"ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ'; വൈറലായി വീഡിയോ
Saturday, March 27, 2021 10:04 PM IST
സ്വർണ ചെയിനുമായി പോകുന്ന ഉറുന്പുകളുടെ വീഡിയോ വൈറലാകുന്നു. ഐപിഎസ് ഓഫിസർ ദിപാൻഷു കബ്രയാണ് 'ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ' എന്ന കുറിപ്പോടെ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. 15 സെക്കന്റ് മാത്രമുള്ള വീഡിയോക്ക് രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. 'സ്വർണക്കടത്തുകാരെ' ശിക്ഷിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഐപിസിയുടെ ഏത് വകുപ്പ് അനുസരിച്ച് ഇവരെ ശിക്ഷിക്കുമെന്നാണ് ചിലരുടെ സംശയം.