ആകാശത്തുനിന്ന് നോട്ടുമഴ, ഓടിക്കൂടി ജനങ്ങൾ; കോൽക്കത്ത നഗരത്തിൽ സംഭവിച്ചത്...
ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വാ​ണി​ജ്യ​കേ​ന്ദ്ര​ത്തി​ൽ "നോ​ട്ടു​മ​ഴ'. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കോ​ൽ​ക്ക​ത്ത​യി​ലാ​ണ് സം​ഭ​വം. ബെ​ന്‍റി​ൻ​ക് സ്ട്രീ​റ്റി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നോ​ട്ടു​കെ​ട്ടു​ക​ള്‍ താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് ജ​നം അ​ന്പ​ര​ന്ന​ത്.

തെ​രു​വി​ലെ വ്യാ​പാ​ര സ്ഥാ​പ​നം നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ​നി​ന്നാ​ണ് 2000, 500, 100 നോ​ട്ടു​ക​ൾ താ​ഴേ​ക്ക് വി​ത​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഏ​താ​യാ​ലും സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.