'പാർക്കിംഗ് അനുവദിക്കില്ല ബോലോ തരരര...' ഈ പാട്ട് കേട്ടാൽ ആരും നിയമം പാലിച്ചുപോകും..
Tuesday, October 22, 2019 12:23 PM IST
പോലീസിൽ ഏറ്റവും ശ്രമകരമായ ജോലി ആർക്കെന്ന് ചോദിച്ചാൽ ട്രാഫിക് പോലീസ് എന്നായിരിക്കും ഉത്തരം. ഫലപ്രദമായി ട്രാഫിക്കിനെ നിയന്ത്രിക്കാൻ പ്രത്യേക വൈദഗ്ധ്യം വേണം. ഇപ്പോഴിതാ ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥൻ വ്യത്യസ്തമായ രീതിയാണ് പ്രയോഗിക്കുന്നത്.
1996-ൽ പുറത്തിറങ്ങിയ ദലെർ മെഹന്ദിയുടെ ബോലോ തരരര എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ഈണത്തിലൊരു പാട്ടൊരുക്കിയാണ് ഇവിടെ പാർക്കിങ് അനുവദനീയമല്ല എന്ന സന്ദേശം നൽകുന്നത്.
മൈക്കിലൂടെയാണ് പാട്ട്. ദലെർ മെഹന്ദി തന്നെയാണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പാട്ട് ജനങ്ങൾക്ക് നിയമം പാലിക്കാൻ പ്രേരകമാക്കുന്നതിൽ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്തായാലും സോഷ്യൽ ലോകം പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനെ വീഡിയോ കണ്ടവരെല്ലാം പ്രശംസ കൊണ്ട് മൂടുകയാണ്.