Friday, August 10, 2018 11:19 AM IST
ആധുനികയുഗത്തിലേക്കു മാനവരാശിയെ നയിച്ച വിപ്ലവങ്ങൾ അരങ്ങേറിയത് അമേരിക്ക, യൂറോപ്പ്, ഏഷ്യ മുതലായ വൻകരകളിലാണ്. ഇതു മറ്റു വൻകരകളിലെ സമൂഹങ്ങളെയും സ്വാധീനിച്ചു. ഇത്തരം വിപ്ലവങ്ങൾ രാജാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരേ ഉള്ളവയായിരുന്നു. അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉയർച്ചയായിരുന്നു, ഇത്തരം വിപ്ലവങ്ങളുടെ അടിസ്ഥാന ലക്ഷ്യം.
വിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാനഘടകം മധ്യകാലഘട്ടത്തിന് അന്ത്യം കുറിച്ച നവോത്ഥാനം, ജ്ഞാനോദയം മുതലായ പ്രസ്ഥാനങ്ങളിലൂടെ ഉരുത്തിരിഞ്ഞ മാനവികത, ശാസ്ത്രബോധം, യുക്തിചിന്ത, വിമർശനബുദ്ധി, അന്വേഷണത്വര, സ്വാതന്ത്ര്യം, ജനാധിപത്യം , ദേശീയത തുടങ്ങിയ ആശയങ്ങളാണ്. ഇത് മനുഷ്യന്റെ ചിന്തയിലും കാഴ്ചപ്പാടിലും, ജീവിതത്തിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കി. നിലവിലുണ്ടായിരുന്ന ഏകാധിപത്യവ്യവസ്ഥകളെ എതിർക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്കു പ്രചോദനം നല്കി.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ