അ​ന്ന മ​രി​യ റെ​ജി​ക്ക് ഉ​ജ്വ​ല ബാ​ല്യം അ​വാ​ർ​ഡ്
ചെ​റു​തോ​ണി: ക​ലാ,കാ​യി​ക രം​ഗ​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത അ​ന്ന​മ​രി​യ റെ​ജി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ജ്ജ്വ​ല ബാ​ല്യം അ​വാ​ർ​ഡ്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ക്കു​ന്ന ആ​റി​നും പ​തി​നെ​ട്ടി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​വ​കു​പ്പാ​ണ്.

കാ​യി​ക താ​ര​മാ​യി​രു​ന്ന അ​ച്ഛ​നെ​പ്പോ​ലെ മു​രി​ക്കാ​ശേ​രി​യി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഓ​ടി മ​ക​ൾ ഹ​രി​യാ​ന​യി​ലെ നാ​ഷ​ണ​ൽ മീ​റ്റി​ൽ വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ന്ധ്ര​പ്ര​ദേ​ശി​ലും ന​ട​ന്ന ര​ണ്ടു മീ​റ്റു​ക​ൾ ക​ട​ന്നാ​ണ് ഹ​രി​യാ​ന നാ​ഷ​ണ​ൽ മീ​റ്റി​ലെ​ത്തി​യ​ത്.

ക​ലോ​ത്സ​വ വേ​ദി​യി​ൽ പ്ര​സം​ഗം, ക​ഥാ​ര​ച​ന എ​ന്നി​വ​യി​ലും ശാ​സ്ത്ര​മേ​ള​യി​ൽ സ​യ​ൻ​സ് ക്വി​സി​ലും തി​ള​ങ്ങി​യി​ട്ടു​ള്ള അ​ന്ന ​മ​രി​യ വ​നം - വ​ന്യ​ജീ​വി വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലും നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

പി​താ​വ് മു​രി​ക്കാ​ശേ​രി നെ​ല്ലി​വേ​ലി​ൽ റെ​ജി അ​ടി​മാ​ലി എ​ൽ​ഐ​സി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മാ​താ​വ് ജി​ൻ​സി മു​രി​ക്കാ​ശേ​രി സെ​ന്‍റ മേ​രീ​സ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. സഹോദരങ്ങൾ: ഏ​ഞ്ച​ൽ, ഏ​ബ​ൽ