ചു​ഴ​ലി​ക്കാ​റ്റി​ന് മു​ന്നി​ല്‍ ഒ​രു വി​വാ​ഹ​നി​ശ്ച​യം; വെറെെറ്റിയെന്ന് നെ​റ്റി​സ​ണ്‍
Tuesday, April 30, 2024 10:16 AM IST
ചി​ല​ര്‍ പ്ര​ണ​യ​ത്തെ അ​തി​രു​ക​ളി​ല്ലാ​തെ കൊ​ണ്ടാ​ടു​മ​ല്ലൊ. പ്ര​ണ​യി​താ​ക്ക​ള്‍ ര​ണ്ടാ​ളും അ​ത്ര​യേ​റെ ആ​ഴ​ത്തി​ല്‍ സ്‌​നേ​ഹി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ അ​തി​ലൊ​രു ഭ്രാ​ന്ത് കൂ​ടി​യു​ണ്ടാ​കു​മ​ല്ലൊ. അ​പ്പോ​ള്‍ സാ​ഹ​സി​ക​ത​യും ഉ​ട​ലെ​ടു​ക്കും.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം വേ​റി​ട്ട നി​ര​വ​ധി പ്ര​ണ​യ​കാ​ഴ്ച​ക​ള്‍ ന​മു​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തു​ന്നു. ഇ​പ്പോ​ഴി​താ അത്തരത്തിൽ വേ​റി​ട്ട വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

സം​ഗ​തി അ​ങ്ങ് അ​മേ​രി​ക്ക​യി​ലാ​ണ്. ഇ​വി​ടെ നെ​ബ്രാ​സ്‌​ക എ​ന്ന ചു​ഴ​ലി​ക്കാ​റ്റ് സം​ഭ​വി​ക്കു​ക​യു​ണ്ടാ​യി. സാ​ധാ​ര​ണ അ​പ​ക​ടം മ​ണ​ത്ത് ആ​ളു​ക​ള്‍ ഈ ​സ​മ​യം ഒ​ഴി​ഞ്ഞു​മാ​റി നി​ല്‍​ക്കു​ക​യാ​ണ​ല്ലൊ പ​തി​വ്. എ​ന്നാ​ല്‍ ജൂ​നി​പ്പ​ര്‍ ബ്ലേ​ക്ക് എ​ന്ന യു​വ​തി ഈ ​അ​വ​സ​രം ന​ഷ്ട​മാ​ക്കാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു.

ജൂ​നി​പ്പ​ര്‍ ഈ ​സാ​ഹ​ച​ര്യം ത​ന്‍റെ കാ​മു​കി​യോ​ട് വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ചു. എ​ക്‌​സി​ലെ​ത്തി​യ​ വീ​ഡി​യോ​യി​ല്‍ ആ​കാ​ശ​മാ​കെ പ്ര​ക്ഷു​ബ്ധ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്നു. ഈ ​സ​മ​യം ജൂ​നി​പ്പ​ര്‍ മോ​തി​ര​വു​മാ​യി മു​ട്ടു​കു​ത്തു​ക​യും കാ​മു​കി​യെ പ്രൊ​പ്പോ​സ് ചെ​യ്യു​ക​യു​മാണ്.

അ​വ​ര​ത് സ്വീ​ക​രിക്കു​ന്ന​തും ഇ​രു​വ​രും സ​ന്തോ​ഷ​ത്താ​ല്‍ തു​ള്ളി​ച്ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "ഇ​തൊ​രു സി​നി​മാ രം​ഗ​മാ​യി​രു​ന്നെ​ങ്കി​ല്‍, ഞാ​ന്‍ തി​യേ​റ്റ​റി​ല്‍ ക​ര​യു​മാ​യി​രു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.