


കോഴിക്കോട്, കൂരാച്ചുണ്ട് : ഫാ. ബെന്നി മുണ്ടനാട്ടിന്റെ അമ്മ റോസമ്മ
രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടറും താമരശേരി രൂപത പ്രൊക്യുറേറ്ററുമായ ഫാ. ബെന്നി മുണ്ടനാട്ടിന്റെ അമ്മയും പരേതനായ മുണ്ടനാട്ട് പുന്നൂസിന്റെ (കുഞ്ഞേട്ടന്) ഭാര്യയുമായ റോസമ്മ (ചിന്നമ്മ86) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാർമികത്വത്തിൽ വസതിയില്‍ ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത നിലന്പൂർ നരിവാലമുണ്ട പുതുക്കുളങ്ങര കുടുംബാംഗമാണ്.
മറ്റുമക്കള്‍: ഏലിയാമ്മ (കൂരാച്ചുണ്ട്), സിസ്റ്റര്‍ ഡീന (പ്രസന്റേഷന് കോണ്‍വെന്റ് കോഴിക്കോട്), ബീന (കുപ്പായക്കോട്), സിസ്റ്റര്‍ റ്റീന (എംഎസ്എംഐ കോണ്‍വെന്റ് കോഴിക്കോട്), സിലി (അയര്‍കുന്നം), സിബി (മാനേജിംഗ് ഡയറക്ടര്‍, എയ്ഞ്ചല്‍ ക്രിയേഷന്‍സ്, എറണാകുളം).
മരുമക്കള്‍: ജോസഫ് കണിയറാകത്ത് (കൂരാച്ചുണ്ട്), ജെയിംസ് പിണക്കാട്ട് (കുപ്പായക്കോട്), ജോബി ഇടയാലില്‍ (അയര്‍കുന്നം), കൊച്ചുറാണി കണ്ടത്തിന്‍കര (ഊരകം).
Other Death Announcements