Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Back to home
അസ്ഥികൾ ആകൃതിക്കും ഉറപ്പിനും
WhatsApp
ആറാം ക്ലാസിലെ പത്താമത്തെ യൂണിറ്റായ രൂപത്തിനും ബലത്തിനും,
ഒൻപതാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ ചലനത്തിന്റെ ജീവശാസ്ത്രം
എന്നീ അധ്യായങ്ങളിലെ പഠനപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.
ഓർത്തിരിക്കാൻ
മനുഷ്യാസ്ഥികൂടം നിർമിച്ചിരിക്കുന്നത് 206 അസ്ഥികൾ കൊണ്ടാണ്.
അസ്ഥികൾക്കുള്ളിൽ സ്പോഞ്ച് പോലുള്ള അസ്ഥിമജ്ജ കാണപ്പെടുന്നു.
നവജാത ശിശുക്കളിൽ ഏതാണ്ട് 350 അസ്ഥികൾ ഉണ്ടാകും.
ശിശുക്കൾ വളരുന്പോൾ പല അസ്ഥികളും ഒന്നായിച്ചേർന്ന് 206 അസ്ഥികളായി തീരുന്നു.
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ചെവിയിലെ സ്റ്റേപ്പിസ് ആണ്.
ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി തുടയെല്ല് (Femur) ആണ്.
ശരീരത്തിലെ ഏറ്റവും ശക്തിയേറിയ അസ്ഥിയും തുടയെല്ലാണ്.
ശരീരത്തിലെ പകുതിയിലേറെ അസ്ഥികൾ കൈകളിലും കാലുകളിലുമായി കാണപ്പെടുന്നു.
നാക്കിനെ അതിന്റെ സ്ഥാനത്ത് നിർത്താൻ സഹായിക്കുന്ന ഹയോയ്ഡ് അസ്ഥി ഒരു സന്ധിയുമായി ചേരാതെ കാണപ്പെടുന്ന ഒരേയൊരു അസ്ഥിയാണ്.
12 ജോഡി വാരിയെല്ലുകളിൽ ആദ്യത്തെ ഏഴു ജോഡികൾ മാത്രമേ നേരിട്ട് മാറെല്ലുമായി ബന്ധപ്പെടുന്നുള്ളൂ.
8,9,10 ജോഡി വാരിയെല്ലുകൾ ഏഴാമത്തെ വാരിയെല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു.
11,12 ജോഡി വാരിയെല്ലുകൾ മറ്റു വാരിയെല്ലുകളുമായോ മാറെല്ലുമായോ ബന്ധപ്പെടുന്നില്ല.
ചിലരിൽ 13 ജോഡി വാരിയെല്ലുകൾ കാണപ്പെടുന്നു. എന്നാൽ മംഗോളിയരിൽ പൊതുവെ 11 ജോഡി വാരിയെല്ലുകൾ മാത്രമാണ് കാണപ്പെടുന്നത്.
ശരീരത്തിലെ ഏറ്റവും വലിയ സന്ധി കാൽമുട്ടിലെ സന്ധിയാണ്.
മനുഷ്യൻ നട്ടെല്ലുള്ള ജീവി വിഭാഗത്തിൽപ്പെടുന്ന ജീവിയാണ്. മനുഷ്യനുൾപ്പെടെ 10 ശതമാനം ജീവികളേ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുള്ളൂ.
അസ്ഥികൾ ശക്തിയുള്ളവയാണ്. പക്ഷേ, ശരീരത്തിലെ പല്ലുകളാണ് അസ്ഥികളെക്കാൾ ശക്തിയുള്ളത്.
കാത്സ്യം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ കരുത്ത് കൂട്ടുന്നു.
അസ്ഥികളെക്കുറിച്ചുള്ള പഠനമാണ് ഓസ്റ്റിയോളജി.
അസ്ഥി ഭംഗം
അസ്ഥിഭംഗത്തിന്റെ ലക്ഷണങ്ങൾ - ശക്തമായ വേദന അനുഭവപ്പെടുക, അസ്ഥിഭംഗം സംഭവിച്ച അവയവം പ്രവർത്തിക്കാൻ കഴിയാതെ വരുക, സന്ധികളിലേതു പോലെ അസ്ഥികൾ ചലിക്കുക.
വിഷമഭംഗത്തിൽ അസ്ഥികൾ പൊട്ടുന്നതോടൊപ്പം ശരീരഭാഗത്തിന് മുറിവ് സംഭവിക്കാനും സാധ്യതയുണ്ട്.
അസ്ഥിസ്ഥാനഭ്രംശം
സന്ധികളിലെ അസ്ഥികൾക്ക് സ്ഥാനചലനം സംഭവിക്കുന്നു. ഇതുമൂലം സ്നായുക്കൾക്ക് തകരാറ് സംഭവിക്കാറുണ്ട്. സന്ധികളിൽ കഠിനമായ വേദന, നീർവീക്കം, ചലിപ്പിക്കാൻ പ്രയാസം എന്നിവയാണ് ലക്ഷണങ്ങൾ. അസ്ഥിസന്ധിക്ക് സ്ഥാന ഭ്രംശം സംഭവിച്ചാൽ ആ ഭാഗം ചലിപ്പിക്കാതെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
ഉളുക്ക്
അസ്ഥിസന്ധികളിലെ സ്നായുക്കൾ വലിയുകയോ, പിരിയുകയോ, പൊട്ടുകയോ ചെയ്യുന്നതാണ് ഉളുക്കിന് കാരണം. ഉളുക്കിയ ഭാഗം ഉയർത്തി വച്ച് നനഞ്ഞ തൂവാല കൊണ്ട് കെട്ടുകയാണ് ഉളുക്കിന് നല്കുന്ന പ്രഥമ ശുശ്രൂഷ.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്
ജനിതകശാസ്ത്രത്തിന്റെ വളർച്ച
മാതാപിതാക്കളിൽനിന്ന് സ്വഭാവസവിശേഷതക
പ്രകൃതിക്കു വേണം സംരക്ഷണം
ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതു കൊണ്ട് വിഭവങ്ങളൊന്നും ഉപയോഗിക്കാതിരിക്കുക
ഈ പോക്ക് എങ്ങോട്ട് ?
ജീവിവർഗങ്ങളിൽ കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമപ്രവർത്തന
ഏറെ പ്രാധാന്യമുണ്ട്
ഭൂമിയിലെ അനവധി സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളുമൊക്കെച്ചേർന്ന ജൈവസന്പന
വൈവിധ്യങ്ങളുടെ ലോകം
ജൈവവൈവിധ്യം
ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവസമൂഹങ്ങ
വ്യാപിക്കാൻ പല വഴികൾ
സാംക്രമിക രോഗങ്ങൾ പകരുന്ന വിധം
സാംക്രമികരോഗത്തിനു കാരണമാകുന്ന
രോഗങ്ങൾക്കു പിന്നിൽ
അഞ്ചാം ക്ലാസിലെ എട്ടാമത്തെ യൂണിറ്റും പത്താം ക്ലാസിലെ നാലാമത്തെ യൂണിറ്റുമായ അകറ്റി
ലോക രക്തദാന ദിനം
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് എല്ലാ വർഷവും ജൂണ് 14 ലോക രക്തദാന ദി
പ്ലാസ്മ
രക്തകോശങ്ങൾ പ്ലാസ്മയിലാണ് കാണപ്പെടുന്നത്. ദഹന ഫലമായുണ്ടാകുന്ന ഗ്ലൂക്കോസ്,
ചാൾസ് റിച്ചാർഡ് ഡ്രു (Charles Richard Drew)
ചാൾസ് ഡ്രു 1904ൽ അമേരിക്കയിലെ വാഷിംഗ്ടണ് ഡിസിയിൽ ജനിച്ചു. വൈദ്യശാസ്ത്രത്തിൽ ഉ
രക്തം ഒരു കല
മറ്റു കലകളിൽനിന്നെല്ലാം വ്യത്യസ്തമായി ദ്രാവക രൂപത്തിലുള്ള ഒരു പ്രത്യേക കലയാണ
കാൾ ലാൻഡ്സ്റ്റെയ്നർ
A,B,O രക്തഗ്രൂപ്പുകളെ കണ്ടുപിടിക്കുക വഴി രക്തംമാറ്റൽ സുരക്ഷിതമാക്കിയത് കാൾ ലാ
എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസ്
Rh നെഗറ്റീവ് രക്തമുള്ള മാതാവ് Rh പോസിറ്റീവ് രക്തമുള്ള കുഞ്ഞിനെ പ്രസവിക്കുന്ന സ
Rh ഘടകം
മനുഷ്യന്റെ ചുവന്ന രക്താണുക്കളുടെ പ്രതലത്തിൽ കാണുന്ന മറ്റൊരു ആന്റിജനാണ് Rh ഘ
ജീവൻ ഒഴുകുന്ന നദി
ജീവശാസ്ത്രം എട്ടാം ക്ലാസിലെ രണ്ടാമത്തെ യൂണിറ്റായ കോശജാലങ്ങൾ, ഒൻപതാം ക്ലാസിലെ മൂ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.