ഉപേക്ഷിക്കപ്പെട്ട കോണ്‍ക്രീറ്റ് പൈപ്പുകളിൽ നിന്നും കണ്ടെത്തിയത് പെരുമ്പാമ്പുകളെ
Tuesday, January 14, 2020 4:06 PM IST
ഉപേക്ഷിക്കപ്പെട്ട കോണ്‍ക്രീറ്റ് പൈപ്പുകളിൽ നിന്നും കണ്ടെത്തിയത് ആറ് പെരുമ്പാമ്പുകളെ. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ സപ്തസാജ്യ ഗ്രാമത്തിലാണ് സംഭവം. പെപ്പിനുള്ളിൽ കിടന്ന പാമ്പുകളെ ആട്ടിടയന്മാരാണ് ആദ്യം കണ്ടത്. ഇവർ ഗ്രാമവാസികളെ വിവരം അറിയിക്കുകയും ചെയ്തു.
ഗ്രാമവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പുകളെ പിടികൂടിയത്. ജെസിബി ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൈപ്പുകൾ തകർത്താണ് പാമ്പുകളെ പിടികൂടിയത്.
ഇതിൽ ഒരു പാമ്പിന് 18 അടിയോളം നീളമുണ്ടായിരുന്നു. ബർമീസ് പൈതണ്‍ എന്നയിനത്തിൽപ്പെടുന്ന പെരുമ്പാമ്പുകളാണിതെന്നാണ് അധികൃതർ നൽകിയ വിവരം. ഈ പാമ്പുകളെ കുമുർത്താങ്കർ വനത്തിൽ കൊണ്ടുവിട്ടു.