അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ; വീ​ഡി​യോ​യു​മാ​യി പോ​ലീ​സ്
Thursday, October 7, 2021 7:01 PM IST
വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നും അ​വി​ടു​ത്തെ കു​ളി​യു​മൊ​ക്കെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കാ​ര്യ​മാ​ണ്. പ​ക്ഷെ പ​ല​പ്പോ​ഴും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​റി​യി​ല്ലാ​ത്ത​ത് വ​ലി​യ ദു​ര​ന്ത​ത്തി​ലാ​യി​രി​ക്കും അ​വ​സാ​നി​ക്കു​ക. അ​ത്ത​ര​മൊ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ളാ പോ​ലീ​സ്.

ഒ​രു ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വ​തി-​യു​വാ​ക്ക​ൾ ഉ​ല്ല​സി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. പെ​ട്ടെ​ന്ന് വ​ലി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​വു​ന്ന​തും സം​ഘ​ത്തി​ലെ ചി​ല​ർ അ​തി​ൽ​പ്പെ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

വി​നോ​ദ​യാ​ത്ര​ക​ൾ വി​ഷാ​ദം സ​മ്മാ​നി​ക്കു​ന്ന​വ​യാ​കാ​തി​രി​ക്ക​ട്ടെ🙏
വി​നോ​ദ​യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ളി​ക്കാ​നോ ഫോ​ട്ടോ​യെ​ടു​ക്കാ​നോ ഇ​റ​ങ്ങു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു​ള്ള മ​ര​ണ വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി കൂ​ടി വ​രു​ന്നു. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ പ​രി​ചി​ത​മ​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​മ്പോ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ചു​ഴി​ക​ളാ​ലോ, വി​ഡി​യോ​യി​ൽ ക​ണ്ട​തു​പോ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന വെ​ള്ള​പ്പാ​ച്ചി​ലി​ലോ നി​ങ്ങ​ൾ​ക്ക് അ​പാ​യം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.