"ഇത് ഇത്തിരി കടന്നകൈ തന്നെ'; ചീങ്കണ്ണിക്ക് കൈകൊണ്ട് ഭക്ഷണം കൊടുക്കുന്ന കാഴ്ച
Tuesday, March 28, 2023 10:26 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി സംഭവങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്ക് മുന്നില്‍ എത്താറുണ്ട്. അവയില്‍ ചില കാഴ്ച നമ്മളെ അമ്പരപ്പിക്കുക തന്നെ ചെയ്യും. പലപ്പോഴും ആളുകളുടെ ധൈര്യമൊ ഭാഗ്യമൊ അതല്ലെങ്കില്‍ സാഹസമൊ ആകാം നമ്മളെ ഇത്തരത്തില്‍ ഞെട്ടിക്കുന്നത്.
അത്തരത്തിലൊരു കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരാളും ഒരു സ്ത്രീയും അരുവിയില്‍ ഇരിക്കുന്നത് കാണാം. അവരുടെ കൈയില്‍ എന്തോ ആഹാര സാധനവുമുണ്ട്.
ദൃശ്യങ്ങളില്‍ ഇദ്ദേഹം ആഹാരവുമായി വിളിക്കുമ്പോള്‍ ഒരു ചീങ്കണ്ണി അടുത്തേക്ക് വരികയാണ്. അയാള്‍ ആഹാരം നീട്ടുമ്പോള്‍ അത് വാ പിളര്‍ക്കുന്നു.
ആഹാരം കിട്ടിയശേഷം പോകാന്‍ തുനിയുന്ന ആ ജീവിയെ അയാള്‍ ഓമനിക്കുന്നതും കാണാം. ഏറെ അദ്ഭുതപ്പെടുത്തുന്ന കാര്യം ഈ ചീങ്കണ്ണി ആ പുരുഷനെയോ സ്ത്രീയേയൊ ഉപദ്രവിക്കുന്നില്ല എന്നതാണ്.
നെറ്റിസണെ ഞെട്ടിച്ച ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചു. "ഇത് എക്കാലത്തെയും മണ്ടത്തരമാണ്' എന്നാണൊരാള്‍ വിമര്‍ശിച്ചെഴുതിയത്.