കാഞ്ഞിരപ്പള്ളി : ഫാ. അഗസ്റ്റിൻ കാര്യപ്പുറം
കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. അഗസ്റ്റിൻ കാര്യപ്പുറം (72) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കോതമംഗലം രൂപതയിലെ നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. കാഞ്ഞിരപ്പള്ളി, ആനക്കല്ല് പള്ളികളിൽ അസിസ്റ്റന്റ് വികാരി, തരകനാട്ട്കുന്ന്, മുറിഞ്ഞപ്പുഴ, അമലഗിരി, ചെറുവള്ളിക്കുളം, ഏലപ്പാറ, ചേമ്പളം, കട്ടപ്പന, ഇളങ്ങുളം പള്ളികളിൽ വികാരി, പീരുമേട് ഡവലപ്പ്മെന്റ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങൾ: ജയിംസ് (ഉടമ്പന്നൂർ), ദേവസ്യാച്ചൻ (നാകപ്പുഴ), കുട്ടിയമ്മ തെക്കേറ്റത്ത് (വേഴങ്ങാനം), തെയ്യാമ്മ കല്ലറയ്ക്കൽ (ചെപ്പുകുളം), പരേതരായ ജോൺ (നാകപ്പുഴ), മാത്യു (കുത്തുകുഴി), അമ്മിണി തേവർകുന്നേൽ (കരിങ്കുന്നം), ജോർജുകുട്ടി (നാകപ്പുഴ).
മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴുവരെ കട്ടപ്പന സെന്റ് ജോർജ് പള്ളി ഹാളിലും തിങ്കളാഴ്ച്ച രാവിലെ 10.30 വരെ നാകപ്പുഴയുള്ള കുടുംബ ഭവനത്തിലും തുടർന്ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും.