ഇ​​ളവരശ​​ന്‍റെ സൈ​​ക്കി​​ൾ യാ​​ത്ര‌യ്ക്ക് തുടക്കമായി
മ​​ത​​സൗ​​ഹാ​​ർ​​ദം നി​​ല​​നി​​ർ​​ത്തു​​ക, ദേ​​ശ​​സ്നേ​​ഹം വ​​ള​​ർ​​ത്തു​​ക തു​​ട​​ങ്ങി​​യ സ​​ന്ദേ​​ശ​​വു​​മാ​​യി ചങ്ങനാശേരി എസ്ബി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി ഇ​​ളവരശ​​ന്‍റെ സൈ​​ക്കി​​ൾ യാ​​ത്ര​യ്​​ക്ക് സ്കൂ​​ൾ കാ​​ന്പ​​സി​​ൽ​​നി​​ന്നും തു​​ട​​ക്ക​​മാ​​യി.

ആ​​യി​​രം കി​​ലോ​​മീ​​റ്റ​​ർ സൈ​​ക്കി​​ൾ യാ​​ത്ര​​യ്ക്കാ​​ണ് സ്കൂ​​ളി​​ലെ ഒ​​ന്പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ ഇ​​ളവരശൻ തു​​ട​​ക്കം ​കു​​റി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​നി​​ന്നും പു​​ന​​ലൂ​​ർ വ​​ഴി ആ​​ര്യ​​ങ്കാ​​വ്, ചെ​​ങ്കോ​​ട്ട, തെ​​ങ്കാ​​ശി, രാ​​ജ​​പാ​​ള​​യം, മ​​ധു​​ര, തി​​രു​​ച്ചി വ​​ഴി ചെ​​ന്നൈ​​യി​​ലേ​​ക്കാ​​ണ് സൈ​​ക്കി​​ൾ യാ​​ത്ര ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി ഒ​​ന്നാം​​ന​​ന്പ​​ർ ബ​​സ് സ്റ്റാ​​ഡി​​ന​​ടു​​ത്തു​​ള്ള ആ​​ദി​​ത്യ ട​​വ​​റി​​നു സ​​മീ​​പം ചെ​​രു​​പ്പു തു​​ന്നു​​ന്ന ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി രാ​​ജു-​​മാ​​രി​​യ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് ഇ​​ളവരശൻ. ഇ​​വ​​രു​​ടെ കു​​ടും​​ബം കു​​റി​​ച്ചി മി​​ഷ​​ൻ​​പ​​ള്ളി​​ക്കു സ​​മീ​​പം വാ​ട​ക​യ്ക്കു താ​​മ​​സി​​ക്കു​ക​യാ​ണ്. ത​​നി​​ക്കും മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും ഏ​​ക സ​​ഹോ​​ദ​​രി മ​​ഞ്ജു​​ള​​യ്ക്കും വീ​​ടും സ്ഥ​​ല​​വും ഇ​​ല്ലെ​​ങ്കി​​ലും നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​മു​​ള്ള മ​​ന​​സു​​മാ​​യാ​​ണ് ഇ​​ളവരശൻ യാ​​ത്ര ന​​ട​​ത്തു​​ന്ന​​ത്.

സൈ​​ക്കി​​ൾ യാ​​ത്ര​​യു​​ടെ ഫ്ളാ​​ഗ് ഓ​​ഫ് കർമം ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത്, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യു, ഹെ​​ഡ്മാ​​സ്റ്റ​​ർ ഫാ. ​​റോ​​ജി വ​​ല്ല​​യി​​ൽ, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഷീ​​ല തോ​​മ​​സ്, എം.​​സി. മാ​​ത്യു, ലാ​​ലി​​ച്ച​​ൻ ജോ​​സ​​ഫ്, ഫ്രാ​​ൻ​​സി​​സ് സാ​​ല​​സ്, ബി​​ജു ജോ​​സ​​ഫ്, ബി​​ജു​​മോ​​ൻ, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഇ​​ളവരശനെ യാ​​ത്ര​​യാ​​ക്കി.