ഇ​ന്ത്യ​ക്കാ​ര്‍ ഇന്ന് തന്നെ ടെ​ഹ്‌​റാ​ന്‍ വി​ട​ണം; ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Monday, June 16, 2025 1:54 PM IST
ന്യൂ​ഡ​ല്‍​ഹി: എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഇ​ന്ന് ത​ന്നെ ടെ​ഹ്‌​റാ​ന്‍ വി​ട​ണ​മെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഏ​ത് ത​രം വി​സ​യാ​ണെ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ ത​ന്നെ നി​ര്‍​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്ര​യേ​ല്‍-​ഇ​റാ​ന്‍ സം​ഘ​ര്‍​ഷം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. വി​ദേ​ശി​ക​ൾ ഇ​ന്ത്യ​ക്കാ​രെ അ​നു​ഗ​മി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​വ​തും വേ​ഗം സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങ​ണം. അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ന്‍ അ​റി​യി​ച്ച​തി​നാ​ല്‍ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ത​ട​സ​മി​ല്ല.

ഇ​സ്ര​യേ​ല്‍ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ അ​ടി​യ​ന്ത​ര നി​ര്‍​ദേശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ടെ​ഹ്റാ​നി​ൽ ജീ​വി​ക്കു​ന്ന​വ​ർ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ഭീ​ഷ​ണി.

അ​തേ​സ​മ​യം വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​ര്‍​മേ​നി​യ​യി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ര്‍​മേ​നി​യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി വി​ദേ​ശകാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​ര്‍ ച​ർ​ച്ച ന​ട​ത്തി.

ടെ​ഹ്റാ​നി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​കും ആ​ദ്യം ഒ​ഴി​പ്പി​ക്കു​ക. സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു.