ഉറക്കത്തിനിടെ പുതപ്പിനടിയിൽ മുർഖൻ!; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
Saturday, September 11, 2021 6:48 AM IST
ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ പുതപ്പിനുള്ളിലേക്ക് മുർഖൻ പാന്പ് ഇഴഞ്ഞെത്തിയ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ ബൻസ്വാരായിലുള്ള മണ്ഡരേശ്വർ ക്ഷേത്രത്തിനുള്ളിലാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിന്റെ പുതപ്പിനുള്ളിലേക്കാണ് മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്. തറയിൽ കട്ടിയുള്ള പുതപ്പുവിരിച്ചാണ് ഇയാൾ ഉറങ്ങിയിരുന്നത്.
യുവാവിന്റെ ശരീരം മൂടിയിരുന്ന പുതപ്പിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് ദൃശ്യത്തിൽ കാണാം. അൽപസമയത്തിനുശേഷം യുാവവ് കാലിൽ നിന്ന് പാമ്പിനെ പുതപ്പിനൊപ്പം വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. പിന്നോട്ടു നീങ്ങിയ യുവാവിനെ പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം.
ആരവല്ലി പർവത നിരകൾക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷപ്പാമ്പുകളും വന്യമൃഗങ്ങളുമൊക്കെ രാത്രിയിൽ ഇവിടെ വിഹരിക്കുന്നത് പതിവാണ്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.ക്ഷേത്രാചാര പഠനത്തിന്റെ ഭാഗമായി 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായയുടെ കിടപ്പ്.