ലോകത്ത് പലര്‍ക്കും പല വിചിത്രമായ പേരുകള്‍ കാണും. അതിനൊക്കെ രസകരമായ കാരണങ്ങളുമുണ്ടാകും. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരാളുടെ കുട്ടിക്ക് ഇന്ത്യ എന്ന പേര് കേട്ടാല്‍ ആരുമൊന്ന് അന്ധാളിക്കില്ലെ.

പക്ഷെ സംഗതി സത്യമാണ്. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ വംശജരായ ദമ്പതികളാണ് തങ്ങളുടെ മകന് ഇന്ത്യ എന്ന പേര് നല്‍കിയത്. സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാണ്.

പ്രശസ്ത നഷീദ് ഗായകനായ ഒമര്‍ ഈസ, താനും ഭാര്യയും മകനൊപ്പം കിടക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇദ്ദേഹം പാക്കിസ്ഥാന്‍ വംശജനും ഭാര്യ ബംഗ്ലാദേശി വംശജയും ആണ്. ഈ ഫോട്ടോയില്‍ ഇവര്‍ മൂവരും മൂന്ന് അയല്‍ രാജ്യങ്ങള്‍ അടുത്ത് കിടക്കുന്നത് പോലെയാണ്.


കുട്ടിയുടെ യഥാര്‍ഥ പേര് ഇബ്രാഹിം എന്നാണെങ്കിലും ഈ ചിത്രം നിമിത്തം കുട്ടിയുടെ പേര് ഇന്ത്യ എന്നാക്കി മാറ്റിയിരിക്കുകയാണ് മാതാപിതാക്കള്‍. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ചിലര്‍ ഇതിനെ തമാശയായി കാണുമ്പോള്‍ മറ്റുചിലര്‍ വിമര്‍ശിക്കുകയാണ്.