പൂച്ചയ്ക്ക് പിന്നാലെ ഓടി എട്ടിന്റെ പണി മേടിച്ച് നായ; രക്ഷകരായത് അഗ്നിശമനസേന
Saturday, December 21, 2019 11:55 AM IST
പൂച്ചയുടെ പിന്നാലെ ഓടി മരത്തിന് മുകളിൽ കുടുങ്ങിയ നായയെ രക്ഷിക്കുവാൻ എത്തിയത് ഫയർഫോഴ്സ്. കാലിഫോർണിയയിലാണ് സംഭവം. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ വളരെ ഉയരമുള്ള ഒരു മരത്തിന്റെ മുകളിലാണ് കയറിയത്.
പൂച്ച ഈ മരത്തിന്റെ മുകളിലേക്കാണ് ഓടി കയറിയത്. നായ പിന്നാലെയും. എന്നാൽ മരത്തിന് മുകളിൽ എത്തിക്കഴിഞ്ഞപ്പോൾ നായയ്ക്ക് തിരികെയിറങ്ങുവാൻ സാധിക്കാതെ വരികയായിരുന്നു.
തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് എത്തിയ അഗ്നിശമന സേന കോവണി ഉപയോഗിച്ച് നായയെ നിലത്തിറക്കുകയായിരുന്നു. നായയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അഗ്നിശമന സേനയുടെ ഫേസ്ബുക്ക് പേജിൽ ഈ സംഭവത്തെക്കുറിച്ച് കുറിച്ചിരുന്നു.