നടുറോഡിൽ വാഹനങ്ങൾക്കൊപ്പം ചീറിപ്പാഞ്ഞ് ഒട്ടകപ്പക്ഷി; ഒടുവിൽ...
Monday, January 11, 2021 11:44 AM IST
കറാച്ചിയിലെ റോഡിൽ കഴിഞ്ഞ ദിവസം ഒരു അദ്ഭുത കാഴ്ചയുണ്ടായി. റോഡിൽക്കൂടി അതിവേഗത്തിൽ ഒാടുന്ന ഒട്ടകപ്പക്ഷി! സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് ഒട്ടകപ്പക്ഷിയുടെ ഓട്ടം മൊബൈലിൽ പകർത്തിയത്.
കറാച്ചി നഗരത്തിലെ കോരംഗി നന്പർ 4 മേഖലയിലെ സ്വകാര്യ മൃഗശാലയിൽ നിന്നാണ് ഒട്ടകപ്പക്ഷി പുറത്തുചാടിയത്. പിന്നാലെയെത്തിയ ജീവനക്കാർ ഒട്ടകപ്പക്ഷിയെ ഓടിച്ചിട്ട് പിടിച്ച് സുരക്ഷിതമായി മൃഗശാലയിൽ തിരികെയെത്തിച്ചെന്ന് പോ ലീസ് വ്യക്തമാക്കി.
സമീപത്ത് കൂടി പോകുന്ന വാഹനങ്ങളെയും ജനത്തെയും ഭയന്നായിരുന്നു ഈ ഒട്ടകപ്പക്ഷിയുടെ ഓട്ടം. ഇതിനു പിന്നാലെ മൃഗശാല ജീവനക്കാരുമുണ്ടായിരുന്നു. ഒട്ടകപ്പക്ഷി വാഹനങ്ങളെ ഇടിക്കാതിരിക്കാനായി ഒട്ടകപ്പക്ഷിക്ക് ചുറ്റം ബൈക്കിൽ ജീവനക്കാരുണ്ടായിരുന്നു. റോഡിൽക്കൂടി ഓടിയതല്ലാതെ ഒട്ടകപ്പക്ഷി നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല.