"ഒ​രു​പാ​മ്പ് ന​ട​ത്തി​യ ക​ല്യാ​ണം'; വൈ​റ​ലാ​യി പ്രീ-​വെ​ഡിം​ഗ് ഷൂ​ട്ട്
Friday, June 2, 2023 2:44 PM IST
കാ​ലം മാ​റി​യ​പ്പോ​ള്‍ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ച​ട​ങ്ങു​ക​ള്‍ ആ​വി​ര്‍​ഭ​വി​ക്കു​ക​യു​ണ്ടാ​യി. വി​വാ​ഹം ക​ഴി​യു​ന്ന​ത്ര ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് പ​ല​രു​മി​പ്പോ​ള്‍ ചെ​യ്യാ​റ്. ച​ട​ങ്ങു​ക​ളി​ല്‍ അ​ത്ത​ര​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ​നേ​ടി​യ ഒ​ന്നാ​ണ് പ്രീ-​വെ​ഡിം​ഗ് ഷൂ​ട്ട്.

ഇ​ത് വേ​റി​ട്ട​താ​ക്കാ​ന്‍ ഫോ​ട്ടോഗ്രാഫ​ര്‍​മാ​രും വ​ധൂ​വ​ര​ന്‍​മാ​രും മ​ത്‌​സ​രി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ലൊ​രു പ്രീ-​വെ​ഡിം​ഗ് ഷൂ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു ക​ഥ പോ​ലെ​യാ​ണ് ഈ ​വി​വാ​ഹം പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ചി​ത്ര​ങ്ങ​ള​നു​സ​രി​ച്ച് ഒ​രു പെ​ണ്‍​കു​ട്ടി ത​ന്‍റെ വീ​ടി​ന്‍റെ വ​ശ​ത്തൂ​ടെ ന​ട​ക്കു​ക​യാ​ണ്. പെ​ട്ടെ​ന്ന് ഒ​രു പാ​മ്പി​നെ ക​ണ്ട് പെ​ണ്‍​കു​ട്ടി പേ​ടി​ക്കു​ക​യാ​ണ്. ഈ ​പെ​ണ്‍​കു​ട്ടി ഉ​ട​ന​ടി ത​ന്‍റെ ഫോ​ണി​ല്‍ നി​ന്നും പാ​മ്പി​നെ പി​ടി​ക്കാ​നാ​യി ഒ​രാ​ളെ വി​ളി​ക്കു​ന്നു.

തു​ട​ര്‍​ന്ന് ര​ണ്ടു​പേ​ര്‍ പാ​മ്പി​നെ പി​ടി​കൂ​ടാ​നെ​ത്തി. ഇ​വ​രി​ല്‍ ഒ​രാ​ള്‍ ധൈ​ര്യ​സ​മേ​തം പാ​മ്പി​നെ പി​ടി​കൂ​ടു​ക​യും ഇ​ത് ക​ണ്ട​പെ​ണ്‍​കു​ട്ടി​ക്ക് പ്ര​ണ​യം തോ​ന്നു​ക​യു​മാ​ണ്. അ​വ​സാ​ന ചി​ത്ര​ത്തി​ല്‍ വ​ഴി​യി​ല്‍ കി​ട​ക്കു​ന്ന പാ​മ്പി​നെ സാ​ക്ഷി​യാ​ക്കി​ ര​ണ്ടാ​ളും ന​ട​ന്ന​ക​ലു​ന്ന​താ​ണു​ള്ള​ത്.

ഇ​തി​ല്‍ പെ​ണ്‍​കു​ട്ടി വ​ധു​വും പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ വ​ര​നു​മാ​ണ്. ഏ​താ​യാ​ലും ഈ ​ചി​ത്ര​ങ്ങ​ള്‍ നെ​റ്റി​സ​ണി​ല്‍ ഹി​റ്റാ​യി മാ​റി. നി​ര​വ​ധി പേ​ര്‍ വ​ധൂ​വ​ര​ന്‍​മാ​ര്‍​ക്ക് ആ​ശം​സ​യു​മാ​യി എ​ത്തി. "അ​യ്യോ.... എ​ന്തൊ​രു സ​ര്‍​ഗാ​ത്മ​ക​ത. കൊ​ള്ളാം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.