


പുല്ലാട് : സി.സി. ജേക്കബ്
ചെറുപ്പുഴേത്ത് സി. സി. ജേക്കബ് (ജേക്കബ് സാർ 97, റിട്ട ഹെഡ്മാസ്റ്റർ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1.30ന് കുമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ.
ഭാര്യ: ബേബി ജേക്കബ് ചുനക്കര പുത്തൂർ പടീറ്റതിൽ കുടുംബാംഗം. മക്കൾ: സൂസമ്മ നൈനാൻ, ഗ്രേസമ്മ തോമസ്, സോളമൻ ജേക്കബ് (ഓസ്ട്രേലിയ), റവ ജോൺസൺ സി. ജേക്കബ് (വികാരി, പെണ്ണുക്കര സെന്റ് തോമസ് മാർത്തോമ്മാ ഇടവക), എബി ജേക്കബ് (റിട്ട. ജെറ്റിഒ, ബിഎസ്എൻഎൽ).
മരുമക്കൾ: ജോർജ് നൈനാൻ, ജോർജ് തോമസ്, സൂസൻ സോളമൻ (ഓസ്ട്രേലിയ), മിനി ജോൺസൺ, സുനി വർഗീസ് (ഹെഡ്മിസ്ട്രസ്, ഗവ യുപിഎസ് പുല്ലാട്).
പരേതൻ കേരള കോൺഗ്രസ് ജെ ജില്ലാ വൈസ് പ്രസിഡന്റ്, മാർത്തോമ്മ യുവജനസഖ്യം ട്രഷറർ, നിരണം മാരാമൺ ഭദ്രാസന ട്രഷറർ, സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സെക്രട്ടറി, കുമ്പനാട് വൈഎംസിഎ പ്രസിഡന്റ്, എൽഐസി ഏജന്‍സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Other Death Announcements