മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും കൂ​ട്ട​മ​ര​ണം;​മ​രി​ച്ച​വ​രി​ൽ 12 ന​വ​ജാ​ത​ശി​ശു​ക്ക​ൾ
Monday, October 2, 2023 8:53 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും രോ​ഗി​ക​ളു​ടെ കൂ​ട്ട​മ​ര​ണം. ന​ന്ദേ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ 12 ന​വ​ജാ​ത​ശി​ശു​ക്ക​ളു​ൾ​പ്പെ​ടെ 24 രോ​ഗി​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത്.

അ​തേ​സ​മ​യം, മ​ര​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. മ​തി​യാ​യ ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് തു​റ​ന്നു സ​മ്മ​തി​ക്കു​ക​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

ആ​വ​ശ്യ​ത്തി​നു മ​രു​ന്നും സ്റ്റാ​ഫും ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന​ത്തെ ട്രി​പ്പ് എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ആ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് എ​ൻ​സി​പി നേ​താ​വ് സു​പ്രി​യ സു​ലെ പ്ര​തി​ക​രി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക