കു​ളി​മു​റി​ക്കു​ള്ളി​ൽ ര​ഹ​സ്യ മു​റി; വീ​ഡി​യോ​യു​മാ​യി യു​വ​തി
Sunday, March 21, 2021 3:17 AM IST
പ​രി​ച​യ​മി​ല്ലാ​ത്ത​വ​രി​ൽ നി​ന്ന് വീ‌​ടു​വാ​ങ്ങു​ന്ന​വ​ർ താ​മ​സി​ക്കു​ന്ന​തി​ന് മു​ന്പാ​യി വീ​ട് ഒ​ന്നു ന​ന്നാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. അ​ങ്ങ​നെ പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ടി​ക്ക് ടോ​ക്കി​ൽ വൈ​റ​ലാ​കു​ന്ന​ത്. കാ​റ്റ​ക് എ​ന്ന ടി​ക്ക് ടോ​ക്ക് ഉ​പ​യോ​ക്താ​വാ​ണ് ത​ന്‍റെ വീ​ടി​നെ സം​ബ​ന്ധി​ക്കു​ന്ന ര​ഹ​സ്യം പു​റ​ത്തു​വി​ട്ട​ത്.

ഇ​വ​ർ ആ ​വീ‌‌​ടു​വാ​ങ്ങി​യി​ട്ട് മൂ​ന്നു മാ​സ​മാ​യി. പ​ക്ഷെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ലു​ള്ള കു​ളി​മു​റി​ക്കു​ള്ളി​ലെ ര​ഹ​സ്യ മു​റി ഇ​വ​ർ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. കു​ളി​മു​റി​യി​ലെ ചെ​റി​യ അ​ല​മാ​ര പോ​ലു​ള്ള ഭാ​ഗം നീ​ക്കു​ന്പോ​ഴാ​ണ് ചെ​റി​യ മു​റി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഉ​ട​മ​സ്ഥ​യു​ടെ കൂ​ട്ടു​കാ​രി രഹസ്യമുറിയിൽ ഇ​രി​ക്കു​ന്ന​തും കാ​ണാം.

ഗ്ലാസ് ഇട്ട വിൻഡോയും മുറിക്കുണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. ചി​ല​ർ മ​നോ​ഹ​ര​മാ​യ സ്ഥ​ലമാ​ണി​തെ​ന്നാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.