കുഞ്ഞിനെ രക്ഷിക്കാൻ ചീറ്റപ്പുലികളുമായി അമ്മജിറാഫിന്റെ ജീവന്മരണ പോരാട്ടം, ഒടുവിൽ...
Sunday, September 20, 2020 2:07 PM IST
മാതൃസ്നേഹത്തോളം അമൂല്യമായതും കരുതൽ നിറഞ്ഞതുമായ മറ്റൊന്നും ഈ ലോകത്തില്ല. മനുഷ്യരിൽ മാത്രമല്ല പ്രകൃതിയിലെ എല്ലാ മേഖലകളിലും ഈ സത്യം അന്നും ഇന്നും എന്നും നിറഞ്ഞു നിൽക്കുന്നുണ്ട്.
ഈ വാക്കുകളെ സത്യമാക്കുന്ന രീതിയിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. നൊന്തു പെറ്റ സ്വന്തം ജീവനെ ചീറ്റപ്പുലികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ഒരു ജിറാഫ് നടത്തിയ പോരാട്ടമാണ് ഈ വീഡിയോയിലുള്ളത്.
സ്വന്തം ജീവൻ പണയം വച്ച് ജിറാഫ് ചീറ്റപ്പുലികളെ വിരട്ടി ഓടിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. "ഒരു അമ്മയ്ക്ക് ഇത്തരത്തിലൊരു ധൈര്യം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ചീറ്റകളില്‍ നിന്ന് അത് തന്റെ കുഞ്ഞിനെ വിജയകരമായി സംരക്ഷിക്കുന്നു' എന്ന് കുറിച്ചാണ് അദ്ദേഹം ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.