ഏ​യ്ഞ്ച​ലി​നു ദേ​ശീ​യ ധീ​ര​താ പു​ര​സ്കാ​രം
ക​​​നാ​​​ൽ​​​വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​നെ ര​​​ക്ഷി​​​ച്ച പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ ഏ​​​യ്ഞ്ച​​​ലി​​​ന് ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​റി​​​ന്‍റെ (ഐ​​​സി​​​സി​​​ഡ​​​ബ്ല്യു) ദേ​​​ശീ​​​യ ധീ​​​ര​​​താ പു​​​ര​​​സ്കാ​​​രം.

മെ​​​ഡ​​​ലും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും 75,000 രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ധീ​​​ര​​​ത​​​യ്ക്കു​​​ള്ള ഏ​​​ക​​​ല​​​വ്യ പു​​​ര​​​സ്കാ​​​രം.

രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം പ​​​ള്ളി​​​മൂ​​​ല​​​യി​​​ൽ തു​​​ത്തി​​​ക്കാ​​​ട്ടി​​​ൽ ലി​​​ന്‍റോ​​​യു​​​ടെ മ​​​ക​​​ൻ മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ അ​​​ന​​​യ് വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ക​​​നാ​​​ലി​​​ൽ വീ​​​ണ് ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ണ് ക​​​നാ​​​ലി​​​ലേ​​​ക്ക് എ​​​ടു​​​ത്തു ചാ​​​ടി എ​​​യ്ഞ്ച​​​ൽ ര​​​ക്ഷി​​​ച്ച​​​ത്. കു​​​ട്ടി വീ​​​ഴു​​​ന്ന​​​തു ക​​​ണ്ട മ​​​റ്റു കു​​​ട്ടി​​​ക​​​ളു​​​ടെ ക​​​ര​​​ച്ചി​​​ൽ കേ​​​ട്ടാ​​​ണ് ഏ​​​യ്ഞ്ച​​​ൽ ഓ​​​ടി​​​യെ​​​ത്തി​​​യ​​​ത്.

തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ഏ​​​യ്ഞ്ച​​​ൽ പ​​​ള്ളി​​​മൂ​​​ല മ​​​ണ്ണാ​​​ത്ത് ജോ​​​യ് - ലി​​​ഡി​​​യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ ജ്യു​​​വ​​​ൽ എ​​​ട്ടാം​​​ക്ലാ​​​സി​​​ലും ഏ​​​ബ​​​ൽ ക്രി​​​സ് ഒ​​​ന്നാം ക്ലാ​​​സി​​​ലും ദേ​​​വ​​​മാ​​​ത​​​യി​​​ലെ ത​​​ന്നെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ ദേ​​​വ​​​മാ​​​ത പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ഡേ​​​വീ​​​സ് പ​​​ന​​​യ്ക്ക​​​ലും പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​സ​​​ണ്ണി പു​​​ന്നേ​​​ലി​​​പ്പ​​​റ​​​മ്പി​​ലും അ​​​ഭി​​​ന​​​ന്ദി​​​ച്ചു.