ധ​ന​പ്ര​തി​സ​ന്ധി; കേ​ര​ള​ത്തി​ന് മാ​ത്രം പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കാ​നാ​കി​ല്ല: നി​ർ​മ​ലാ സീ​താ​രാ​മ​ൻ
Monday, December 4, 2023 5:19 PM IST
ന്യൂ​ഡ​ല്‍​ഹി: ‌‌സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ കേ​ര​ള​ത്തി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. കേ​ര​ള​ത്തി​ന്‍റെ വാ​യ്പാ പ​രി​ധി വ​ർ​ധി​പ്പി​ക്കാ​നാ​യി രാ​ജ്യ​ത്താ​ക​മാ​നം പ്രാ​ബ​ല്യ​ത്തി​ലു​ള​ള പൊ​തു നി​ബ​ന്ധ​ന​ക​ളി​ല്‍ ഇ​ള​വു വ​രു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ർ​ല​മെ​ന്‍റി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ കേ​ര​ള​ത്തി​ന്‍റെ മൊ​ത്ത വാ​യ്പാ പ​രി​ധി 47762.58 കോ​ടി രൂ​പ​യാ​ണ്. അ​തി​ല്‍ 29136.71 കോ​ടി രൂ​പ പൊ​തു വി​പ​ണി വാ​യ്പ പ​രി​ധി​യാ​ണ്. ബാ​ക്കി തു​ക മ​റ്റ് സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള വാ​യ്പാ പ​രി​ധി​യാ​ണെ​ന്നും നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ വാ​യ്പാ​പ​രി​ധി​ക്ക് പു​റ​മെ കേ​ര​ള​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ച​ര​ക്ക് സേ​വ​ന ഉ​ല്‍​പാ​ദ​ന​ത്തി​ന്‍റെ ഒ​രു ശ​ത​മാ​നം കൂ​ടി വാ​യ്പാ അ​ധി​ക​മാ​യി എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു വി​പ​ണി​യി​ല്‍ നി​ന്നും ക​ട​മെ​ടു​ക്കാ​നു​ള​ള പ​രി​ധി​യി​ല്‍ 23,852 കോ​ടി രൂ​പ​യു​ടെ വാ​യ്പ എ​ടു​ക്കു​ന്ന​തി​ന് ഇ​തി​ന​കം ത​ന്നെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. മ​റ്റ് സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള വാ​യ്പ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ​യാ​സ​മ​യ​ങ്ങ​ളി​ലു​ള​ള ആ​വ​ശ്യ​പ്ര​കാ​രം എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക