


ആര്‍പ്പൂക്കര : പി.എം. ജോസഫ് പയ്യനാട്ട്
ദീപിക റിട്ടയേഡ് പ്രൂഫ് റീഡര്‍ പയ്യനാട്ട് പി.എം. ജോസഫ് (87) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍. ഭാര്യ: റോസമ്മ മുഹമ്മ ചാലങ്ങാടി കുടുംബാംഗം.
മക്കള്‍: ലിസി, സജി (ദീപിക, കോട്ടയം), ടെസി, റെജി, പരേതരായ ജെസി, ഷാജി. മരുമക്കള്‍: ചാക്കോ മുഞ്ഞനാട്ട് (കാഞ്ഞിരപ്പള്ളി), തങ്കമ്മ പണ്ടാരക്കളത്തില്‍ (പുലിക്കുട്ടിശേരി), ബേബി വട്ടപ്പറമ്പില്‍ (ആര്‍പ്പൂക്കര), മിനി ഷാജി ചക്കരംപള്ളി (പൂന), റാണി കുന്നുംപുറം (കറുകച്ചാല്‍).
ആറു പതിറ്റാണ്ട് ദീപികയില്‍ വിവിധ വിഭാഗങ്ങളില്‍ സേവനത്തിനുശേഷമാണ് പി.എം. ജോസഫ് വിരമിച്ചത്. പതിനഞ്ചാം വയസില്‍ ദീപികയിലെത്തിയ ഇദ്ദേഹം പ്രസില്‍ പ്രധാന കംപോസിറ്ററുമായിരുന്നു.
തുടര്‍ന്ന് പ്രസ് ഫോര്‍മാനായും പേസ്റ്റ് അപ് ജോലിയിലും സേവനം ചെയ്തു. പ്രൂഫ് റീഡറായിട്ടാണു വിരമിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിനു വീട്ടിലെത്തിക്കും.
Other Death Announcements