കോതനല്ലൂര്‍ : മറിയക്കുട്ടി കുര്യാക്കോസ്
നെറ്റിക്കാട്ടേല്‍ പരേതനായ എന്‍.സി. കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി കുര്യാക്കോസ് (92) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍. പരേത അതിരമ്പുഴ വെള്ളിമംഗലം കുടുംബാംഗം.
മക്കള്‍: സിസ്റ്റര്‍ മേരി ക്ലെയര്‍ (മരിയന്‍ മെഡിക്കല്‍ സെന്റര്‍ പാലാ), അമ്മിണി ടോം (റിട്ട. എച്ച്എസ്എ), ആന്റണി കുര്യാക്കോസ് (റിട്ട. ഇന്ത്യാര്‍ ഫാക്ടറി, പാലാ), ജോര്‍ജ് കുര്യാക്കോസ് (റിട്ട. ദുബായ് അലുമിനിയം കമ്പനി), മോളി ജോയ് (യുഎസ്എ), ഷാജി കുര്യാക്കോസ് (യുഎസ്എ), ബിജോയ് കുര്യാക്കോസ് (ദുബായ് അലുമിനിയം കമ്പനി), ജിജിമോള്‍ ഷാജി (യുഎസ്എ).
മരുമക്കള്‍: ടോം ജോസഫ് പെരിഞ്ചല്ലൂര്‍ കോഴിക്കോട് (റിട്ട. പ്രഫ ദേവഗിരി കോളജ്), ആന്‍സി ശൗര്യംകുഴിയില്‍ പാലാ (റിട്ട. പ്രിന്‍സിപ്പൽ എച്ച്എസ്എസ് ഇലഞ്ഞി), മോളി ജോര്‍ജ് പടിഞ്ഞാറേ കുഞ്ഞിപ്പാറയില്‍ മുത്തോലപുരം, ജോയി പൂവംനില്ക്കുന്നതില് ഏറ്റുമാനൂര്‍ (ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം), സുജ വല്ല്യാറ കുമരകം (യുഎസ്എ), ജോബി അറക്കല്ആലപ്പുഴ (നഴ്സിംഗ് ഓഫീസര്‍ ജനറല്‍ ഹോസ്പിറ്റല്‍ കോട്ടയം), ഷാജി ഇടപ്പറമ്പില്‍ തലയോലപ്പറമ്പ് (യുഎസ്എ).