


കൊച്ചി : ഫാ. തോമസ് തേക്കുംതോട്ടം ഒഎസ്ബി
ബെനഡിക്ടൈൻ കോൺഗ്രിഗേഷന്റെ (ഒഎസ്ബി) കാഞ്ഞൂർ കിഴക്കുംഭാഗം ആശ്രമാംഗം ഫാ. തോമസ് തേക്കുംതോട്ടം ഒഎസ്ബി (77) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് വയനാട് മക്കിയാട് സെന്റ് ജോസഫ്സ് ആശ്രമത്തിൽ. പൊൻകുന്നം തേക്കുംതോട്ടം പരേതരായ തോമസും(മാത്യു) ഏലിക്കുട്ടിയുമാണു മാതാപിതാക്കൾ.
സഹോദരങ്ങൾ: സിസ്റ്റർ ആനി തേക്കുംതോട്ടം എസ്എബിഎസ് (കാളകെട്ടി, കാഞ്ഞിരപ്പിള്ളി പ്രോവിൻസ്), എൽസി തോമസ് (സ്നേഹഗിരി, നെന്മേനി), സിസ്റ്റർ ട്രീസ തേക്കുംതോട്ടം എസ്എബിഎസ് (കപ്പാട്, കാഞ്ഞിരപ്പിള്ളി പ്രോവിൻസ്), മേഴ്സി അഗസ്റ്റിൻ നരികുന്നേൽ (ഞാറയ്ക്കൽ), പരേതനായ അപ്പച്ചൻ തേക്കുംതോട്ടം.
1977 ഡിസംബർ 15നു പൗരോഹിത്യം സ്വീകരിച്ചു. ഫിലിപ്പിയൻസ്, മധ്യപ്രദേശ്, മക്കിയാട്, ഇരിട്ടി, ബംഗളൂരു എന്നിവിടങ്ങളിലെ ബെനഡിക്ടൈൻ ആശ്രമങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ആശ്രമം സുപ്പീരിയറും ധ്യാനഗുരുവും പ്രഭാഷകനും അധ്യാപകനുമായിരുന്നു.
Other Death Announcements