ട്രാക്കിൽ നിന്ന് റാമ്പ് വഴി സായ പ്രണവിന്‍റെ നായിക!
Wednesday, January 16, 2019 2:21 PM IST
ട്രാ​ക്കി​ൽ നി​ന്നു റാ​ന്പി​ലേ​ക്ക്.​..അ​വി​ടെ നി​ന്നു പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി നേ​രേ ബി​ഗ് സ്ക്രീ​നി​ലേ​ക്ക്...​ഇ​താ​ണ് ബം​ഗ​ളൂരു മ​ല​യാ​ളി റേ​ച്ച​ൽ ഡേ​വി​ഡ് എ​ന്ന സാ​യ​യു​ടെ ഇ​ഷ്ട​സ​ഞ്ചാ​ര​ങ്ങ​ളു​ടെ ഇ​തു​വ​രെ​യു​ള്ള റൂ​ട്ട് മാ​പ്പ്. വ​ൻ​വി​ജ​യ​മാ​യ രാ​മ​ലീ​ല​യ്ക്കു​ശേ​ഷം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം - അ​രു​ണ്‍​ഗോ​പി ടീം ​ഒ​ന്നി​ക്കു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലാ​ണ് പ്ര​ണ​വി​ന്‍റെ നാ​യി​ക​യാ​യി സാ​യ​യു​ടെ അ​ര​ങ്ങേ​റ്റം. അ​രു​ണ്‍​ഗോ​പി ര​ച​ന​യും സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​’ൽ ത​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​തു ചി​ത്ര​ത്തി​ന്‍റെ ക​ഥ​യെ​ന്ന മു​ഖ​വു​ര​യോ​ടെ സാ​യ ഡേവിഡ് സം​സാ​രി​ച്ചു തു​ട​ങ്ങു​ന്നു......ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലേ​ക്കു​ള്ള വ​ഴി...‍?

ബം​ഗ​ളൂ​രു​വി​ലാ​ണു സ്ഥി​ര​താ​മ​സം. ഞാ​ൻ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മൊ​ക്കെ അ​വി​ടെ​ത്ത​ന്നെ. അ​ച്ഛ​നും അ​മ്മ​യും മ​ല​യാ​ളി​ക​ളാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് അ​ത്‌ല​റ്റി​ക്സി​ലാ​യി​രു​ന്നു - ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് - എനിക്കു കൂ​ടു​ത​ൽ താ​ത്പ​ര്യം. 100 മീ​റ്റ​ർ ലോം​ഗ് ജം​പി​ലാ​യി​രു​ന്നു ശ്ര​ദ്ധ. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ സ്റ്റേ​റ്റ് ലെ​വ​ലി​ൽ എ​ത്തി​യി​രു​ന്നു. സ്പോ​ർ​ട്സ് ലൈ​നി​ലാ​ണു ഞാ​ൻ പോ​യി​രു​ന്ന​ത്. ക്ര​മേ​ണ അ​തി​ലു​ള്ള താ​ത്പ​ര്യം മാ​റി. ശ്ര​ദ്ധ മോ​ഡ​ലിം​ഗി​ലാ​യി. പ​ത്താം ക്ലാ​സ് മു​ത​ലാ​ണ് മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​ത്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളും റാ​ന്പ് വോ​ക്കും ചെ​യ്തി​രു​ന്നു. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ പി​യു​സി പ​ഠ​നം. സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സി​ൽ ബി​ബി​എ​യും.

മ​ല​യാ​ള സി​നി​മ​ക​ൾ കാ​ണാ​റു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ സി​നി​മാ​താ​ര​മാ​ക​ണം എ​ന്ന മ​ട്ടി​ൽ സ്വ​പ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നില്ല. മോ​ഡ​ലിം​ഗിൽ സജീവമായപ്പോഴാണ് സി​നി​മ​യി​ൽ നിന്ന് ഓ​ഫ​റു​ക​ൾ വ​ന്നു​തു​ട​ങ്ങി​യ​ത്. സി​നി​മ​യി​ൽ ഒ​ന്നു ട്രൈ ​ചെ​യ്താ​ലോ എ​ന്നു തോ​ന്നി​ത്തു​ട​ങ്ങി​. അ​ഭി​ന​യ​ത്തി​ലേ​ക്കു ശ്ര​ദ്ധ വ​ഴി​മാ​റി.ബി​ബി​എ​യ്ക്കു ശേ​ഷം ഞാ​ൻ മും​ബൈ​യി​ലും ചെ​ന്നൈ​യി​ലു​മാ​യി​രു​ന്നു. മും​ബൈ​യി​ൽ ഞാ​ൻ അ​നു​പം​ഖേ​ർ ഫി​ലിം സ്കൂ​ളി​ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ചെ​ന്നൈ​യി​ലെ​ത്തി. അ​വി​ട​ത്തെ ആ​ക്ടിം​ഗ് കോ​ഴ്സു​ക​ളി​ൽ ചേ​ർ​ന്നു. അ​ഞ്ചാ​റു​മാ​സം ചെ​ന്നൈ​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടു ബം​ഗ​ളൂ​രുവി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലേ​ക്കു പ്ര​ണ​വിന്‍റെ നാ​യി​ക​യെ തേ​ടി​യു​ള്ള കാ​സ്റ്റിം​ഗ് കോ​ൾ ഫേ​സ്ബു​ക്കി​ൽ വ​ന്ന​കാ​ര്യം മ​മ്മി​ പ​റ​ഞ്ഞ് അറിഞ്ഞത്.

പ്ര​ണ​വി​ന്‍റെ മൂ​വി​യാ​ണെ​ങ്കി​ൽ തീ​ർ​ച്ചാ​യാ​യും കി​ട്ടി​ല്ല; ധാ​രാ​ളം പേ​ർ ശ്ര​മി​ക്കു​മ​ല്ലോ, മ​ത്സ​രം ക​ടു​ത്ത​താ​കും എ​ന്നു ഞാ​ൻ. എ​ന്താ​യാ​ലും ഒ​ന്നു ശ്ര​മി​ച്ചു നോ​ക്കൂ എ​ന്ന് അ​മ്മ​യു​ടെ പ്രേ​ര​ണ. അ​ങ്ങ​നെ അ​പേ​ക്ഷി​ച്ചു. ഓ​ഡിഷ​നി​ലൂ​ടെ​യാ​ണ് എ​നി​ക്ക് ഈ ​സി​നി​മ കി​ട്ടി​യ​ത്.ഓ​ഡി​ഷ​ൻ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച്...?

എ​റ​ണാ​കു​ളം ക്രൗ​ണ്‍ പ്ലാ​സ​യി​ലാ​യി​രു​ന്നു ഓ​ഡിഷ​ൻ. ഓ​ഡിഷ​ൻ റൂ​മി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ പ്ര​ണ​വി​ന്‍റെ നാ​യി​ക​യാ​കാ​ൻ എ​ത്തി​യ ധാ​രാ​ളം പെ​ണ്‍​കു​ട്ടി​ക​ൾ. മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. കാ​ര​ണം, ഇ​തൊ​രു വ​ലി​യ പ​ട​മാ​ണ്; വ​ലി​യ ടീം, ​വ​ലി​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ. എ​ന്നോ​ടു ര​ണ്ടുമൂ​ന്നു സീ​നു​ക​ൾ അ​ഭി​ന​യി​ക്കാ​ൻ പ​റ​ഞ്ഞു. അ​തു ചെ​യ്തു. എ​ല്ലാം വ​ള​രെ കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രു​ന്നു.

അ​രു​ണ്‍​ഗോ​പി സാ​ർ, ടോ​മി​ച്ച​ൻ സാ​ർ എ​ന്നി​വ​രൊ​ക്കെ ഉ​ൾ​പ്പെ​ട്ട പാ​ന​ലാ​ണു വി​ല​യി​രു​ത്തി​യ​ത്. നൈ​സ് പെ​ർ​ഫോ​മ​ൻ​സ് എ​ന്നാ​ണ് അഭിപ്രായമുണ്ടായത്. അ​തി​നാ​ൽ സെ​ല​ക്ട് ആ​കു​മെ​ന്ന പ്ര​തീ​ക്ഷ വ​ന്നുതു​ട​ങ്ങി. സെ​ക്ക​ൻ​ഡ് റൗ​ണ്ടി​ലേ​ക്ക് എ​നി​ക്കൊ​പ്പം മ​റ്റു ചി​ല​രും എത്തിയിരു​ന്നു. അ​തി​നാ​ൽ, കി​ട്ടു​മോ എ​ന്ന കാ​ര്യ​ത്തി​ൽ കു​റ​ച്ചു സം​ശ​യ​മായി. പ​ക്ഷേ, അ​വ​സാ​നം ഞാ​ൻ സെ​ല​ക്ടാ​യി.റേ​ച്ച​ൽ സാ​യ ആ​യ​ത്...?

ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണു സാ​യ. റേ​ച്ച​ൽ ഡേ​വി​ഡ് എ​ന്നാ​ണ് എ​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. അ​രു​ണ്‍ സാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പേ​രു​മാ​റ്റി​യ​ത്. എ​ന്‍റെ പേ​രു​മാ​റ്റ​ണ​മെ​ന്ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​വ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ക​ഥാ​പാ​ത്ര​വു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പേ​രു ത​ന്നെ ആ​വാം എ​ന്നു ഞാ​നും ക​രു​തി. അ​ങ്ങ​നെ ഇ​തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രു സ്വീ​ക​രി​ച്ചു, റേ​ച്ച​ൽ സാ​യ ആ​യി. ഒ​ഫീ​ഷ്യ​ലി പേ​രു മാ​റ്റി​യി​ട്ടി​ല്ല. സ്ക്രീ​നി​ൽ തു​ട​ർ​ന്നും സാ​യ എ​ന്നു ത​ന്നെ​യാ​യി​രി​ക്കും എ​ന്‍റെ പേ​ര്.ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ പ​റ​യു​ന്ന​ത്....?

ഇ​തൊ​രു ട്രാ​വ​ൽ മൂ​വി​യാ​ണ്. യാ​ത്ര​കൾ ഇ​ഷ്ട​പ്പെ​ടു​ന്ന​; മോ​ഡേ​ണ്‍ ഒൗ​ട്ട് ലുക്ക് ഉ​ള്ള പെൺകുട്ടിയാണ് എ​ന്‍റെ ക​ഥാ​പാ​ത്രം സാ​യ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. ഇ​തി​ൽ പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​വും അ​യാ​ളു​ടെ കു​ടും​ബ​വു​മൊ​ക്കെ ഗോ​വ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പ​ടം റി​ലീ​സ് ചെ​യ്യു​ന്ന​തോ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കു വ​രും. പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു സ​ർ​ഫ​ർ ആ​ണ്.സാ​യ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ മാ​റാ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ എ​ത്ര​ത്തോ​ളം...?

മി​ക്ക കാ​ര്യ​ങ്ങ​ളി​ലും എ​ന്‍റെ താ​ത്പ​ര്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന​താ​യി​രു​ന്നു സാ​യ​യു​ടെ രീതികൾ. ചി​ല കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ എ​ന്‍റെ രീ​തി​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത പ്ര​ത്യേ​ക​ത​ക​ൾ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു​ണ്ട്. അ​വി​ടെ​യൊ​ക്കെ അ​രു​ണ്‍​സാ​ർ വി​ശ​ദീ​ക​രി​ച്ചു പ​റ​ഞ്ഞു​ത​ന്ന​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി. എ​ന്താ​ണു ചെ​യ്യേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​രു​ണ്‍​സാ​ർ നേ​ര​ത്തേ ധാ​ര​ണ ത​ന്നി​രു​ന്നു. ഷൂ​ട്ടിം​ഗി​നു മു​ന്പ് അ​ഞ്ചു ദി​വ​സം പ്ര​ണ​വി​നും എ​നി​ക്കും ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ ചി​ല ആ​ക്ടിം​ഗ് എ​ക്സ​ർ​സൈ​സ​സ് ചെ​യ്യി​പ്പി​ച്ചി​രു​ന്നു. ടീ​സ​റി​ൽ വ​ന്ന അ​പ്പു​വി​ന്‍റെ ഡാ​ൻ​സൊ​ക്കെ വ​ള​രെ ഫേ​മ​സ് ആ​യി​ട്ടു​ണ്ട​ല്ലോ.പ്ര​ണ​വി​നൊ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ...?

സെ​റ്റി​ൽ എ​ല്ലാ​വ​രും പ്ര​ണ​വി​നെ അ​പ്പു എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. അ​ങ്ങ​നെ ഞാ​നും അ​പ്പു എ​ന്നു വി​ളി​ച്ചു തു​ട​ങ്ങി. ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നി​ലാ​ണ് ഞാ​ൻ അ​പ്പു​വി​നെ ആ​ദ്യ​മാ​യി നേ​രി​ൽ​ക്ക​ണ്ട​ത്. അ​പ്പു​വു​മാ​യി അഭിനയിക്കുന്നതിൽ ഞാ​ൻ ഏ​റെ കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രു​ന്നു. അപ്പു എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. അ​ഭി​ന​യി​ക്കു​ന്പോ​ൾ എ​നി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ ഹെ​ൽ​പ് ചെ​യ്തി​രു​ന്നു.

ഏ​റെ സ​പ്പോ​ർ​ട്ടീ​വ് ആ​ണ് അ​പ്പു. വി​ന​യ​പൂ​ർ​വ​മാ​ണു പെ​രു​മാ​റ്റം. സീ​നെ​ടു​ക്കു​ന്ന​തി​നു മു​ന്പ് ചി​ല​പ്പോ​ൾ അ​പ്പു​വും ഞാ​നും കൂ​ടി അ​തു പ്രാ​ക്ടീ​സ് ചെ​യ്യു​മാ​യി​രു​ന്നു. സി​നി​മ​യെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല ത​ന്‍റെ ജീ​വി​തം, യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ, അ​ടു​ത്തു ചെ​യ്യാ​ൻ പോ​കു​ന്ന യാ​ത്ര, സ്കൂ​ൾ, സു​ഹൃ​ത്തു​ക്ക​ൾ... എ​ല്ലാ​റ്റി​നെ​ക്കു​റി​ച്ചും അ​പ്പു സം​സാ​രി​ക്കും.വ്യ​ക്തി​പ​ര​മാ​യി യാ​ത്ര​ക​ൾ ക്രേ​സ് ആ​ണോ...?

എ​നി​ക്കും യാ​ത്ര​ക​ൾ ഇ​ഷ്ട​മാ​ണ്. എ​ന്നേ​ക്കാ​ൾ യാ​ത്ര​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ഈ ​സി​നി​മ​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം സാ​യ. ഈ ​സി​നി​മ ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് യാ​ത്രകളോടു കൂടുതൽ ഇഷ്ടം തോന്നുന്നത്.

സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​ഗോ​പി​യു​ടെ സ​പ്പോ​ർ​ട്ട് എ​ത്ര​ത്തോ​ളം...?

എ​നി​ക്ക് ഈ ​സി​നി​മ കി​ട്ടി​യ​തി​നു കാ​ര​ണം അ​രു​ണ്‍ സാ​റാ​ണ്. അ​തി​ന്‍റെ എ​ല്ലാ ക്രെ​ഡി​റ്റും അ​ദ്ദേ​ഹ​ത്തി​നു​ള്ള​താ​ണ്. എ​ന്നി​ൽ അ​ദ്ദേ​ഹം വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ഈ ​സി​നി​മ ചെ​യ്യാ​നാ​യ​ത്. അ​ദ്ദേ​ഹം ഏ​റെ സ​പ്പോ​ർ​ട്ടീ​വാ​ണ്. അരുൺ സാർ എ​ന്‍റെ മെ​ന്‍റ​റാ​ണ്. അ​ഭി​ന​യ​ത്തി​ലും ഡ​യ​ലോ​ഗ് അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലു​മെ​ല്ലാം എ​ല്ലാ​യ്പ്പോ​ഴും അ​ദ്ദേ​ഹ​മാ​ണ് എ​ന്നെ ഗൈ​ഡ് ചെ​യ്ത​ത്. വ്യ​ക്തി​പ​ര​മാ​യും പ്ര​ഫ​ഷ​ണ​ലാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു.ഈ ​സി​നി​മ ക​മി​റ്റ് ചെ​യ്യു​ന്ന​തി​നു മു​ന്പ് സ്ക്രി​പ്റ്റ് വാ​യി​ച്ചി​രു​ന്നോ...?

ഓ​ഡീ​ഷ​നി​ൽ സെ​ല​ക്ടാ​യ വി​വ​രം അ​റി​യി​ച്ച​തി​നൊ​പ്പം എ​ന്നോ​ട് അ​ന്നു ത​ന്നെ കൊ​ച്ചി​യി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​രു​ണ്‍ സാ​റും അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റും അ​സി.​ഡ​യ​റ​ക്ട​റും മൂ​ന്നു മ​ണി​ക്കൂ​റെ​ടു​ത്ത് സ്ക്രി​പ്റ്റ് ആ​ദ്യാ​വ​സാ​നം വ​ള​രെ വി​ശ​ദ​മാ​യി വാ​യി​ച്ച് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​ത്ത​ന്നു. ലാ​പ്ടോ​പ്പി​ൽ റ​ഫ​റ​ൻ​സ് ഫോ​ട്ടോ​ക​ൾ സ​ഹി​ത​മാ​യി​രു​ന്നു അ​വ​ത​ര​ണം.ഇം​പ്രോ​വൈ​സേ​ഷ​നു​ള്ള അ​വ​സ​രം എത്രത്തോളമായിരുന്നു..?

അ​രു​ണ്‍ സാ​ർ ഏ​റെ ഓ​പ്പ​ണ്‍ മൈ​ൻ​ഡ​ഡ് ആ​യി​രു​ന്നു. ഇം​പ്രോ​വൈ​സേ​ഷ​ൻ ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യം ത​ന്നു. പ​ക്ഷേ, ന​മ്മ​ൾ ചെ​യ്യു​ന്ന​ത് ആ ​സീ​നി​നും കാ​ര​ക്ട​റി​നും യോ​ജി​ക്കു​ന്ന​ത​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യ തി​രു​ത്ത​ലു​ക​ൾ ത​ന്നി​രു​ന്നു. അത്തരം മാ​റ്റ​ങ്ങ​ളോ​ടെ ആ ​സീ​നുകൾ വീ​ണ്ടും ചെ​യ്തു.ഷൂ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ....?

ഈ ​സി​നി​മ​യു​ടെ മേ​ജ​ർ ഭാ​ഗം ഗോ​വ​യി​ലാ​ണു ഷൂ​ട്ട് ചെ​യ്ത​ത്. കൊ​ച്ചി, വാ​ഗ​മ​ണ്‍, ബാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഏ​റെ ഫ​ണ്ണി ആ​യി​രു​ന്നു ഗോ​വ​ൻ അ​നു​ഭ​വ​ങ്ങ​ൾ. ടൈ​റ്റ് ഷെ​ഡ്യൂ​ൾ ആ​യി​രു​ന്ന​തി​നാ​ൽ ഗോ​വയിൽ ക​റ​ങ്ങിനടന്നു കാ​ണാ​നൊ​ന്നും സ​മ​യം കി​ട്ടി​യി​ല്ല. ആ​ദ്യ ഷോ​ട്ട് എ​ടു​ത്ത​പ്പോ​ൾ കു​റ​ച്ചു ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാ​വ​രും സ​പ്പോ​ർ​ട്ടാ​യി​രു​ന്നു. ര​ണ്ടു ടേ​ക്കി​ൽ കാ​ര്യ​ങ്ങ​ൾ ഓ​കെ ആ​യി.

മ​നോ​ജ് കെ.​ജ​യ​ൻ സാ​ർ, സു​രേ​ഷ് സാർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, അ​ഭി​രവ് ജനൻ തു​ട​ങ്ങി​യ​വ​രു​മാ​യി കോം​ബി​നേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഗോ​കു​ൽ സു​രേ​ഷ് സെ​റ്റി​ൽ വ​ന്ന​പ്പോ​ൾ സം​സാ​രി​ച്ചി​ട്ടു​ണ്ട്.ഷൂ​ട്ട് തീ​ർ​ന്ന​പ്പോ​ൾ ഞാ​ൻ വ​ള​രെ ഇ​മോ​ഷ​ണ​ലാ​യി​. അ​പ്പോ​ഴേ​ക്കും ഫു​ൾ ടീ​മി​നോ​ടു ഞാ​ൻ അ​ത്ര​യ്ക്കു ക്ലോ​സ് ആ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ, അ​സി. ഡ​യ​റ​ക്ടേ​ഴ്സ്, സെ​റ്റി​ലു​ള്ള മ​റ്റ് ആ​ക്ടേ​ഴ്സ്, ക്രൂ... ​ഞ​ങ്ങ​ൾ ഒ​രു കു​ടും​ബം പോ​ലെ ആ​യി​രു​ന്നു. ഫു​ൾ ഫ​ണ്‍ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു സെ​റ്റി​ൽ. നാ​ലു മാ​സ​മാ​യി ഞ​ങ്ങ​ൾ എ​പ്പോ​ഴും ഒ​രു​മി​ച്ചാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം ഷൂ​ട്ട് തീ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും ഇ​മോ​ഷ​ണ​ലാ​യി.ഇത് ആ​ദ്യ സി​നി​മയാണല്ലോ; വെ​ല്ലു​വി​ളി​ക​ൾ...?

ഇ​തൊ​രു വ​ലി​യ സി​നി​മ​യാ​ണ്. ആ​ളു​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​ക​ളു​ണ്ട്. വ​ലി​യ പ്രൊ​ഡ​ക്‌ഷ​ൻ ഹൗ​സ്. വ​ലി​യ സ്റ്റാ​ർ കാ​സ്റ്റ്. പി​ന്നെ, ഞാ​ൻ പു​തു​മു​ഖ​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ഏ​തൊ​രു പെ​ണ്‍​കു​ട്ടി​യേ​യും പോ​ലെ ആ​യി​രു​ന്നു ഞാ​ൻ. പ​ക്ഷേ, അ​രു​ണ്‍​സാ​ർ എ​ന്നി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു. അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ച​ല​ഞ്ച്.

മ​ല​യാ​ളം സം​സാ​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു ച​ല​ഞ്ച്. മ​ല​യാ​ള​ത്തി​ൽ ന​ന്നാ​യി സം​സാ​രി​ക്കു​ക കു​റ​ച്ചു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. സെ​റ്റി​ൽ എ​ന്‍റെ മ​ല​യാ​ളം കേ​ട്ട് എ​ല്ലാ​വ​രും ചി​രി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാ​വ​രും ഹെ​ൽ​പ്ഫു​ൾ ആ​യി​രു​ന്നു. മം​ഗ്ലീ​ഷി​ൽ എ​ഴു​തി​ക്കി​ട്ടി​യ ഡ​യ​ലോ​ഗ് വാ​യി​ച്ചും വോ​യ്സ് നോ​ട്ട് ശ്ര​ദ്ധി​ച്ചു​കേ​ട്ടും പ​ഠി​ച്ചാ​ണ് സീ​നെ​ടു​ക്കു​ന്പോ​ൾ ഡ​യ​ലോ​ഗ് പ​റ​ഞ്ഞി​രു​ന്ന​ത്.ഈ സി​നി​മ​യി​യി​ൽ പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്താ​ണ്...?

ഈ ​സി​നി​മ​യു​ടെ ക​ഥ​യാ​ണ് തീ​ർ​ച്ച​യാ​യും എ​ന്നെ ഏ​റെ പ്ര​ചോ​ദി​പ്പി​ച്ച​ത്. പി​ന്നെ, ഇ​തി​ലെ ക​ഥാ​പാ​ത്ര​വും. എ​ന്‍റെ ആ​ദ്യ സി​നി​മ​യ​ല്ലേ ഇ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​ലെ കാ​ര​ക്ട​ർ സാ​യ എ​നി​ക്കു വ​ള​രെ സ്പെ​ഷ​ലാ​ണ്.

ആരാരോ ആർദ്രമായ്...വീഡിയോ സോംഗ് ഹിറ്റാണല്ലോ....?

എല്ലാവർക്കും പാട്ട് ഇഷ്ടമായി; അതിന്‍റെ വിഷ്വലുകളും ഏറെ ഇഷ്ടപ്പെട്ടു. ഈ സിനിമ ട്രാവൽ സ്റ്റോറിയല്ലേ. അതിനാൽ ഈ പാട്ടിൽ ഗോവ, ബാലി എന്നിവിടങ്ങളിലെ പ്രസിദ്ധമായ ടൂറിസ്റ്റ് സ്പോട്ടുകൾ കവർ ചെയ്തിട്ടുണ്ട്.ഗോവയിലെ ഒരു പുരാതന ചർച്ചിന്‍റെ വിഷ്വൽ അതിലുണ്ട്. ബീച്ച് സീക്വൻസുകൾ ബാലിയിലും ഗോവയിലുമാണ് ചിത്രീകരിച്ചത്. അപ്പുവും ഞാനും അഭിരവ് ജനനുമാണ് പ്രധാനമായും ആ പാട്ടിൽ അഭിനയിച്ചിട്ടുള്ളത്. ഗാനരചന ബി.കെ.ഹരിനാരായണൻ. സംഗീതം ഗോപിസുന്ദർ. നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ് ഗായകർ.

ഈ ​സി​നി​മ​യു​ടെ സെ​റ്റി​ൽ മോ​ഹ​ൻ​ലാ​ലും കു​ടും​ബ​വും വ​ന്നി​ട്ടു​ണ്ടോ...?

ലാ​ൽ സാ​ർ വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, സു​ചു ചേ​ച്ചി​യും അ​പ്പു​വി​ന്‍റെ സ​ഹോ​ദ​രി​യും സെ​റ്റി​ൽ വ​ന്നി​ട്ടു​ണ്ട്. അ​വ​രു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് സു​ചു ചേ​ച്ചി അ​പ്ടു​ഡേ​റ്റാ​ണ്.സി​നി​മ​യി​ൽ തു​ട​ര​ണ​മെ​ന്നു ത​ന്നെ​യ​ല്ലേ ആ​ഗ്ര​ഹം....?

സി​നി​മ​യി​ൽ തു​ട​ര​ണ​മെ​ന്നു ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ എ​ന്‍റെ തീ​രു​മാ​നം. ഇ​തു ത​ന്നെ​യാ​ണ് ഞാ​ൻ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്നു ബോ​ധ്യ​മാ​യി. ഈ ​സി​നി​മ ഇ​റ​ങ്ങി​യ​​ശേ​ഷം അ​ടു​ത്ത സി​നി​മ ക​മി​റ്റ് ചെ​യ്യും. ഓ​ഫ​റു​ക​ൾ വ​ന്നി​ട്ടു​ണ്ട്.

റോ​ളു​ക​ൾ തെരഞ്ഞെടുക്കുന്പോൾ എ​ന്തി​നാ​ണു മു​ൻ​ഗ​ണ​ന...?

ഏ​തു റോ​ളും സ്വീ​ക​രി​ക്കി​ല്ല. സ്ക്രി​പ്റ്റാ​ണു പ്ര​ധാ​നം.കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും ന​ല്ല അനുഭവം...?

കേ​ര​ളത്തിലെെ ഭ​ക്ഷ​ണ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വു​മി​ഷ്ടം. ഷൂ​ട്ടിം​ഗി​നു വ​ന്ന​പ്പോ​ൾ അ​തു ക​ഴി​ച്ച് കു​റേ ത​ടി വ​ച്ചു​വെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ഷൂ​ട്ടിംഗ് ക​ഴി​ഞ്ഞ് ഞാ​നും അ​പ്പു​വും അ​രു​ണ്‍ സാ​റും അ​ഭി​റാ​മും ത​ട്ടു​ക​ട​യി​ലൊ​ക്കെ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​മാ​യി​രു​ന്നു. ബംഗളൂരുവിൽ എ​ന്‍റെ വീ​ട്ടി​ലെ ഭ​ക്ഷ​ണം കു​റ​ച്ചു കേ​ര​ള സ്റ്റൈ​ലും കു​റ​ച്ചു ബം​ഗ​ളൂ​രു സ്റ്റൈ​ലു​മാ​ണ്.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...?

അച്ഛൻ ഡേ​വി​ഡ് തോ​മ​സ്. സ്വ​ദേ​ശം കോ​ഴി​ക്കോ​ട്. അമ്മ സൂസൻ ഡേവിഡ്. സ്വ​ദേ​ശം ചെ​ങ്ങ​ന്നൂ​ർ. ഡാ​ഡി​ക്കും മ​മ്മി​ക്കും ബം​ഗ​ളൂ​രു​വി​ൽ ബി​സി​ന​സാ​ണ്. ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സം. വി​വാ​ഹം പോ​ലെ​യു​ള്ള വി​ശേ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സാ​ധാ​ര​ണ ഞ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.അ​ക​ന്ന ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള​ത്. സ​ഹോ​ദ​രി റി​യ ഡേ​വി​ഡ് സൈ​ക്കോ​ള​ജി​യാ​ണു പ​ഠി​ച്ച​ത്. ഇ​പ്പോ​ൾ വ​ർ​ക്ക് ചെ​യ്യു​ന്നു. അ​ച്ഛ​നും അ​മ്മ​യും അ​നി​യ​ത്തി​യും എ​ന്‍റെ സി​നി​മാ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് പ​ണ്ടു​മു​ത​ൽ ത​ന്നെ വലിയ പി​ന്തു​ണ ത​രു​ന്ന​വ​രാ​ണ്. മ​മ്മി​യോ അ​നി​യ​ത്തി​യോ ആ​ണ് എനിക്കൊപ്പം സെ​റ്റി​ൽ വ​ന്നി​രു​ന്ന​ത്. ഗ്രാ​ൻ​ഡ് മ​ദ​ർ, ആ​ന്‍റി, അ​ങ്കി​ൾ, ഫ്ര​ണ്ട്സ് എ​ല്ലാ​വ​രും ഏ​റെ സ​പ്പോ​ർ​ട്ടീ​വാ​ണ്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.