ഈ പോക്ക് എങ്ങോട്ട് ?
ജീ​വി​വ​ർ​ഗ​ങ്ങ​ളി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ണാ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​കൂ​ല​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ചെ​റി​യ കാ​ലാ​വ​സ്ഥാ​മാ​റ്റ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും ജൈ​വ​വൈ​വി​ധ്യ​ത്തെ നി​ല​നി​ർ​ത്തു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​നു​കൂ​ല​മ​ല്ലാ​ത്ത കാ​ലാ​വ​സ്ഥ, അ​തി​ജീ​വി​ക്കാ​നാ​കാ​ത്ത പാ​രി​സ്ഥി​തിക വ്യ​തി​യാ​നം, ഭ​ക്ഷ​ണദൗർലഭ്യം, അ​ധി​നി​വേ​ശ​ജീ​വി​ക​ളു​ടെ ആ​ധി​പ​ത്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം ജൈ​വ​വൈ​വി​ധ്യ​ശോ​ഷ​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

ജൈ​വ​വൈ​വി​ധ്യ​ത്തി​ന് മ​നു​ഷ്യ​ൻ ഏ​ൽ​പ്പി​ക്കു​ന്ന കോ​ട്ട​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. റോ​ഡ്, റെ​യി​ൽ, കെ​ട്ടി​ടം, ഡാം, ​വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​വേ​ണ്ടി മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്നു. രാ​സ​വ​സ്തു​ക്ക​ൾ, കീ​ട​നാ​ശി​നി​ക​ൾ, ക​ള​നാ​ശി​നി​ക​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം ജൈ​വ​വൈ​വി​ധ്യ​ശോ​ഷ​ണം സം​ഭ​വി​ക്കു​ന്നു. മ​നു​ഷ്യ​ൻ ഭ​ക്ഷ​ണ​ത്തി​നും, മ​രു​ന്നി​നും, തു​ക​ലി​നും, തൂ​വ​ലി​നും വേ​ണ്ടി ജീ​വി​ക​ളെ കൊ​ല്ലു​ന്നു. കു​ന്നി​ടി​ക്ക​ലും, വ​യ​ലു​ക​ളു​ടെ നി​ക​ത്ത​ലും, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ മ​ണ്ണി​ടു​ന്ന​തും ജീ​വി​ക​ളു​ടെ ആ​വാ​സ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്നു.

തീ​വ്ര​ത​യേ​റി​യ ശോ​ഷ​ണം

1600നും 1900​ത്തിനും ഇ​ട​യി​ൽ 75ൽ​പ്പരം സ​സ്യ​വ​ർ​ഗ​ങ്ങ​ളും ജ​ന്തു​വ​ർ​ഗ​ങ്ങ​ളും ഭൂ​മി​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. 1900ത്തി​നും 1970നും ​ഇ​ട​യി​ൽ അ​ത്ര​ത​ന്നെ ജീ​വി​ക​ൾ നാ​ശ​ത്തി​നി​ര​യാ​യി. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ശ​ത്തി​ന്‍റെ നി​ര​ക്ക് പി​ന്നെ​യും കൂ​ടി. ഈ ​നി​ര​ക്കി​ലെ നാ​ശം ഭൂ​മി​യി​ലെ ജൈ​വ​വൈ​വി​ധ്യ​ശോ​ഷ​ണ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു.

ഉ​ഷ്ണ​മേ​ഖ​ലാ​വ​ന​ങ്ങ​ൾ ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ​ക​ളാ​ണ്. ഓ​രോ വ​ർ​ഷ​വും എ​താ​ണ്ട് 75,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മ​ഴ​ക്കാ​ടു​ക​ൾ​ക്കു ക്ഷ​തം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​രീ​തി തു​ട​ർ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ മ​ഴ​ക്കാ​ടു​ക​ൾ മ​രു​ഭൂ​മി​ക​ളാ​യി മാ​റും.

ലോകത്തോടു വിടപറയുന്നവർ

ജൈ​വ​വൈ​വി​ധ്യ​ശോ​ഷ​ണ​ത്തി​ന്‍റെ വി​വി​ധ കാ​ര​ണ​ങ്ങ​ൾ നാം ​പ​രി​ച​യ​പ്പെ​ട്ടു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ചി​ല ജീ​വി​ക​ളെ പ​രി​ച​യ​പ്പെ​ടാം.

വ​ര​യാ​ട്

തെ​ക്ക​ൻ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ ചോ​ല വ​ന​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന സ​സ്ത​നി​യാ​ണ് വ​ര​യാ​ടു​ക​ൾ. രോ​മ​ത്തി​നും മാം​സ​ത്തി​നു​മാ​യി ഇ​വ​യെ വേ​ട്ട​യാ​ടു​ന്ന​തി​നാ​ൽ ഇ​വ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്നു. ഇ​വ​യു​ടെ കൊ​ന്പു​ക​ൾ പി​ന്നി​ലേ​ക്ക് വ​ള​ഞ്ഞ് കാ​ണ​പ്പെ​ടു​ന്നു. ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക് ഇ​വ​യു​ടെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​ണ്.

മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ

കേ​ര​ള​ത്തി​ന്‍റെ​യും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന്‍റെ​യും സം​സ്ഥാ​ന​പ​ക്ഷി​യാ​ണ് മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ. മ​ല​ക​ളി​ൽ പ്ര​തി​ധ്വ​നി​ക്കു​മാ​റു​ള്ള ശ​ബ്ദ​വും ശ​ക്ത​മാ​യ ചി​റ​ക​ടി ഒ​ച്ച​യു​മാ​ണ് ഇ​വ​യ്ക്കു മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്. ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ നാ​ശ​വും വേ​ട്ട​യാ​ട​ലും ഇ​വ​യു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മാ​യി. വാ​ഴ​ച്ചാ​ലി​ൽ ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.

അ​ശോ​ക​മ​രം

അ​മി​ത​മാ​യ ചൂ​ഷ​ണം കാ​ര​ണം വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​മാ​ണ് അ​ശോ​ക​മ​രം. ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഈ ​വൃ​ക്ഷ​ത്തി​ന്‍റെ ത​ളി​രി​ല​ക​ൾ​ക്ക് ചു​വ​പ്പു​നി​റ​മാ​ണ്. ഈ ​സ​സ്യ​ങ്ങ​ൾ ഇ​ന്ത്യ, ബ​ർ​മ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്നു.

വം​ശ​നാ​ശം സം​ഭ​വി​ച്ച​വ​ർ

ഡോ​ഡോ

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ മൗ​റീ​ഷ്യ​സ് ദ്വീ​പു​ക​ളി​ലു​ണ്ടാ​യി​രു​ന്ന വ​ലു​പ്പം കൂ​ടി​യ​തും പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ പ​ക്ഷി​ക​ളാ​യി​രു​ന്നു ഡോ​ഡോ​ക​ൾ. 1505ൽ ​പോ​ർ​ച്ചു​ഗീ​സു​കാ​ർ ഈ ​ദ്വീ​പി​ലെ​ത്തി. ആ​ഹാ​ര​ത്തി​നാ​യി വേ​ട്ട​യാ​ട​പ്പെ​ട്ട ഈ ​പ​ക്ഷി​ക​ൾ​ക്ക് മ​നു​ഷ്യ​ൻ മൗ​റീ​ഷ്യ​സി​ൽ കാ​ലു​കു​ത്തി നൂ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വം​ശ​നാ​ശം സം​ഭ​വി​ച്ചു.

സ​ഞ്ചാ​രി പ്രാ​വ്

19-ാം നൂ​റ്റാ​ണ്ടി​ൽ ഇ​വ​യു​ടെ എ​ണ്ണം 500 കോ​ടി​യാ​യി​രു​ന്നു. മാം​സ​ത്തി​നും തു​ക​ലി​നും ഇ​വ​യെ വ്യാ​പ​ക​മാ​യി വേ​ട്ട​യാ​ടി​യ​തോ​ടെ ഇ​വ​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞു. മാ​ർ​ത്ത എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ടി​രുന്ന അ​വ​സാ​ന​ത്തെ സ​ഞ്ചാ​രി പ്രാ​വ് 1914 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് സി​ൻ​സി​നാ​റ്റി മൃ​ഗ​ശാ​ല​യി​ൽ വ​ച്ച് ജീ​വ​ൻ​വെ​ടി​ഞ്ഞു.

റെ​ഡ് ഡാ​റ്റാ ബു​ക്ക്

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​ണ് ഐ​യു​സി​എ​ൻ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ദ ​ക​ണ്‍സ​ർ​വേ​ഷ​ൻ ഓ​ഫ് നേച്ച​ർ ആ​ൻ​ഡ് നാ​ച്വ​റ​ൽ റി​സോ​ഴ്സ​സ്) വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​ങ്ങ​ളു​ടെ​യും ജ​ന്തു​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഐ​യു​സി​എ​നിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന​താ​ണ് റെ​ഡ് ഡാ​റ്റാ ബു​ക്ക്. ചി​ല രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ റെ​ഡ് ഡാ​റ്റാ ബു​ക്ക് ത​യാ​റാ​ക്കു​ന്നു​ണ്ട്. ഈ ​പു​സ്ത​ക​ത്തി​ൽ ഓ​രോ ജീ​വി​യെ​യും അ​വ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.

*വം​ശ​നാ​ശം സം​ഭ​വി​ച്ച ജീ​വി​വ​ർ​ഗ​ങ്ങ​ൾ (Extinct (EX))
*ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ വം​ശ​നാ​ശം സം​ഭ​വി​ച്ച ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Extinct in the wild (EW))
*ഗു​രു​ത​ര​മാ​യ വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലു​ള്ള ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Critically endangered (CR))
*വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Endangered (EN))
*വം​ശ​നാ​ശ​സാ​ധ്യ​ത​യു​ള്ള ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Vulnerable (VU))
*സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Near threatened (NT))
*നി​ല​നി​ൽ​പ്പ് ആ​ശ​ങ്കാ​ജ​ന​ക​മ​ല്ലാ​ത്ത ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Least concern (LC))
*വ​സ്തു​ത​ക​ൾ അ​പ​ര്യ​ാപ്ത​മാ​യ ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Data deficient (DD))
*വേ​ണ്ട​ത്ര പ​ഠ​നം ന​ട​ക്കാ​ത്ത ജീ​വി​വ​ർ​ഗ​ങ്ങ​ൾ ( Not evaluated (NE))

മ​തി​യാ​യ സം​ര​ക്ഷ​ണം ന​ല്കി​യി​ല്ലെ​ങ്കി​ൽ റെ​ഡ് ഡാ​റ്റാ ബു​ക്കി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന പ​ല ജീ​വ​ജാ​തി​ക​ളും എ​ന്നെ​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കാം. ജൈ​വ​വൈ​വി​ധ്യ​ശോ​ഷ​ണം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് റെ​ഡ് ഡാ​റ്റാ ബു​ക്കി​ലെ വി​വ​ര​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണ്.

എം. നിസാർ അഹമ്മദ്
ഗ​വ. എ​ച്ച്എ​സ്എ​സ്, വെഞ്ഞാറമ്മൂട്