വൈ​റ​സി​ന്‍റെ പേ​രു​മാ​റ്റി​യാ​ൽ കൊ​റോ​ണ പോ​കും; ഫ്ലെ​ക്സ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Monday, May 10, 2021 7:12 PM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച വി​ഷ​യം ഇ​പ്പോ​ൾ ഒ​രു ഫ്ല​ക്സാ​ണ്. ഒ​രു ഫ്ലെ​ക്സി​ലെ​ന്താ​ണ് കാ​ര്യ​മെ​ന്നാ​വും നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​ണ് ഫ്ലെ​ക്സി​ലെ ആ​വ​ശ്യം. പേ​ര് മാ​റ്റ​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു കാ​ര​ണ​വു​മു​ണ്ട്. പേ​രു​മാ​റ്റു​ന്ന​തോ​ടെ കൊ​റോ​ണ ഈ ​ലോ​ക​ത്തു​നി​ന്ന് പോ​കു​മ​ത്രേ.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് റാ​വു​വാ​ണ് ഫ്ലെ​ക്സി​ന് പി​ന്നി​ൽ. സം​ഖ്യാ ജ്യോ​തി​ഷ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ആ​ന​ന്ദ് റാ​വു​വി​ന്‍റെ ആ​വ​ശ്യം. CARONAA, COVVIYD-19 എ​ന്നി​ങ്ങ​നെ പേ​രു​ക​ള്‍ മാ​റ്റ​ണ​മെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ എ​ഴു​തി​യ ബോ​ർ​ഡു​ക​ൾ വീ​ടി​നു വെ​ളി​യി​ലും പൊ​തു സ്ഥ​ല​ത്തും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. അ​തോ​ടെ അ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു മാ​ത്ര​മ​ല്ല ലോ​ക​ത്തു നി​ന്നു ത​ന്നെ കൊ​റോ​ണ പോ​കു​മ​ത്രേ.

ഇ​യാ​ളു​ടെ ചി​ത്ര​വും മൊ​ബൈ​ൽ ന​മ്പ​റും ഫ്ലെ​ക്സി​ലു​ണ്ട്. ജു​ഡീ​ഷ്യ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ സ്റ്റൈ​നോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും കു​റി​ച്ചി​ട്ടു​ണ്ട്.​ആ​രോ​ഗ്യം, സാ​മ്പ​ത്തി​കം, ദാ​മ്പ​ത്യം, വി​വാ​ഹം തു​ട​ങ്ങി ഏ​തു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണു​മെ​ന്നും ഫ്ല​ക്സി​ലു​ണ്ട്. ഫ്ലെ​ക്സ് ഏ​താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.