മഞ്ഞുപൊതിഞ്ഞ മലനിരകള്‍ക്ക് മുകളിലായുള്ള സൈനികരുടെ യോഗാഭ്യാസം; വീഡിയോ കാണാം
Tuesday, June 7, 2022 4:21 PM IST
ജൂണ്‍ 21, അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായുള്ള ഒരുകൂട്ടം സൈനികരുടെ യോഗാ പരിശീലന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
കാരണം മഞ്ഞുമൂടിയ മലനിരകള്‍ക്കു മുകളിലാണ് ഇവര്‍ യോഗ ചെയ്യുന്നത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) അംഗങ്ങളാണ് ഇത്തരത്തില്‍ വ്യത്യസ്ത പുലര്‍ത്തിയത്. ഉത്താരാഖണ്ഡിലുള്ള അബി ഗാമിന്‍ മലയിലാണ് ഇവര്‍ പരിശീലനം ചെയ്തത്.
ചുവന്ന ജാക്കറ്റും ഒലിവ് പച്ച നിറത്തിലെ പാന്‍റും ധരിച്ച 14 പേരടങ്ങുന്ന സംഘമാണ് 20 മിനിറ്റോളം യോഗ ചെയ്തത്. ഏകദേശം 22,850 അടി ഉയരത്തില്‍ നിന്നാണ് അവരിത് ചെയ്തത്.
ഇതൊരു റിക്കാര്‍ഡാണെന്ന തലക്കെട്ടോടെ യോഗയുടെ വീഡിയോ ഐടിബിപി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.