ചില മൃഗങ്ങളും മനുഷ്യരും തമ്മിലെ ബന്ധം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ച് നായയും ആനയും ഒക്കെ മനുഷ്യരുമായി കാട്ടുന്ന അടുപ്പം സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്.

അതുപോലെ തന്നെ മനുഷ്യനുമായി ഏറെ ഇണങ്ങുന്ന ഒരു മൃഗമാണ് പശു. അടുത്തിടെ വൈറല്‍ ഹോഗ് എന്ന യൂട്യൂബ് ചാനല്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ഒരു പശുവും അതിന്‍റെ ഉടമയും തമ്മിലുള്ള ബന്ധമാണ് കാട്ടുന്നത്.

ദൃശ്യങ്ങള്‍ തുടങ്ങുന്നിടത്ത് സീബ്രാലൈനിന്‍റെ മറുവശത്ത് റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്ന ഒരു പശുവിനെ കാണിക്കുന്നു. റോഡില്‍ അധികം തിരക്കില്ലാതിരുന്നിട്ടും പശു റോഡ് മുറിച്ചുകടക്കാതെ തന്‍റെ ഉടമയെ കാത്തിരിക്കുകയാണ്.

ഇടയില്‍ ആ വഴി പോയ മിക്ക വാഹനങ്ങളും പശുവിനായി വേഗത കുറച്ചെങ്കിലും അത് തന്‍റെ ഉടമ എത്തുന്നത് വരെ സ്വസ്ഥാനത്ത് തുടരുകയാണ്. ഒടുവില്‍ ഉടമയയെത്തി പശുവിനെ കൂട്ടികൊണ്ടുപോവുകയാണ്.

ഈ പശു തന്‍റെ ഉടമയെ കാത്തുനില്‍ക്കുന്നതും അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴുള്ള അടുപ്പവും നെറ്റിസന്‍റെ ഹൃദയം കവര്‍ന്നു. വെെറലായ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "എത്ര അനുസരണ' എന്നാണൊരു കമന്‍റ്.