തിരുവനന്തപുരം: സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതിനു പിന്നാലെ കേരള സർവകലാശാല രജിസ്ട്രായി ഡോ. കെ.എസ്. അനിൽകുമാർ ചുമതല ഏറ്റെടുത്തു. അടിയന്തരമായി ചുമതല ഏറ്റെടുക്കാൻ സിൻഡിക്കേറ്റ് നിർദേശിക്കുകയായിരുന്നു.
ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് ജൂണ്‍ 25നാണ് രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിനെ വിസി മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.
ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റാണ് സസ്പെൻഷൻ റദ്ദാക്കിയത്. താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
യോഗത്തിൽ ഇടത് അംഗങ്ങളാണ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കാൻ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിൻഡിക്കേറ്റിൽ 16 പേർ പിന്തുണച്ചതോടെ പ്രമേയം പാസാക്കി.