ടിക് ടോക്കിനായി ട്രെയിനിൽ ഒറ്റക്കൈയിൽ യുവാവിന്റെ അഭ്യാസം; ഒടുവിൽ പിടിവിട്ട് താഴേക്ക് - ഞെട്ടിക്കുന്ന വീഡിയോ
Tuesday, February 18, 2020 2:28 PM IST
ടിക് ടോക് വീഡിയോ ചിത്രീകരിക്കുവാന്‍ ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം കാണിച്ചയാള്‍ മരണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബോഗിയുടെ പുറത്തെ കമ്പിയില്‍ പിടിച്ച് തൂങ്ങിക്കിടന്ന ഇയാള്‍ പിടിവിട്ടി നിലത്ത് വീഴുകയായിരുന്നു.
തലനാരിഴയ്ക്കാണ് ഇദ്ദേഹം മരണത്തില്‍ നിന്നും രക്ഷപെട്ടത്. നിലത്ത് വീണ ഇയാള്‍ എഴുന്നേറ്റ് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടിയും പങ്കുവച്ചിട്ടുണ്ട്.