കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ
A,B,O ര​ക്ത​ഗ്രൂ​പ്പു​ക​ളെ ക​ണ്ടു​പി​ടി​ക്കു​ക വ​ഴി ര​ക്തംമാ​റ്റ​ൽ സു​ര​ക്ഷി​ത​മാ​ക്കി​യ​ത് കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ ആ​ണ്. 1868 ജൂ​ണ്‍ 14-ാം തീ​യ​തി ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലാ​ണ് കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ (Karl Landsteiner) ജ​നി​ച്ച​ത്.

17-ാം നൂ​റ്റാ​ണ്ടി​ൽ ത​ന്നെ ര​ക്തം മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. പ​ക്ഷേ, ഇ​ത്ത​ര​ത്തി​ലെ ര​ക്ത​നി​വേ​ശ​നം അ​പ​ക​ട​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. ആ​ടി​ന്‍റെ ര​ക്ത​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ര​ക്ത​നി​വേ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്. മാ​റ്റി വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​വ​ർ​ത്ത​നം പി​ന്നീ​ട് നി​രോ​ധി​ക്കപ്പെ​ട്ടു. കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രു​ടെ ര​ക്ത​സാ​ന്പി​ളെ​ടു​ത്ത് ത​മ്മി​ൽ ക​ല​ർ​ത്തി​നോ​ക്കി. ചി​ല ജോ​ഡി​ക​ൾ ത​മ്മി​ൽ ക​ല​ർ​ത്തു​ന്പോ​ൾ ക​ട്ട​പി​ടി​ക്ക​ൽ ന​ട​ന്നി​രു​ന്നു. മ​റ്റു ചി​ല സാ​ന്പി​ളു​ക​ൾ ത​മ്മി​ൽ ക​ല​ർ​ത്തു​ന്പോ​ൾ ക​ട്ട​പി​ടി​ക്കു​ന്നു​മി​ല്ല. വ്യ​ക്തി​ക​ളു​ടെ ര​ക്തം ത​മ്മി​ൽ ക​ല​ർ​ത്തു​ന്പോ​ൾ, ചി​ല​പ്പോ​ൾ ക​ട്ട പി​ടി​ക്കു​ക​യും, ചി​ല​പ്പോ​ൾ ക​ട്ട​പി​ടി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​ത് അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യ പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി​രു​ന്നു. ത​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം അ​ദ്ദേ​ഹം 1900ൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ​ഗ്ര​ഥ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ A, B, O എ​ന്നി​ങ്ങ​നെ മൂ​ന്നു ര​ക്ത​ഗ്രൂ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. AB എ​ന്ന നാ​ലാ​മ​ത്തെ ര​ക്ത​ഗ്രൂ​പ്പ് തൊ​ട്ട​ടു​ത്ത വ​ർ​ഷ​മാ​ണ് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​ത്. ലാ​ൻ​ഡ്സ്റ്റെ​യ്ന​റു​ടെ ഈ ​ക​ണ്ടെ​ത്ത​ൽ സു​ര​ക്ഷി​ത​മാ​യ ര​ക്ത​നി​വേ​ശ​ന​ത്തി​ന് വ​ഴി​തെ​ളി​ച്ചു. പി​ന്നീ​ട് MN എ​ന്ന ര​ക്ത​ഗ്രൂ​പ്പു കൂ​ടി അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. Rh ഗ്രൂ​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. പോ​ളി​യോ വൈ​റ​സി​നെ ആ​ദ്യ​മാ​യി വേ​ർ​തി​രി​ച്ചെ​ടു​ത്ത​തും കാ​ൾ ലാ​ൻഡ്​സ്റ്റെ​യി​ന​റാ​ണ്. 1930ൽ ​അ​ദ്ദേ​ഹ​ത്തി​നു നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചു.

എം. നിസാർ അഹമ്മദ്
ഗ​വ. എ​ച്ച്എ​സ്എ​സ്, വെഞ്ഞാറമ്മൂട്