യുവതിയുടെ മൊബൈല്‍ മോഷ്ടിച്ച യുവാവിന് പിന്നീട് സംഭവിച്ചത്; ഞെട്ടിക്കുന്ന സംഭവം
Wednesday, March 22, 2023 11:35 AM IST
മോഷ്ടാക്കള്‍ എവിടെ എപ്പോള്‍ എങ്ങനെയെത്തുമെന്ന് ആര്‍ക്കും പറയാനാകില്ല. ഒരാള്‍ അറിഞ്ഞൊ അറിയാതെയോ അവര്‍ അയാളുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടക്കും.
എന്നാല്‍ എത്ര വിദഗ്ധനായ കള്ളനായാലും ചിലപ്പോള്‍ ഒന്നുപിഴയ്ക്കും. അത് മിക്കപ്പോഴും ആ മോഷ്ടാവ് പോലും പ്രതീക്ഷിക്കാത്ത കാര്യം നിമിത്തമാകാം. ഇത്തരമൊരു സംഭവമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു യുവതി മൊബൈലുമായി വഴിവക്കില്‍ നില്‍ക്കുകയാണ്. ആ സമയം ഒരാള്‍ സൈക്കിളുമായി അതുവഴി വരികയാണ്. ഇയാള്‍ പെട്ടെന്ന് ആ യുവതിയുടെ മൊബൈല്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
എന്നാല്‍ മോഷ്ടാവിന്റെ സമയം അത്ര നല്ലതല്ലായിരുന്നു. ആ വഴിവന്ന ഒരു കാറുകാരന് ഈ സംഭവം കാണുകയും കാറുവെട്ടിച്ച് മോഷ്ടാവിനെ ഇടിച്ച് വീഴ്ത്തുകയുമുണ്ടായി. എന്നാല്‍ മോഷ്ടാവ് അവിടുന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
പക്ഷേ യുവതിയും കാറിലുള്ള ഒരാളും ഇയാളെ പിന്തുടരുന്നു. മറ്റൊരു കാമറ ദൃശ്യത്തില്‍ ഒരാള്‍ മോഷ്ടാവിനെ ചവിട്ടി വീഴുത്തുന്നത് കാണാം. കൂടാതെ ചിലരും കൂടിയെത്തി ഇയാളെ കൈകാര്യം ചെയ്യുകയാണ്.
സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നെറ്റിസണ് പങ്കുവച്ചത്. "മോഷ്ണം കുറ്റമാണ്. പക്ഷേ അയാളെ കൈകാര്യം ചെയ്തത് തെറ്റാണ്. കാറിടിച്ചതിന് എന്താണ് ന്യായീകരണം'എന്നാണൊരു ഉപയോക്താവ് ചോദിച്ചത്.