​പോ​കു​ന്ന ബെ​ഞ്ച​മി​ൻ ഡ​യ​സ് എ​ന്ന ഗോ​വ​ൻ ആം​ഗ്ലോ ഇ​ന്ത്യ​ൻ ഡോ​ക്ട​റു​ടെ വേ​ഷ​മാ​ണ് അ​തു​ൽ കു​ൽ​ക്ക​ർ​ണി​യു​ടേ​ത്. ബേ​സി​ക്ക​ലി, വ​ള​രെ ര​സ​ക​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ട​നാ​ണ് പ്ര​കാ​ശ് സ​ർ. സി​നി​മ​യു​ടെ മൂ​ഡും വ​ള​രെ നി​ർ​ണാ​യ​ക​മാ​യ ഒ​രു ഘ​ട​ക​വും ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പ്ര​കാ​ശ് സാ​റി​ന്‍റേത്.

തി​ര​ക്ക​ഥാ​കൃ​ത്തു കൂ​ടി​യാ​യ ര​ഞ്ജി​പ​ണി​ക്ക​ർ അ​തി​ര​നി​ൽ..?

ജ​യ​നാ​രാ​യ​ണ​വ​ർ​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ഞ്ജി​സാ​റി​നെ എ​നി​ക്കു ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​റി​യാം. വ​ള​രെ​യ​ധി​കം സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. ഈ ​ക​ഥാ​പാ​ത്രം എ​ഴു​തി​യ​പ്പോ​ൾ എ​ന്‍റെ മ​ന​സി​ൽ വ​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫി​സി​ക്ക​ൽ അ​പ്പി​യ​റ​ൻ​സ് ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​ദ്ദേ​ഹം അ​തു ന​ല്ല രീ​തി​യി​ൽ ചെ​യ്തി​ട്ടു​മുണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നും ക​ള​രി​യു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ട്.അ​തി​ര​നി​ലെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും പാ​ട്ടു​ക​ളും..?

രാ​ക്ഷ​സ​ൻ, വി​ശ്വ​രൂ​പം തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്കു പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കി​യ ജി​ബ്രാ​നെ മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് അ​തി​ര​നി​ലൂ​ടെ. തു​ട​ക്ക​ക്കാ​ര​നാ​ണ്, മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ചെ​യ്യു​ന്പോ​ൾ പ​ശ്ചാ​ത്ത​ല​സം​ഗീ​തം മാ​ത്ര​മാ​യി ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ല എ​ന്നൊ​ക്കെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ട് ചെ​യ്ത ക​ണ്ട​ന്‍റ് ക​ണ്ട​തോ​ടെ സി​നി​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​നു താ​ത്പ​ര്യം തോ​ന്നു​ക​യും പ​ശ്ചാ​ത്ത​ല​സം​ഗീ​തം ഒ​രു​ക്കാ​മെ​ന്നു സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്‍റെ സു​ഹൃ​ത്തും സ​ഹ​പാ​ഠി​യു​മാ​യ പി.​എ​സ്. ജ​യ്ഹ​രി​യാ​ണ് ഇ​തി​ൽ പാ​ട്ടു​ക​ളൊ​രു​ക്കി​യ​ത്. മൂ​ന്നു ഗാ​ന​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ. ഗാനരചന വിനായക് ശശികുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.അ​തി​ര​ൻ എ​ന്ന സി​നി​മ വ്യ​ത്യ​സ്ത​മാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്..?

അ​തി​ര​ൻ എ​ന്ന പേ​രി​ൽ എ​ന്ത് അ​തു​ല്യ സ​വി​ശേ​ഷ​ത​യാ​ണോ പ്രേ​ക്ഷ​ക​ൻ ക​ണ്ടി​രി​ക്കു​ന്ന​ത് അ​ല്ലെ​ങ്കി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് അ​തു 100 ശ​ത​മാ​ന​വും സി​നി​മ​യി​ൽ കി​ട്ടും. എ​ല്ലാം അ​തി​ലു​ണ്ട്. അ​തി​ലു​ള്ള​തു ത​ന്നെ​യാ​ണു പ്രേ​ക്ഷ​ക​നു കി​ട്ടേ​ണ്ട​ത്. അ​തി​ലു​ള്ള​തി​ലു​പ​രി പ്രേ​ക്ഷ​ക​നു കി​ട്ടി​യാ​ൽ സ​ന്തോ​ഷം. ക​ണ്ട് ആ​സ്വ​ദിക്കാ​നു​ള്ള​താ​ണു സി​നി​മ എ​ന്നു വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണു ഞാ​ൻ.സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ എ​ന്ന​തി​ലു​പ​രി അ​തി​ര​ൻ ഒ​രു ഹൊ​റ​ർ മൂ​വി​യാ​ണോ...?

ത്രി​ല്ല​ർ ജോ​ണ​റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്താ​ണോ അ​തി​ൽ വ​രു​ന്ന നി​മി​ഷ​ങ്ങ​ളും ടെ​ൻ​ഷ​നും സ​സ്പെ​ൻ​സും ത്രി​ല്ലും... അ​തു​ത​ന്നെ​യാ​ണ് അ​തി​ര​നി​ലു​ള്ള​ത്. ഹൊ​റ​ർ, പ്രേ​ത​ബാ​ധ, ഭൂ​ത​ങ്ങ​ൾ....​അ​ങ്ങ​നെ​യൊ​ന്നും ഈ ​സി​നി​മ​യി​ലി​ല്ല. അ​ഞ്ച് നാ​യ​ക​ളു​മാ​യു​ള്ള ചെ​റി​യൊ​രു സം​ഘ​ട്ട​ന​രം​ഗം ഫ​ഹ​ദ് ഫാ​സി​ൽ സാ​ർ ചെ​യ്തി​ട്ടു​ണ്ട്. റിം​ഗ് മാ​സ്റ്റ​ർ രാ​ജീ​വാ​ണ് അ​തൊ​രു​ക്കി​യ​ത്. സി​നി​മ​യി​ലെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ൾ കോ​റി​യോ​ഗ്രാ​ഫി ചെ​യ്ത​തു രാ​ജ​ശേ​ഖ​ർ.ലൊ​ക്കേ​ഷ​നു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ചി​ട്ടു​ള്ള​താ​യി ട്രെ​യി​ല​ർ പ​റ​യു​ന്നു​ണ്ട്..?

ആ​ല​പ്പു​ഴ, ഉൗ​ട്ടി, ഉൗ​ട്ടി​യി​ലെ വ​ള​രെ സീ​ക്ര​ട്ടാ​യ ഒ​രു സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ട്രെ​യി​ല​റി​ൽ വ​ന്നി​ട്ടു​ള്ള വ​ലി​യ ബി​ൽ​ഡിം​ഗ് ഉൗ​ട്ടി​യി​ലെ സീ​ക്ര​ട്ടാ​യ ഒരു ​സ്ഥ​ല​ത്താ​ണു​ള്ള​ത്. സി​നി​മ​യു​ടെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ച്ചിട്ടുണ്ട്.

സി​നി​മ​യു​ടെ ചെ​റി​യ ചെ​റി​യ ഫ്രെ​യി​മു​ക​ൾ, ചെ​റി​യ വ​ണ്ടി, ഫ​ഹ​ദ് ഫാ​സി​ൽ വ​ഹി​ക്കു​ന്ന സ്യൂ​ട്ട് കെ​യ്സ്, തൊ​പ്പി, മ​റ്റു സാ​ധ​ന​ങ്ങ​ൾ...​അ​ങ്ങ​നെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ച്ചു​ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​വ​യാ​ണ്. അ​വ​യെ​ല്ലാം സി​നി​മ​യി​ൽ പ്രാ​ധാ​ന്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്. പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ഒ​ന്നും ത​ന്നെ ഈ ​സി​നി​മ​യി​ൽ കാ​ണി​ച്ചി​ട്ടി​ല്ല. സ​മ​യ​മെ​ടു​ത്തി​ട്ടു​ള്ള പ​ണി ത​ന്നെ ഇ​തി​ന്‍റെ മേ​ക്കിം​ഗി​ൽ ചെ​യ്തി​ട്ടു​ണ്ട്.അ​തി​ര​ന്‍റെ അ​ണി​യ​റ​യി​ൽ...?

എ​ന്‍റെ സു​ഹൃ​ത്തും പു​തു​മു​ഖ​വു​മാ​യ ജി​ത്തു​വാ​ണ് മേ​ക്ക​പ്പ് കൈ​കാ​ര്യം ചെ​യ്ത​ത്. ദൃ​ശ്യ​ത്തി​ന്‍റെ എ​ഡി​റ്റ​ർ അ​യൂ​ബ് ഖാ​നാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള എ​ന്‍റെ സു​ഹൃ​ത്ത് അ​നു മൂ​ത്തേ​ട​ത്താ​ണ് ഛായാ​ഗ്ര​ഹ​ണം. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈൻ എം. ആർ. രാജാകൃഷ്ണൻ. സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ. സെ​ഞ്ച്വ​റി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് അ​വ​രു​ടെ 40 -ാം വാ​ർ​ഷി​ക​ത്തി​ൽ ബാ​ന​റി​ന്‍റെ 125-ാമ​ത്തെ ചി​ത്ര​മാ​യി​ട്ടാ​ണ് അ​തി​ര​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജു മാ​ത്യു​വും സെ​ഞ്ച്വ​റി കൊ​ച്ചു​മോ​നു​മാ​ണ് നി​ർ​മാ​താ​ക്ക​ൾ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.