സാരിയുടുത്ത് തലകുത്തി മറിഞ്ഞ് ഹോളി ആഘോഷം!
Monday, March 29, 2021 10:57 PM IST
സാരിയുടുത്ത് തലകുത്തി മറിഞ്ഞുള്ള ജിംനാസ്റ്റിക് താരം പരുള്‍ അറോറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാരിയുടുത്തും നിറങ്ങള്‍ വാരിയെറിയുന്നതും മലക്കം മറിയുന്നതുമായ സ്ലോ മോഷന്‍ വീഡിയോയാണ് അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫും അഭിനയിച്ച ആക്ഷൻ ചിത്രമായ 'വാർ' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കർ' എന്ന ഗാനത്തിനാണ് വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്. ഹോളി ആഘോഷങ്ങൾക്കിടയിൽ താരമായി മാറിയിരിക്കുകയാണ് പരുള്‍ അറോറ.