ആ​ദി​ലി​ന്‍റെ സ​ഞ്ചാ​രം
Sunday, April 7, 2019 1:10 AM IST
ന​ട​നി​ൽ നി​ന്നു സം​വി​ധാ​യ​ക​നാ​യ​പ്പോ​ൾ പൃ​ഥ്വി​രാ​ജ് എ​ത്ര​മാ​ത്രം ഫോ​ക്ക​സ്ഡാ​യി​ട്ടാ​ണ് വ​ർ​ക്കു ചെ​യ്യു​ന്ന​ത്. എ​ന്തു വേ​ണ​മെ​ന്നും വേ​ണ്ട എ​ന്നും അ​ദ്ദേ​ഹ​ത്തി​നു കൃ​ത്യ​മാ​യി അ​റി​യാം. വ​ള​രെ പ്രചോദനാത്മകമായ വ്യക്തിത്വമാണു പൃ​ഥ്വി​രാ​ജിന്‍റേത്. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വലുപ്പച്ചെറുപ്പം എ​ന്ന​തി​നെക്കാ​ൾ വ​ലി​യ സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ചു എ​ന്ന​ത് ഭാഗ്യമായാണ് കാ​ണു​ന്ന​ത്’’ മ​ല​യാ​ള​ത്തി​ലെ വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​ പ്രദർശനം തുടരുന്ന മോഹൻലാൽ ചി​ത്ര​ത്തി​ൽ നിർണായക ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ആ​ദി​ൽ ഇ​ബ്ര​ഹാ​മി​ന്‍റെ വാ​ക്കു​ക​ളി​ൽ ആ​ന​ന്ദം നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ന​ട​ൻ, അ​വ​താ​ര​ക​ൻ എ​ന്നി​ങ്ങ​നെ പ​രി​ചി​ത​നാ​യ ആ​ദി​ലി​ന്‍റെ സ​ഞ്ചാ​ര​ങ്ങ​ളി​ലേ​ക്ക്...

സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്?

ദു​ബാ​യി​ലു​ള്ള ചെ​റി​യ സി​നി​മ​ക​ളി​ലും ഓ​ഫ് ബീ​റ്റ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ച് തുടങ്ങിയെങ്കിലും റി​യാ​ലി​റ്റി ഷോ​യി​ൽ അ​വ​താ​ര​ക​നാ​യ​പ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ൾ തി​രി​ച്ച​റി​യുന്ന​ത്. നി​ർ​ണാ​യ​കത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ നാ​ട്ടി​ൽനി​ന്നാ​ൽ മാ​ത്ര​മാ​ണ് സി​നി​മ​യോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നാ​വൂ എ​ന്നു തി​രി​ച്ച​റി​ഞ്ഞു. അ​താ​ണ് അ​വ​താ​ര​ക​നാ​യി എ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​തും കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സം ആ​കു​ന്ന​തും. സി​നി​മ​യോ​ട് സീ​രി​യ​സാ​യു​ള്ള സ​മീ​പ​നം തു​ട​ങ്ങു​ന്ന​ത് നി​ർ​ണാ​യ​കം, അ​ച്ചാ​യ​ൻ​സ്, കാ​പ്പി​രി​ത്തു​രു​ത്തൊ​ക്കെ ചെ​യ്ത​പ്പോ​ഴാ​ണ്. നാ​യ​ക​ൻ എ​ന്ന​തി​നൊ​പ്പം ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ പെ​ർ​ഫോം ചെ​യ്യണം എന്നാ​ണ് ആ​ഗ്ര​ഹം.

ചെ​റു​പ്പം മു​ത​ൽത​ന്നെ സി​നി​മാ ആ​ഗ്ര​ഹം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നോ?

യുഎഇ​യി​ൽ വ​ള​ർ​ന്ന​തു​കൊ​ണ്ടുതന്നെ ചെ​റു​പ്പം മു​ത​ൽ ഒ​ഴി​വു​വേ​ള​ക​ളി​ൽ കൂ​ടു​ത​ലും ടി​വി കാ​ണു​ക​യാ​യി​രി​ക്കും പ്ര​ധാ​ന ഹോ​ബി. സി​നി​മ ക​ണ്ടു​ക​ണ്ടാ​ണ്് അതിനോടു പ്രി​യം തോ​ന്നു​ന്ന​ത്. കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് മൂ​ന്നു വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു. പി​ന്നീ​ട് ദു​ബാ​യ് പ​ശ്ചാ​ത്ത​ല​മാ​ക്കി​യ ചെ​റി​യ പ്രൊ​ജ​ക്ടു​ക​ളി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും മി​നി​സ്ക്രീ​നി​ൽ അ​വ​താ​ര​ക​നാ​യി വ​ന്ന​തു​മെ​ല്ലാം സി​നി​മ​യ്ക്കുവേ​ണ്ടി​യാ​ണ്.

നി​ർ​ണാ​യ​കത്തി​ലൂ​ടെ​യാ​ണ​ല്ലോ ശ്ര​ദ്ധ കി​ട്ടു​ന്ന​ത്?

തി​ര​ക്ക​ഥാ​കൃ​ത്തുക്കളായ ബോ​ബി സ​ഞ്ജ​യ് മു​ഖേ​ന​യാ​ണ് സം​വി​ധാ​യ​ക​ൻ വി.​കെ പ്ര​കാ​ശി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഒ​രു ആ​ക്ടിം​ഗ് വ​ർ​ക് ഷോ​പ്പി​ലും പ​ങ്കെ​ടു​ത്തു. അ​വി​ടെനി​ന്നു​മാ​ണ് നി​ർ​ണാ​യ​ക​ത്തി​ലേ​ക്കു വി.​കെ.​പി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ടാ​ണ് ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ ഒ​രു സീ​സ​ണി​ൽ എ​ത്തു​ന്ന​ത്. അ​തി​ലൂ​ടെ​യാ​ണ് എ​നി​ക്കൊ​രു മേ​ൽ​വി​ലാ​സം പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ കി​ട്ടു​ന്ന​ത്.

അ​വ​താ​ര​ക​നാ​യി ഇ​പ്പോ​ൾ കാ​ണു​ന്നി​ല്ല. ഇ​നി​യും പ്ര​തീ​ക്ഷി​ക്കാ​മോ?

അ​വ​താ​ര​ക​നാ​കു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​തു​മാ​ണ്. നി​ര​വ​ധി ഷോ​സി​ലേ​ക്ക് അ​വ​താ​ര​ക​നാ​യി അ​വ​സ​രം വ​രു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ഇ​ട​വേ​ള എ​ടു​ക്കാം എ​ന്നു ക​രു​തി. സി​നി​മ​യി​ൽ എന്‍റെ തു​ട​ക്ക​കാ​ല​മാ​ണ്. അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും സി​നി​മ​യ്​ക്കാ​ണ് ന​ൽ​കു​ന്ന​ത്. എ​ങ്കി​ലും എ​ന്നെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ഷോ​സ് വ​ന്നാ​ൽ ചി​ല​പ്പോ​ൾ അ​തു ചെ​യ്തേ​ക്കും.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി മാ​റി​യ ലൂ​സി​ഫ​റി​ലും എ​ത്തു​ന്നു​ണ്ട​ല്ലോ?

ന്യൂ​സ് ചാ​ന​ലി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന റി​ജു എ​ന്ന ജേ​ർ​ണ​ലി​സ്റ്റാ​യാ​ണ് ഞാ​ൻ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. സി​നി​മ​യി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്രം എ​ന്ന​തി​ന​പ്പു​റം ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യാ​ണ് കാ​ണു​ന്ന​ത്. ലാ​ലേ​ട്ട​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ പൃ​ഥ്വി​രാ​ജ് ലാ​ലേ​ട്ട​നെ നാ​യ​ക​നാ​ക്കി ചെ​യ്ത സി​നി​മ​യാ​ണ​ത്. ടോ​വി​നോ, ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ, പൃ​ഥ്വി​രാ​ജ്, വി​വേ​ക് ഒ​ബ്റോ​യി തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ. ഷൂ​ട്ടിം​ഗി​ലും വി​ശ്ര​മ​സ​മ​യ​വു​മൊ​ക്കെ അ​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്ന​ത് ന​ല്ല എ​ക്സ്പീ​രി​യ​ൻ​സാ​യി​രു​ന്നു.

സി​ക്സ് അ​വേ​ഴ്സി​ലൂ​ടെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നതിന്‍റെ വിശേഷം?

ത​മി​ഴ് ന​ട​ൻ ഭ​ര​തി​നൊ​പ്പം അ​ഭി​ന​യി​ക്കു​ക​യാ​ണ് സി​ക്സ് അ​വേ​ഴ്സി​ൽ. രാ​ഹു​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ലേ​ക്ക് എ​ത്താ​ൻ കാ​ര​ണം കാ​മ​റാ​മാ​ൻ സി​നു സി​ദ്ധാ​ർ​ഥാ​ണ്. കാ​മ​റാ​മാ​ൻ എ​ന്ന നി​ല​യി​ലും വ്യ​ക്തി​പ​ര​മാ​യും സി​നു സി​ദ്ധാ​ർ​ഥി​നെ എ​നി​ക്കു വ​ള​രെ ഇ​ഷ്ട​മാ​ണ്. സം​വി​ധാ​യ​ക​ൻ സു​നീ​ഷ് കു​മാ​റി​ന്‍റെ ആ​ദ്യ സി​നി​മ​യാ​ണി​ത്. ന​ല്ലൊ​രു വി​ഷ്വ​ൽ എ​ക്സ്പീ​രി​യ​ൻ​സ് പ്രേ​ക്ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും സി​ക്സ് അ​വേ​ഴ്സ്. ഭ​ര​തി​ന്‍റെ തി​രി​ച്ചു​വ​ര​വി​ൽ അ​ദ്ദേ​ഹ​ത്തി​നെ ഫ​ല​പ്ര​ദ​മാ​യി ഈ ​ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ വിശേഷം?
ദു​ബാ​യി​​ലാ​ണ് എന്‍റെ കുടുംബം. ഞ​ങ്ങ​ൾ അ​ഞ്ച് മ​ക്ക​ളാ​ണ്. അ​തി​ൽ മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് ഞാ​ൻ. ­

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.