മാ​റ​ഡോ​ണ​യെ ആ​ദ​രി​ക്കാ​ൻ കേ​ക്ക് ഉ​ണ്ടാ​ക്കി; പ​ക്ഷേ മാ​ര​ക​മാ​യി​പ്പോ​യി
Monday, December 28, 2020 3:23 PM IST
ക്രി​സ്മ​സ്- ന്യൂ ​ഇ​യ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് വ​ലി​യ കേ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടാ​റു​ണ്ട്. ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മാ​റ​ഡോ​ണ​യു​ടെ രൂ​പ​ത്തി​ൽ ഭീ​മ​ൻ കേ​ക്ക് നി​ർ​മി​ച്ചാ​ണ് ഇ​പ്പോ​ൾ തമിഴ്നാട്ടിലെ ഒ​രു ബേ​ക്ക​റി വാ​ർ​ത്ത​യി​ൽ ഇ​ടം​പി​ടി​ച്ചിരി​ക്കു​ന്ന​ത്.

പ​ക്ഷെ പ​ണി ചെ​റു​താ​യി പാ​ളി​യെ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ തോ​ന്നു​ന്ന​ത്. കേ​ക്കി​ന് മാ​റ​ഡോ​ണ​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​രു​ടെ‍ ട്രോ​ളു​ക​ളാ​ണ്.

മാ​റ​ഡോ​ണ​യു​ടെ രൂ​പ​ത്തി​ലു​ള്ള ആ​റ​ടി ഉ​യ​ര​മു​ള്ള കേ​ക്കാ​ണ് ബേ​ക്ക​റി​ക്ക് മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച​ത്. നാ​ലു​ദി​വ​സ​ത്തോ​ള​മെ​ടു​ത്താ​ണ് കേ​ക്കി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​റു​പ​തു കി​ലോ​ഗ്രാം പ​ഞ്ച​സാ​ര​യും 270 മു​ട്ട​ക​ളു​മാ​ണ് ഈ ​സ്പെ​ഷ​ൽ കേ​ക്ക് ത​യാ​റാ​ക്കാ​ൻ ചെ​ല​വാ​യ​ത്.

എ​ല്ലാ വ​ർ​ഷ​വും ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ സ​മ​യ​ത്ത് വ്യ​ത്യ​സ്ത​മാ​യ കേ​ക്കു​ക​ൾ ബേ​ക്ക​റി നി​ർ​മി​ക്കാ​റു​ണ്ട്. ഇ​ള​യ​രാ​ജ, അ​ബ്ദു​ൾ ക​ലാം, ഭാ​ര​തി​യാ​ർ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം രൂ​പ​ങ്ങ​ളി​ലു​ള്ള കേ​ക്കു​ക​ൾ നേ​ര​ത്തേ നി​ർ​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.