പ്രായമൊക്കെ എന്ത്; ഒരുപറ്റം സ്ത്രീകളുടെ അടിപൊളി നൃത്തം കാണാം
Tuesday, January 17, 2023 2:05 PM IST
സോഷ്യല്‍ മീഡിയയുടെ വരവോടെ നിരവധിപേരുടെ കഴിവുകള്‍ പെട്ടെന്നുതന്നെ മറ്റുള്ളവരിലേക്ക് എത്താറുണ്ട്. അവയില്‍ ചിലത് വൈറലാകാറുണ്ട്. അത്തരത്തിലൊരു നൃത്തമാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോയില്‍ ഒരുപറ്റം സ്ത്രീകള്‍ ഒരു ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുന്നതാണുള്ളത്. അവര്‍ ഈ യാത്ര നന്നായി ആസ്വദിക്കുകയാണ്. സാധാരണ വിനോദയാത്രകളില്‍ ചിലരൊക്കെ പാട്ടിന് നൃത്തം ചെയ്യാറുണ്ടല്ലൊ. മിക്കപ്പോഴും കുട്ടികളൊ യുവാക്കളൊ ഒക്കെയാണ് ഇത്തരത്തില്‍ ചുവട്‌വയ്ക്കുക.
എന്നാല്‍ ഈ സ്ത്രീകളും വളരെ നല്ല രീതിയില്‍ തങ്ങളുടെ സഞ്ചാരം ആഘോഷമാക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈ പാടി ഹിറ്റാക്കിയ ഗന്നം സ്റ്റൈല്‍ എന്ന ഗാനം ബസില്‍ കേള്‍ക്കാം. ഈ ഗാനത്തിന് കിടിലം ചുവടുകള്‍ വയ്ക്കുകയാണ് ഇവരില്‍ ചിലര്‍. മറ്റുള്ളവര്‍ അവരെ കൈയടിച്ചും മറ്റും പ്രോത്സാഹിപ്പിക്കുകയാണ്.
കൂട്ടത്തിലൊരാള്‍ തകര്‍പ്പനായി ചുവടുകള്‍ വയ്ക്കകുകയാണ്. സംഭവം ഏതായാലും വെെറലായി മാറി. അനവധി റീപോസ്റ്റുകളും ഉണ്ടായി. നിരവധി അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. നൃത്തം നന്നായെന്നാണ് മിക്കവരും കുറിച്ചത്.