ഒളശ : ഡോ. സി.എൻ. വിഷ്ണു മൂസ്
കോട്ടയം ഒളശ ചിരട്ടമൺ ഇല്ലത്ത് ഡോ. സി.എൻ. വിഷ്ണു മൂസ്(77) അന്തരിച്ചു. നേത്രരോഗ വിദഗ്ധനായിരുന്നു. കങ്ങഴ എംജിഡിഎം ആശുപത്രി, കോട്ടയം ഇന്റർ ഓപ്റ്റിക്കൽസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
ആയുർവേദ ചികിത്സാരംഗത്ത് പേരുകേട്ട അഷ്ടവൈദ്യ കുടുംബമാണ് ചിരട്ടമൺ ഇല്ലം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാന വൈദ്യ വിദഗ്ധരായിരുന്ന ചിരട്ടമൺ കുടുംബം അഷ്ടവൈദ്യ പ്രധാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ശേഷം ഒളശ ഇല്ലപ്പറമ്പിൽ. ഭാര്യ ചേർപ്പ് പടിഞ്ഞാറേടത്ത് കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ മകൾ പരേതയായ ഉഷ.
മക്കൾ: അഭയ മൂസ് (ബംഗളൂരു), മനു മൂസ് (സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്), മരുമകൻ: രോഹിൽ ഭവദാസൻ (വീമ്പൂർ കടലായിൽ, ബംഗളൂരു).
Other Death Announcements