ഈര : അന്നമ്മ മാത്യു
മുണ്ടായിപ്പള്ളി പരേതനായ മത്തായി ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (101) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് വസതിയിൽ ആരംഭിച്ച് ഈര ലൂർദ് മാതാ പള്ളിയിൽ. പരേത തൃശൂർ വണ്ണംപേട്ട കുന്നത്തുപറന്പിൽ കുടുംബാംഗം.
മക്കൾ: ത്രേസ്യാമ്മ ജോസഫ്, പരേതനായ മാത്യു ഫിലിപ്പ് (സെന്റ് മാത്യു ഗ്രൂപ്പ് ഓഫ് സ്കൂൾസ് & കോളജ്, ഹൈദരാബാദ്), എത്സമ്മ മണി (റിട്ട. ടീച്ചർ, ഹൈദരാബാദ്), സുശീല തങ്കച്ചൻ (റിട്ട. ടീച്ചർ, ഹൈദരാബാദ്), ബാബു ഫിലിപ്പ് (പ്രൊപ്പറൈറ്റർ എസ്ക്യു അൽ മുവല്ലാഹ് ട്രേഡിംഗ്, മസ്കറ്റ്), തങ്കച്ചൻ ഫിലിപ്പ് (അക്കൗണ്ട്സ് മാനേജർ, പാലാത്തറ കൺട്രക്ഷൻ കുറിച്ചി), ടോമി ഫിലിപ്പ് (പ്രൊപ്പറൈറ്റർ, അൽ ഹയാത് ഗ്രൂപ്പ് ഓഫ് കന്പനീസ് അബുദാബി), ലാലി തങ്കച്ചൻ, മിനി ലൂയിസ്.
മരുമക്കൾ: പരേതനായ കെ.ജെ. ജോസഫ് കളരിക്കൽ കുരിശുംമൂട്, അമ്മിണി മാത്യു കൂനംമാമൂട്ടിൽ വാകത്താനം, കോട്ടയം, മണി തിരുവനന്തപുരം, തങ്കച്ചൻ ജോസഫ് പവ്വത്തിൽ ഇത്തിത്താനം, ജാൻസി മാടവനാൽ ചേർത്തല, ജെസി (റിട്ട. ടീച്ചർ എസ്എച്ച് ചങ്ങനാശേരി), പാളംപറന്പിൽ കുമാരനല്ലൂർ, ജെസി ഇരുകരയിൽ ആലംതുരുത്തി, തങ്കച്ചൻ ചന്പക്കര കാഞ്ഞിരപ്പള്ളി, ലൂയിസ് മാത്യു കാഞ്ഞിരത്തുംമൂട് തുരുത്തി.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം ആറിന് ഭവനത്തിൽ കൊണ്ടുവരും.