തിരുവനന്തപുരം: സര്‍വകലാശാലകളിൽ 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ല.
സംഘപരിവാറിന്റെ അജണ്ടകൾക്ക് അനുസരിച്ച് രാജ്ഭവനിൽ നിന്ന് പദ്ധതികൾ പുറപ്പെടുവിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ തീയണക്കാന്‍ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാര്‍.
സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസാകുമ്പോള്‍ ഓഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
14 ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചാരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.