Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Star Chat
ഇളയരാജ മാസ് സിനിമയല്ല, ഒരു ജീവിതമാണ്: ഗിന്നസ് പക്രു
Wednesday, March 20, 2019 4:15 PM IST
മേൽവിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ മികവു തെളിയിച്ച സംവിധായകൻ മാധവ് രാംദാസ് കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഗിന്നസ് പക്രു(അജയകുമാർ) നായകവേഷത്തിലെത്തുന്ന "ഇളയരാജ’. ഗിന്നസ് പക്രുവിനൊപ്പം ഹരിശ്രീ അശോകൻ, സിജി എസ്.നായർ, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഇളയരാജ’യ്ക്കു തിരക്കഥയും സംഭാഷണവുമൊരുക്കിയത് സുദീപ് ടി. ജോർജ്.
“സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ ഇതിലൊരിടത്തും എന്റെ ഒരു കുറവ് പറയുന്നില്ല എന്നു കണ്ടു. ഇതിൽ ഒരു വ്യക്തിയുടെ ജീവിതമാണു പറയുന്നത്. അതാണ് എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത്. ഞാനിതുവരെ പ്രധാന കഥാപാത്രമായി ചെയ്ത സിനിമകളിലെല്ലാം ഏതെങ്കിലുമൊരു സീനിൽ എന്റെ പൊക്കക്കുറവും അതുമായി ബന്ധമുള്ള പല കാര്യങ്ങളും പറയാറുണ്ട്. പക്ഷേ, ഇതിൽ കഥാപാത്രത്തിന്റെ പൊക്കക്കുറവോ പരിമിതിയോ അല്ല പറയുന്നത്. എന്നാൽ, ആ പരിമിതി പ്രേക്ഷകർക്കു മനസിലാകുന്ന തരത്തിലാണ് സിനിമയുടെ അവതരണം.
എന്റെ പരിമിതി മനസിലാക്കി ഇതിന്റെ സംവിധായകൻ അതു ഭംഗിയായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മനസിൽ കണ്ടതു പോലെ എനിക്ക് ആ കഥാപാത്രം ചെയ്യാനായി എന്നുമാണ് എന്റെ വിശ്വാസം...” ഇളയരാജയിൽ വനജൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഗിന്നസ് പക്രു സംസാരിക്കുന്നു.
ഇളയരാജ എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം...?
ഈ സിനിമയുടെ കഥ ഡയറക്ടർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ഏറെ ത്രില്ലിലായി. കാരണം, ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് എല്ലാത്തരത്തിലും വ്യത്യസ്തമായ, എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ പറ്റുന്ന, ആവേശം നിറയ്ക്കാൻ പറ്റുന്ന തരത്തിലുള്ള കഥാപാത്രമാണ് ഇതിൽ. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് ഫുൾ വായിച്ചതിനുശേഷം എങ്ങനെയുണ്ടെന്ന് അദ്ദേഹം ചോദിച്ചപ്പോൾ മറ്റൊന്നും നോക്കാതെ ‘ഓകെ, ഞാൻ ചെയ്യാം’ എന്നു പറയുകയായിരുന്നു.
ഞാൻ തിരിച്ച് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു - ‘അങ്ങയുടെ രണ്ടു പടങ്ങളും വലിയ പടങ്ങളായിരുന്നു. അതിലൊക്കെ വലിയ കാസ്റ്റിംഗും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ചെറിയ ആളായ എന്നെവച്ച് ഇങ്ങനെ ഒരു സിനിമ?’ താൻ കഥാപാത്രങ്ങൾക്കാണു പ്രാധാന്യം നല്കുന്നതെന്നും ഈ കഥാപാത്രം ഞാൻ ചെയ്താൽ നന്നാകുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് താൻ ഇതിലേക്കു വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്കു സന്തോഷം തോന്നി. ഭാഗ്യം പോലെ കിട്ടിയ ഒരു കഥാപാത്രമെന്നു കരുതി. കാരണം, അദ്ദേഹം അങ്ങനെ അടുപ്പിച്ചു സിനിമകൾ ചെയ്യുന്ന സംവിധായകനല്ല. വളരെ സൂക്ഷിച്ച് തനിക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഡയറക്ടറുടെ സപ്പോർട്ട് വളരെ വലുതായിരുന്നു.
ഇളയരാജ എന്ന സിനിമ എന്താണു പറയുന്നത്...?
ഇതൊരു ഒരു മാസ് സിനിമയല്ല, ഇളയരാജ ഒരു ജീവിതമാണ്. ഒരാളുടെ ജീവിതം കാണാൻ ധൈര്യമായി ഇളയരാജയ്ക്കു ടിക്കറ്റെടുക്കാം. കാരണം, ഒരുപക്ഷേ, നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള, നമ്മളുമായി സംവദിക്കുന്ന, നമ്മുടെ ജീവിതത്തിൽ തന്നെ നടന്നിട്ടുള്ള, എവിടെയെങ്കിലുമൊക്കെ സ്പർശിച്ചുപോകാൻ സാധ്യതയുള്ള ചില സംഭവങ്ങൾ അതിലുണ്ട്.
അതുകൊണ്ടുതന്നെ ഇളയരാജയെ ഒരു പരീക്ഷണചിത്രമെന്നോ വ്യത്യസ്തമായ ചിത്രമെന്നോ ഒക്കെ പറയാം. അതു പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ട്. കാരണം, ഈ അടുത്തകാലത്ത് മലയാളത്തിൽ ചില ചെറിയ സിനിമകൾ വലിയ വിജയമായിട്ടുണ്ട്. അതാണ് ഇളയരാജയുമായി ഞങ്ങൾ വരാനുള്ള പ്രചോദനം.
ചെസുമായി ബന്ധപ്പെടുത്തി ലിറ്റിൽ മാസ്റ്റർ എന്ന അർഥത്തിലാണോ ഇളയരാജ എന്ന ടൈറ്റിൽ...?
ഈ സിനിമയിൽ ചെസിനു വളരെ പ്രാധാന്യമുണ്ട്. എന്നാൽ, ചെസ്സുകളിയല്ല ഈ സിനിമ. ചെസിന്റെ സിംബൽ ഇളയരാജയുടെ ടൈറ്റിലിൽ കാണാം. അതിൽ ഇരുളും വെളിച്ചവുമുണ്ട്. നമ്മുടെ ജീവിതത്തിലും ഈ രണ്ടു വശങ്ങളുമുണ്ട് - സന്തോഷവുമുണ്ട്, സന്താപവുമുണ്ട്. ഈ രണ്ടു വശങ്ങൾ വച്ച് പ്രതീകാത്മകമായി ചെയ്ത ടൈറ്റിലാണത്.
നമ്മുടെ ജീവിതവും അങ്ങനെതന്നെയാണല്ലോ. കൃത്യമായ പ്ലാനിംഗോടു കൂടി നമ്മൾ ഓരോരോ കരുക്കൾ വയ്ക്കും. ചില സമയത്തു വെട്ടിമാറ്റപ്പെടും. ജയിക്കാം, തോൽക്കാം. ഇങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അതാണ് ‘ഇളയരാജ’ എന്ന സിനിമ പറയുന്നത്.
റിയൽ ലൈഫ് സംഭവങ്ങളാണോ ഇളയരാജയുടെ കഥയ്ക്കു പ്രേരകം..?
നടന്ന സംഭവമെന്നല്ല, നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്; ഇന്നു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. ഇത് എന്റെ വീട്ടിൽ സംഭവിച്ചിട്ടുള്ളതാണല്ലോ എന്ന് സിനിമ കണ്ടു വീട്ടിലെത്തുന്പോൾ ചില പ്രേക്ഷകർക്കു തോന്നാം. ഇത് എന്റെ അനുഭവം തന്നെയാണല്ലോ എന്നു നമുക്കു തന്നെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ചില സാദൃശ്യങ്ങൾ പലരുടെയും കാഴ്ചപ്പാടിൽ വരാനിടയുണ്ട്.
താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്....?
വനജൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വനജൻ കപ്പലണ്ടിക്കച്ചവടം നടത്തുന്നത് തൃശൂർ റൗണ്ടിലാണ്. ഇത്തരത്തിലുള്ള ഒരുപാടു വനജന്മാരെ എനിക്കവിടെ ലൊക്കേഷനിൽ നേരിട്ടു കാണാനായി. മുന്പു ഞാൻ കണ്ടിട്ടുള്ള തൃശൂർ റൗണ്ട് എന്നാൽ വർണാഭമായ പൂരങ്ങളുടെ റൗണ്ടാണ്. ഇത് അങ്ങനെയല്ല. ഒരു നേരത്തെ അഷ്ടിക്കു വക തേടി ഈ വനജനെപ്പോലെയുള്ള ഒരുപാടു ജന്മങ്ങൾ അവിടെ അലഞ്ഞുനടപ്പുണ്ട്.
വനജനിലൂടെ ഒരു ജീവിതം പറയുന്നു എന്നതിലപ്പുറം എന്ത് സാമൂഹിക യാഥാർഥ്യമാണ് ഇളയരാജ പറയുന്നത്....?
മാധവ് രാംദാസിന്റെ മുൻ സിനിമകൾ പോലെതന്നെ സാമൂഹികപ്രശ്നങ്ങളും വിഷയങ്ങളും ഇതിലുമുണ്ട്. എന്നാൽ ബോധപൂർവമായ അടിച്ചേൽപ്പിക്കൽ അല്ല അത്. കൊമേഴ്സ്യൽ സിനിമ എന്ന രീതിയിൽ ഏഴെട്ടു പാട്ടുകളുടെ പിൻബലത്തിലാണ് ഈ സിനിമ വരുന്നത്. വളരെ ശക്തമായ രീതിയിൽ ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകരിലേക്കു ചടുലമായി വരുന്ന ചില ജീവിതമുഹൂർത്തങ്ങളാണ് ഈ സിനിമ.
രണ്ടു കുട്ടികളിലൂടെയല്ലേ ഇളയരാജയുടെ കഥാസഞ്ചാരം....?
അതേ. അവർ രണ്ടുപേരുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എന്നെക്കാൾ പ്രാധാന്യം അവർക്കുണ്ട്. എന്റെ മക്കളായിട്ടാണ് അഭിനയിക്കുന്നത്. ഒരച്ഛന്റെ പ്രതീക്ഷയാണു മക്കൾ. ആ മക്കളുടെ കഥ പറയുന്നതാണ് ഈ സിനിമ. ബേബി ആർദ്രയും മാസ്റ്റർ ആദിത്യനുമാണ് മക്കളായി വേഷമിട്ടത്. ആദ്യമായിട്ടാണ് കാമറയെ അഭിമുഖീകരിക്കുന്നത് എന്നു വിശ്വസിക്കാനാവാത്ത പെർഫോമൻസാണ് കുട്ടികൾ നടത്തിയിരിക്കുന്നത്. അതു സിനിമയ്ക്ക് ഒരുപാടു മുതൽക്കൂട്ടാകുമെന്നു വിചാരിക്കുന്നു.
മാത്രമല്ല, സംവിധായകന്റെ മികവും അതിൽ കാണാനാവും. എന്റെ ഭാര്യയായി വേഷമിട്ടത് സിജി എസ്. നായർ എന്ന തിയറ്റർ ആർട്ടിസ്റ്റ്. മുന്പ് മൂന്നാലു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.
ഇതുവരെ കാണാത്ത മേക്കോവറിൽ ഹരിശ്രീ അശോകൻ...?
എന്റെ ഭാര്യയുടെ അച്ഛനായിട്ടാണ് അശോകൻ ചേട്ടൻ അഭിനയിക്കുന്നത്. ഗണപതിയെന്നാണു കഥാപാത്രത്തിന്റെ പേര്. അശോകൻ ചേട്ടന്റെ കരിയറിൽ എടുത്തു പറയാനാകുന്ന കഥാപാത്രമാകും ഇത്. ഇതിൽ അദ്ദേഹത്തിന്റെ ഗെറ്റപ്പ്(മേക്കോവർ), ആക്ടിംഗ് സ്റ്റൈൽ എന്നിവ എടുത്തുപറയേണ്ടതു തന്നെ. അദ്ദേഹം ഇത്രയും വൃദ്ധനായി വേറൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കഥാപാത്രത്തിന്റെ പ്രാധാന്യം, ആ കഥാപാത്രം നിൽക്കുന്ന ഒരവസ്ഥ...ഇതെല്ലാം സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്.
റിയലിസ്റ്റിക് ചിത്രമാണോ ഇളയരാജ..?
നൂറുശതമാനവും ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. സിനിമ കാണുന്പോൾ അത് അറിയാനാവും. ഇതിൽ താരങ്ങളെ തേടിയല്ല പോയിരിക്കുന്നത്. കഥാപാത്രങ്ങളെ തേടി അതിനനുസരിച്ചുള്ള താരങ്ങൾ വരികയാണുണ്ടായത്. അതുകൊണ്ടുതന്നെ കാസ്റ്റിംഗ് വളരെ വ്യത്യസ്തയുള്ളതാണ്.
ജീവിതയാഥാർഥ്യങ്ങളുടെ ഇരുണ്ട ഇടങ്ങൾക്കൊപ്പം സിറ്റി ലൈഫും ഇളയരാജ പകർത്തുന്നുണ്ട്. അല്ലേ..?
അതുണ്ട്. പ്രേക്ഷകർ ദാരിദ്ര്യം മാത്രം കാണ്ടേണ്ട എന്നുള്ളതുകൊണ്ടാവാം ഇതിന്റെ സംവിധായകൻ രണ്ടു കോണ്ട്രാസ്റ്റിൽ ഈ സിനിമ പറയുന്നത്. മുന്പു ഞാൻ പറഞ്ഞതുപോലെ ഇരുളും വെളിച്ചവും - സിനിമയിൽ പലയിടങ്ങളിൽ അതു പ്രതിഫലിക്കുന്നുണ്ട്. ചില ജന്മങ്ങൾ അങ്ങനെയായിരിക്കും. ആരുമല്ലെന്നു തോന്നിപ്പിക്കുന്ന, ജീവിതത്തിൽ ആരും തിരിച്ചറിയാതെ ആരും മൈൻഡ് ചെയ്യാതെ കിടക്കുന്ന ഒരു വിഭാഗമുണ്ട് - പാവപ്പെട്ടവർ എന്ന ഗ്രൂപ്പ്. അവർക്കും ജീവിതമുണ്ടെന്നു പറയുകയാണ് ഈ സിനിമയിലൂടെ.
ഒരു പാലത്തിന്റെ അടിവശത്തായി താമസിക്കുന്ന പാവപ്പെട്ട ഒരു കുടുംബത്തെക്കുറിച്ച് ഒരിക്കൽ ഒരു പത്രവാർത്ത കണ്ടിരുന്നു...?
ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ അതൊക്കെ ഓർത്തിരുന്നു. ഈ സിനിമ അതിനെക്കുറിച്ചല്ല. നമ്മുടെ കേരളത്തിൽ ഇത്തരത്തിലുള്ള ഒരുപാട് വനജന്മാരുടെ കുടുംബങ്ങളുണ്ട്. വനജനു കപ്പലണ്ടിക്കച്ചവടമാണെങ്കിൽ ബാക്കിയുള്ളതെല്ലാം അന്നന്നത്തെ വകയ്ക്കുള്ളതിനു വിവിധതരം ജോലികൾ തേടിപ്പോകുന്നവർ. അതു വളരെ വലിയൊരു സോഷ്യൽ സറ്റയറാണ്.
മാധവ് രാംദാസ് മുന്പു ചെയ്ത സിനിമകളേക്കാൾ ഒരുപാടു വിശാലമായ സാധ്യതകളുള്ള സിനിമയാണിതെന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കു തോന്നിയിട്ടുണ്ട്. എനിക്കു തന്ന വേഷം എത്രത്തോളം ഭംഗിയാക്കി എന്നതിന് ഉത്തരം പറയേണ്ടതു പ്രേക്ഷകരാണ്.
മാധവ് രാംദാസ് എന്ന പ്രചോദനം...?
പ്രോമിസിംഗ് ആയ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് അനുഗ്രഹമായി കാണുകയാണ്. കാരണം, സിനിമയുടെ കച്ചവട വശങ്ങൾക്കുപരി തനിക്കിഷ്ടമുള്ള നല്ല സിനിമകൾ ചെയ്യണമെന്നും സിനിമകളിലൂടെ എന്തെങ്കിലുമൊക്കെ പറയണമെന്നും ആഗ്രഹിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹം. അതിന് ഏറ്റവും ചെറിയ കലാകാരൻ എന്ന നിലയിലുള്ള ശക്തമായ സപ്പോർട്ട് ഞാൻ കൊടുത്തുവെന്നേയുള്ളൂ.
വലിയ ഒരു പടത്തിന്റെ ബഹളങ്ങളൊന്നുമില്ലാതെ വളരെ ശാന്തമായി വളരെ പരിമിതമായ ക്രൂവിന്റെ സഹായത്തോടെ ആവശ്യത്തിനു ലൈറ്റ്സും മറ്റുപകരണങ്ങളുമൊക്കെ വച്ച് എടുത്തിരിക്കുന്ന ഒരു സിനിമയാണിത്. രണ്ടു മണിക്കൂർ ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാനാവുന്ന ഒരു ഫീൽഗുഡ് സിനിമ എന്ന അഭിപ്രായം കിട്ടുമെന്നു വിശ്വസിക്കുന്നു.
‘അപ്പോത്തിക്കരി’ നല്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്നു പലരും പറയാറുണ്ട്...?
ഒരിക്കലും ‘അപ്പോത്തിക്കരി’യും ‘മേൽവിലാസ’വുമല്ല ‘ഇളയരാജ’. അതിൽ നിന്നൊക്കെ ഏറെ ഡയല്യൂട്ട് ചെയ്തിട്ടുണ്ട് ഇതിൽ. കൊമേഴ്സ്യലി കുറച്ചുകൂടി സാധ്യതയുള്ള പടമാണിത്. അതുകൊണ്ടാണ് ഈ പടത്തിൽ ഏഴെട്ടു പാട്ടുകൾ ചേർത്തിരിക്കുന്നത്. ചടുലത കൊണ്ടുവരാനും ബോറടിക്കാതിരിക്കാനും ആവശ്യമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
നമ്മുടെ ജീവിതം പറയുന്പോൾ അവിടവിടെ നൊന്പരപ്പെടുത്തുന്ന ചില സീനുകൾ ഉണ്ടാകുമല്ലോ. അതൊഴിച്ചുനിർത്തിയാൽ എല്ലാവർക്കും വളരെ പോസിറ്റീവ് മനസോടെ വന്നിരുന്ന് കണ്ട് ഗംഭീരമായി സന്തോഷിച്ചിറങ്ങിപ്പോകാൻ പറ്റുന്ന ഒരു പടമാണ് ഇളയരാജ.
ഗോകുൽ സുരഷിന് അതിഥിവേഷമാണോ...?
ഗസ്റ്റല്ല, പ്രധാന വേഷം തന്നെയാണ്. ബ്രയാൻ എന്നാണു കഥാപാത്രത്തിന്റെ പേര്. ഈ സിനിമയിൽ പല സമയങ്ങളിലും പല കഥാപാത്രങ്ങളും അപ്രതീക്ഷിതമായി കയറിവരുന്നുണ്ട്. ഗോകുൽ വളരെ ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഗോകുലുമായി ഒന്നിച്ച് അഭിനയിച്ചത്.
എന്നെ എടുത്തുകൊണ്ട് ഒരു ഫോട്ടോ എന്നതായിരുന്നു ആദ്യമായി കണ്ടപ്പോൾ ഗോകുലിന്റെ ആവശ്യം. ഗോകുൽ എന്നെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ എനിക്കു വലിയ സന്തോഷമായി. നമ്മളെ ഇഷ്ടപ്പെടുന്നവരോടൊപ്പം വർക്ക് ചെയ്യുന്പോൾ അതിന്റേതായ ഒരു സുഖമുണ്ട്.
പാട്ടിലൂടെ ജയസൂര്യയുടെ സപ്പോർട്ട്...?
പാട്ടിലൂടെ ജയസൂര്യ മാത്രമല്ല സുരേഷ്ഗോപി ചേട്ടനും ഇളയരാജയ്ക്കു സപ്പോർട്ടാണ്. അവരെക്കൂടാതെ നരേഷ് അയ്യർ, ബിജു നാരായണൻ, പി.ജയചന്ദ്രൻ സാർ തുടങ്ങിയവരുടെ പാട്ടുകളുണ്ട്. പി.ജയചന്ദ്രൻ സാർ പാടിയ എന്നാലും ജീവിതം.. എന്ന പാട്ട് ഇപ്പോൾത്തന്നെ ഹിറ്റാണ്. രതീഷ് വേഗയാണ് പാട്ടുകളൊരുക്കിയത്. രതീഷിന്റെ സിനിമാജീവിതത്തിൽ ഇത്രയും വ്യത്യസ്തതയാർന്ന കോംപോസിഷനുകൾ ആദ്യമായിട്ടായിരിക്കും.
എല്ലാത്തരം പ്രേക്ഷകരുടെയും അഭിരുചിക്ക് ഇണങ്ങിയ പാട്ടുകൾ ഇളയരാജയിലുണ്ട്. ദാസേട്ടന്റെയും ജയചന്ദ്രൻ സാറിന്റെയും കാലഘട്ടത്തിലേക്കു നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ചില പാട്ടുകളുണ്ട് ഇതിൽ. സന്തോഷ് വർമ, ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് പാട്ടുകൾ എഴുതിയത്.
ഇളയരാജയുടെ മറ്റു വിശേഷങ്ങൾ...?
ഛായാഗ്രഹണം പാപ്പിനു. എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണ. കലാസംവിധാനം എം.വി.പ്രദീപ്. മേക്കപ്പ് ഡിസൈനർ റോഷൻ ജി. വസ്ത്രാലങ്കാരം എസ്.ബി. സതീഷ്. സ്റ്റിൽസ് എം.ഡി. ഹരീഷ് കുമാർ. എന്റെ സുഹൃത്ത് സജിത് കൃഷ്ണയും ഇളയരാജയുടെ ഒരു പ്രൊഡ്യൂസറാണ്. ഞാൻ മെയിൻ റോൾ ചെയ്ത പല സിനിമകളുടെയും പ്രൊഡക്ഷൻ ഡിസൈനർ ഇദ്ദേഹമായിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദവും ഈ സിനിമയിൽ എനിക്ക് ഏറെ ഗുണകരമായി. ജയരാജ് ടി.കൃഷ്ണ, ബിനീഷ് ബാബു എന്നിവരാണ് ഇളയരാജയുടെ മറ്റു നിർമാതാക്കൾ.
പ്രേക്ഷകരോടു പ്രത്യേകമായി പറയാനുള്ളത്...?
ഇളയരാജ എന്ന സിനിമ ഞാനുൾപ്പെടെയുള്ള ചെറിയ കുറച്ച് ആളുകളുടെ വലിയൊരു ശ്രമമാണ്. നായകൻ മിനിയേച്ചറായിപ്പോയി എന്നുള്ളതുകൊണ്ട് മിനിസ്ക്രിനിൽവരുന്പോൾ സിനിമ കാണാം എന്ന് ആരും വിചാരിക്കരുത്. എല്ലാവരും തിയറ്ററിൽത്തന്നെ ഈ സിനിമ കാണണം. സൗണ്ട് മിക്സിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായി ഉന്നത നിലവാരത്തിലാണ് ഈ പടം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനപുരസ്കാരം നേടിയ രംഗനാഥ് രവിയാണ് സൗണ്ട് മിക്സിംഗ് ചെയ്തത്. അദ്ദേഹം നേരിട്ടുപോയി കണ്ടെടുത്ത് റിക്കാർഡ് ചെയ്ത വ്യത്യസ്തങ്ങളായ സൗണ്ടാണ് ഇഫക്ടസിൽ ഉപയോഗിച്ചത്. സിനിമയുടെ സാങ്കേതിക പൂർണതയ്ക്കു വേണ്ടിയാണ് ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിംഗിന് ഇത്രയും സമയമെടുത്തത്.
സൗണ്ടിലും റീറിക്കോർഡിംഗിലും പശ്ചാത്തലസംഗീതത്തിലുമൊക്കെ ഇതൊരു സിനിമയാണെന്നു തോന്നാതെ ജീവിതം നേരിട്ടു കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്. പ്രേക്ഷകർക്കും അത് അനുഭവിക്കണം എന്നുണ്ടെങ്കിൽ തിയറ്ററിൽ തന്നെ പോകണം. മാത്രവുമല്ല, ഞാൻ ഉൾപ്പെടെയുള്ളവർക്ക് അത് ഏറ്റവും നല്ല പ്രോത്സാഹനമാകും.
ചെറിയ സിനിമകളും വിജയിക്കണം. ചെറിയ ചിത്രങ്ങളെയും പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണു വിശ്വാസം. പരീക്ഷാച്ചൂട് കഴിയുന്പോൾ രക്ഷിതാക്കൾ കുട്ടികളെ ഈ സിനിമ കാണിക്കണം. അവർക്കു ഭാവിയിൽ പ്രയോജനകരമാകാവുന്ന തരത്തിലുള്ള വലിയ ഒരു ഇൻസ്പിറേഷൻ ഈ സിനിമയിലുണ്ട്. യൂത്തും ഈ സിനിമ കണ്ടിരിക്കണം. എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സിനിമയായിരിക്കും ഇളയരാജ.
‘കുട്ടീം കോലും’ എന്ന സിനിമയിലൂടെ സംവിധായകനായി. ‘ഫാൻസി ഡ്രസി’ലൂടെ ഇപ്പോൾ നിർമാതാവും...?
ഫാൻസിഡ്രസ് ഞാൻ നിർമിച്ച പടമാണ്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടരുന്നു. വിഷുവിനുശേഷം അതു തിയറ്ററുകളിലെത്തും. മകളുടെ പേരിലുള്ള(ദീപ്ത കീർത്തി എന്നാണു മകളുടെ പേര്.) സർവദീപ്ത പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് ഫാൻസിഡ്രസ്. ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, കലാഭവൻ ഷാജോണ്, കിനാവള്ളി ഫെയിം സൗമ്യ മേനോൻ, ബാല എന്നിവരാണ് എനിക്കൊപ്പം പ്രധാന വേഷങ്ങളിൽ. ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സാജു നവോദയ തുടങ്ങി എല്ലാ തമാശക്കാരുമുണ്ട്.
ഇളയരാജയുടെ നേരേ ഒപ്പോസിറ്റാണ് ഈ പടം - നോ ലോജിക്, എല്ലാം ചിരിക്കാൻ വേണ്ടി മാത്രം. കോമഡി ത്രില്ലറാണ്. ആഡ് ഫിലിം മേക്കർ രഞ്ജിത് സക്റിയയാണു സംവിധാനം. ഫാൻസിഡ്രസിന്റെ റിലീസിംഗിനുശേഷം ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാകുമായിരിക്കും.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അനുഭവ‘ച്ചോല’കടന്ന് അഖിൽ വിശ്വനാഥ്..!
കോടാലിയിലെ മൊബൈൽ കടയിൽ നിന്നു ‘ചോല’യെന്ന സിനിമയ്ക്കൊപ്പം വെനീസിലെ ലോകവേ
നായക വേഷം നിർബന്ധമില്ല: സിജു വിൽസൺ
“നമ്മൾ ചെയ്ത കഥാപാത്രങ്ങൾ വീണ്ടും കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. പക്ഷേ, ഒ
പാട്ടു‘ചോല’യുടെ അനുരാഗതീരത്ത് ബേസിൽ സി.ജെ.
അനുരാഗവസന്തത്തെ തൊട്ടുണർത്തി പഴമയുടെ ഈണവും ഇന്പവും നിറച്ച വരികളും സംഗീതവ
അജുവിന് ചിലതു പറയാനുണ്ട്....
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തിയ
ബിജുവേട്ടൻ കൊണ്ട വെയിലാണ് വാവാച്ചിക്കണ്ണൻ അനുഭവിച്ച തണൽ: ശരൺജിത്ത്
ശരണ്ജിത്തിനു സിനിമ ഒരു സ്വപ്നം ആയിരുന്നില്ല; നാടകമായിരുന്നു എല്ലാം. നാല്പതിനു
എന്റെ അമ്മമ്മ, "മോഹിനിയാട്ടത്തിന്റെ അമ്മ’!
മലയാളത്തിന്റെ കലാഭൂമികയിൽ മോഹിനിയാട്ടത്തിന്റെ നിലനിൽപ്പിനായി ശബ്ദമുയർ
സർവൈവൽ ത്രില്ലറാണ് ഹെലൻ: അന്ന ബെൻ
പുതുമുഖ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ അണിയിച്ചൊരുക്കുന്ന സർവൈവൽ ത്രില്ലർ
സ്നേഹമാണ് സുമ, റിയൽലൈഫിലും ഉണ്ടാവും അങ്ങനെയൊരാൾ: ധന്യ അനന്യ
“അഭിനയം...അതു തന്നെയാണ് എന്റെ ഇഷ്ടം. സിനിമ, നാടകം എന്നിങ്ങനെ വേർതിരിച്ചു കാണു
Fresh @ 40 വിജയരാഘവൻ
അഭിനയമാണ് എന്റെ കർമ്മമണ്ഡലം. അതുകൊണ്ട് ഓരോ കഥാപാത്രത്തിന്റെയും തെരഞ്ഞെടുപ്പ
എഴുതിയ തിരക്കഥകളിൽ ഏറ്റവും സങ്കീർണമായ കഥയും കഥാപാത്രങ്ങളും ‘കമല’യിലേത്: രഞ്ജിത് ശങ്കർ
മലയാളികളെ ത്രില്ലറിന്റെ യഥാർഥ ത്രിൽ അനുഭവിപ്പിച്ച ‘പാസഞ്ചർ’ തിയറ്ററുകളിലെ
ആദ്യ സീനിൽ തന്നെ പ്രേതം ശരീരത്തിൽ പ്രവേശിച്ച ഫീൽ ഉണ്ടായി: വീണ നായർ
“ഞാൻ ജനിച്ച വർഷമാണ് ആകാശഗംഗ റിലീസായത്. എനിക്കിപ്പോൾ ഇരുപതു കഴിഞ്ഞു. അത്രയ
ബിജു മേനോൻ ‘ഇല്ല’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ 41 ഉപേക്ഷിക്കുമായിരുന്നു: ലാൽ ജോസ്
കമലിന്റെ സംവിധാനസഹായിയായി സിനിമയിലെത്തിയ ലാൽജോസിന്റെ ഇരുപത്തഞ്ചാമതു സ്
പ്ലാനിംഗ് ഇല്ലാതെ പത്തു വർഷം; ആസിഫ് അലി
“മുൻ വർഷങ്ങൾപോലെ തന്നെ ഈ വർഷവും എന്നെ തേടി വന്ന ചിത്രങ്ങളാണ് ചെയ്തത്. അഭിന
നമ്മിലെ മൃഗീയവാസനകളെ പ്രദർശിപ്പിക്കുകയാണ് ‘ജല്ലിക്കട്ട് ’ - ശാന്തി ബാലചന്ദ്രൻ
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക
മമ്മൂക്കയോട് പറഞ്ഞത് കഥയല്ല, ഒരു ഡയലോഗ്: രമേഷ് പിഷാരടി
പഞ്ചവർണതത്ത എന്ന ഫാമിലി ഹിറ്റിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകൻ രമേഷ
അനുഭവ‘ച്ചോല’കടന്ന് അഖിൽ വിശ്വനാഥ്..!
കോടാലിയിലെ മൊബൈൽ കടയിൽ നിന്നു ‘ചോല’യെന്ന സിനിമയ്ക്കൊപ്പം വെനീസിലെ ലോകവേ
നായക വേഷം നിർബന്ധമില്ല: സിജു വിൽസൺ
“നമ്മൾ ചെയ്ത കഥാപാത്രങ്ങൾ വീണ്ടും കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. പക്ഷേ, ഒ
പാട്ടു‘ചോല’യുടെ അനുരാഗതീരത്ത് ബേസിൽ സി.ജെ.
അനുരാഗവസന്തത്തെ തൊട്ടുണർത്തി പഴമയുടെ ഈണവും ഇന്പവും നിറച്ച വരികളും സംഗീതവ
അജുവിന് ചിലതു പറയാനുണ്ട്....
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തിയ
ബിജുവേട്ടൻ കൊണ്ട വെയിലാണ് വാവാച്ചിക്കണ്ണൻ അനുഭവിച്ച തണൽ: ശരൺജിത്ത്
ശരണ്ജിത്തിനു സിനിമ ഒരു സ്വപ്നം ആയിരുന്നില്ല; നാടകമായിരുന്നു എല്ലാം. നാല്പതിനു
എന്റെ അമ്മമ്മ, "മോഹിനിയാട്ടത്തിന്റെ അമ്മ’!
മലയാളത്തിന്റെ കലാഭൂമികയിൽ മോഹിനിയാട്ടത്തിന്റെ നിലനിൽപ്പിനായി ശബ്ദമുയർ
സർവൈവൽ ത്രില്ലറാണ് ഹെലൻ: അന്ന ബെൻ
പുതുമുഖ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ അണിയിച്ചൊരുക്കുന്ന സർവൈവൽ ത്രില്ലർ
സ്നേഹമാണ് സുമ, റിയൽലൈഫിലും ഉണ്ടാവും അങ്ങനെയൊരാൾ: ധന്യ അനന്യ
“അഭിനയം...അതു തന്നെയാണ് എന്റെ ഇഷ്ടം. സിനിമ, നാടകം എന്നിങ്ങനെ വേർതിരിച്ചു കാണു
Fresh @ 40 വിജയരാഘവൻ
അഭിനയമാണ് എന്റെ കർമ്മമണ്ഡലം. അതുകൊണ്ട് ഓരോ കഥാപാത്രത്തിന്റെയും തെരഞ്ഞെടുപ്പ
എഴുതിയ തിരക്കഥകളിൽ ഏറ്റവും സങ്കീർണമായ കഥയും കഥാപാത്രങ്ങളും ‘കമല’യിലേത്: രഞ്ജിത് ശങ്കർ
മലയാളികളെ ത്രില്ലറിന്റെ യഥാർഥ ത്രിൽ അനുഭവിപ്പിച്ച ‘പാസഞ്ചർ’ തിയറ്ററുകളിലെ
ആദ്യ സീനിൽ തന്നെ പ്രേതം ശരീരത്തിൽ പ്രവേശിച്ച ഫീൽ ഉണ്ടായി: വീണ നായർ
“ഞാൻ ജനിച്ച വർഷമാണ് ആകാശഗംഗ റിലീസായത്. എനിക്കിപ്പോൾ ഇരുപതു കഴിഞ്ഞു. അത്രയ
ബിജു മേനോൻ ‘ഇല്ല’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ 41 ഉപേക്ഷിക്കുമായിരുന്നു: ലാൽ ജോസ്
കമലിന്റെ സംവിധാനസഹായിയായി സിനിമയിലെത്തിയ ലാൽജോസിന്റെ ഇരുപത്തഞ്ചാമതു സ്
പ്ലാനിംഗ് ഇല്ലാതെ പത്തു വർഷം; ആസിഫ് അലി
“മുൻ വർഷങ്ങൾപോലെ തന്നെ ഈ വർഷവും എന്നെ തേടി വന്ന ചിത്രങ്ങളാണ് ചെയ്തത്. അഭിന
നമ്മിലെ മൃഗീയവാസനകളെ പ്രദർശിപ്പിക്കുകയാണ് ‘ജല്ലിക്കട്ട് ’ - ശാന്തി ബാലചന്ദ്രൻ
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക
മമ്മൂക്കയോട് പറഞ്ഞത് കഥയല്ല, ഒരു ഡയലോഗ്: രമേഷ് പിഷാരടി
പഞ്ചവർണതത്ത എന്ന ഫാമിലി ഹിറ്റിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകൻ രമേഷ
ഞാൻ പ്രേക്ഷകരെ ചതിക്കാത്ത നിർമാതാവ്: മണിയൻപിള്ള രാജു
മണിയൻപിള്ള രാജു ഒരു കഥ കേട്ടു ഇഷ്ടപ്പെട്ടു സിനിമയാക്കിയാൽ അതു വിജയിച്ചിരിക്ക
ബ്രദേഴ്സ് ഡേ ഒരു പൃഥ്വിരാജ്സിനിമ: കലാഭവൻ ഷാജോണ്
“ഞാൻ ഇഷ്ടപ്പെടുന്ന ഒരു പൃഥ്വിരാജുണ്ട്; ചെറിയ തമാശകളൊക്കെ പറഞ്ഞ് സാധാരണക്കാര
സിനിമയാണു താരം: സനൽകുമാർ ശശിധരൻ
“ഒരു ഫിലിംമേക്കർക്ക് ആകെ ഒരു കഥയേ പറയാനുള്ളൂ. ആ കഥയുടെ പറഞ്ഞുവച്ചതിനപ്പുറത്
ഷീലുവിന്റെ സ്വന്തം പട്ടാഭിരാമൻ
ഫുഡ് ഇൻസ്പെക്ടറായ പട്ടാഭിരാമൻ കാത്തിരുന്നാണ് വിവാഹം കഴിച്ചത്. ജോലിയിൽ കർക്
അമ്പിളിവെട്ടത്തിന്റെ ആരാധിക!
അമ്പിളിയുടെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ ആരാധികയാണ് അവന്റെ കളിക്കൂട്ടുകാ
വലിയ കാരക്ടറുകൾ ചെയ്യാൻ കൊതിയാണ്: ഇന്ദ്രൻസ്
“നല്ല കഥാപാത്രങ്ങൾ കൊതിക്കുന്നു. അത് ഇപ്പോഴാണു നമുക്കു കിട്ടിത്തുടങ്ങിയത്. ഇ
ഹ്യൂമർ മാത്രമല്ല ‘മാർഗംകളി’ - ബിബിൻ ജോർജ്
ബിബിൻ ജോർജ് നായകവേഷത്തിലെത്തുന്ന രണ്ടാമതു ചിത്രമാണ് ശ്രീജിത് വിജയൻ സംവിധാ
പ്രൊഡ്യൂസർ കുപ്പായത്തിൽ ഗിന്നസ് പക്രു
അരങ്ങേറ്റം ബാലതാരമായി, ‘അന്പിളിഅമ്മാവനി’ൽ. വിനയന്റെ ‘അദ്ഭുതദ്വീപി’ലെ ഗജേന്ദ്ര
ഒളിമ്പ്യനിലെ കൊച്ചുമിടുക്കൻ ഇനി നായകൻ
ഒളിന്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ റോളർ സ്കേറ്ററായി വിസ്മയിപ്പിച്ച് മലയാളി പ
ജെയ്സന്റെ ദുഃഖങ്ങളും മാത്യുവിന്റെ സ്വപ്നങ്ങളും!
ജാതിക്കാത്തോട്ടമെന്ന പാട്ടും അതിലെ കൊതിപ്പിക്കുന്ന വിഷ്വലുകളും പകരുന്ന പ്രതീക്ഷ
യൂത്തിന്റെ സ്വന്തം അമ്മ
മലയാളത്തിന്റെ യുവതാരങ്ങളുടെ അമ്മമുഖമാണ് ശ്രീലക്ഷ്മിയുടേത്. ഒരു വടക്കൻ സെൽ
ജോസഫ് കടന്ന് മാർക്കോണിയിലേക്ക് ‘ആത്മീയ’സഞ്ചാരം!
ജോസഫാണു വഴിത്തിരിവായത്, ആത്മീയ ഉൾപ്പെടെ പലരുടെയും കരിയറിലും ജീവിതത്തിലും.
"18-ാം പടി' ആൾക്കൂട്ടത്തിനൊപ്പം കാണേണ്ട സിനിമ: ശങ്കർ രാമകൃഷ്ണൻ
പതിനെട്ടാംപടി സിനിമയുടെ സെൻസറിംഗിന്റെ തലേരാത്രി. ചെന്നൈയിൽ പ്രിയദർശന്റെ ഫ
തമാശയ്ക്കു ശേഷം....വിനയ് ഫോർട്ട്
കരിയറിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുകയാണ് വിനയ് ഫോർട്ട്. താൻ നായകനായ ത
‘ലൂക്ക’ കാത്തിരുന്നു കിട്ടിയത്, ‘പതിനെട്ടാംപടി’ സർപ്രൈസ്: അഹാന
റൊമാന്റിക് ത്രില്ലർ ലൂക്കയിൽ ടോവിനോയുടെ നായികാവേഷം കാത്തിരുന്നു കിട്ടിയതാ
Latest News
പൗരത്വ ഭേദഗതി നിയമം; ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
ആർക്ക് പൗരത്വം നൽകണമെന്നത് കേന്ദ്രം തീരുമാനിക്കും: വി.മുരളീധരൻ
സീറ്റുകൾ വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് ജോസ് കെ. മാണി
സ്വർണ വില കുതിച്ചുകയറി
പൗരത്വ ഭേദഗതി നിയമം; ആസാം യാത്രകൾ ഒഴിവാക്കണമെന്ന് വിദേശരാജ്യങ്ങൾ
Latest News
പൗരത്വ ഭേദഗതി നിയമം; ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
ആർക്ക് പൗരത്വം നൽകണമെന്നത് കേന്ദ്രം തീരുമാനിക്കും: വി.മുരളീധരൻ
സീറ്റുകൾ വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് ജോസ് കെ. മാണി
സ്വർണ വില കുതിച്ചുകയറി
പൗരത്വ ഭേദഗതി നിയമം; ആസാം യാത്രകൾ ഒഴിവാക്കണമെന്ന് വിദേശരാജ്യങ്ങൾ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top