ഫുട്ബോളിൽ ഇന്ദ്രജാലം കാട്ടിയ മു​ഹ​മ്മ​ദ് ഷെ​മീ​ൻ, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: ബ​ക്ക​റ്റി​നു മു​ക​ളി​ൽ പ​ന്തു വ​ച്ച് അ​തി​നു മു​ക​ളി​ൽ ക​യ​റി​നി​ന്നു പി​ട​ലി​യി​ലൊ​രു ഫു​ട്ബോ​ൾ ബാ​ല​ൻ​സ് ചെ​യ്ത് 57 സെ​ക്ക​ൻ​ഡി​ൽ ഏ​ഴു ജ​ഴ്സി​ക​ൾ അ​ഴി​ച്ചു​മാ​റ്റി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് മു​ഹ​മ്മ​ദ് ഷെ​മീ​ൻ പാ​റ​ൽ.

ഫു​ട്ബോ​ളി​ന്‍റെ മു​ക​ളി​ൽ ക​യ​റി ബാ​ല​ൻ​സ് ചെ​യ്തു നി​ന്നാ​ണു ഷെ​മീ​ൻ കാ​ണി​ക​ളെ അ​ന്പ​ര​പ്പി​ച്ചത്.തൂ​ത പാ​റ​ൽ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​റ​ക്കി​ങ്ങ​ൽ ഹ​ബി​ബ​യു​ടെ മ​ക​നാ​ണ് ഷെ​മീ​ൻ.

അ​സാ​മാ​ന്യ മെ​യ്‌​വ​ഴ​ക്ക​ത്തി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ഷെ​മീ​ൻ നാ​ടി​ന​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ്രാ​ദേ​ശി​ക ക്ല​ബാ​യ പാ​റ​ൽ പാ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഷെ​മീ​നു പി​ന്നി​ലു​ണ്ട്.

ഷെ​മീ​നി​ന്‍റെ ഈ ​പ്ര​ക​ട​നം ക​ണ്ട ബ​ന്ധു​വാ​യ ഷൗ​ക്ക​ത്ത​ലി കു​ള​പ്പ​ട​യാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള പ്രേ​ര​ണ​ന​ല്കി​യ​തെ​ന്ന് ഷെ​മീ​ൻ പ​റ​ഞ്ഞു.

മൂ​ന്നു പെ​യി​ന്‍റ് ബ​ക്ക​റ്റി​നു മു​ക​ളി​ൽ ര​ണ്ടു ബ​ക്ക​റ്റും അ​തി​നു മു​ക​ളി​ൽ ര​ണ്ടു ഫു​ട്ബോ​ളും വ​ച്ച് അ​തി​നു​മു​ക​ളി​ൽ ക​യ​റി നി​ന്ന് ബാ​ല​ൻ​സ് ചെ​യ്ത് ക​ഴു​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഒ​രു ഫു​ട്ബോ​ൾ വ​ച്ച് അ​തു വീ​ഴാ​തെ നി​ർ​ത്തി ജ​ഴ്സി അ​ഴി​ച്ചു മാ​റ്റു​ന്ന ഈ ​പ്ല​സ് വ​ണ്‍​ കാ​ര​ന്‍റെ പ്ര​ക​ട​നം ആ​രെ​യും അ​ന്പ​ര​പ്പി​ക്കും.

മലപ്പുറം തൂ​ത ദാ​റു​ൽ ഉ​ലൂം എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഷെ​മീ​ൻ പാ​റ​ൽ.