സ്ട്രീ​മിം​ഗ് തു​ട​ങ്ങി 24 ലി​വ് ഒ​ടി​ടി; ആ​ദ്യ​ചി​ത്രം ഇ​ന്‍റ​ർ​വെ​ൽ
Wednesday, May 1, 2024 12:24 PM IST
24 ലി​വ് ഒ​ടി​ടി​യി​ൽ മേ​യ് ഒ​ന്നു മു​ത​ൽ സി​നി​മ​ക​ളും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും വെ​ബ് സീ​രീ​സും സം​പ്രേ​ഷ​ണം ചെ​യ്തു തു​ട​ങ്ങും. ജ​ന​കീ​യ ഒ​ടി​ടി എ​ന്ന പേ​രി​ൽ ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞ 24 ലി​വ് ഒ​ടി​ടി​യി​ൽ ആ​ദ്യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സി​നി​മ ഇ​ന്‍റ​ർ​വെ​ൽ ആ​ണ്.

അ​ൻ​സി​ൽ ബാ​ബു നി​ർ​മി​ച്ച് പി. ​മു​സ്ത​ഫ സം​വി​ധാ​നം ചെ​യ്ത ചി​ത്രം യു​വ ത​ല​മു​റ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള സി​നി​മ എ​ന്ന നി​ല​യി​ൽ ഒ​രു​പാ​ട് ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞ​താ​ണ്.

തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഡു​ഡു ഭ​ര​തും ഷ​നീ​ദ് ഭ​ഗ​വ​തി​ക്കാ​വി​ലും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഉ​ണ്ണി നീ​ല​ഗി​രി കാ​മ​റ കൈ​കാ​ര്യം ചെ​യ്ത ഇ​ന്‍റ​ർ​വ​ലി​ന്‍റെ ക​ഥ മോ​ഹ​ൻ​ദാ​സ് വേ​ങ്ങേ​രി​യു​ടേ​താ​ണ്. ഗാ​ന ര​ച​ന​യും സം​ഗീ​ത​വും അ​ബ്ദു​ൽ നാ​സ​റും ശ​ബ്ദ ക്ര​മീ​ക​ര​ണം റ​ഷീ​ദ് നാ​സും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

സി​നി​മ കാ​ണു​ന്ന​തി​നാ​യി 24 ലി​വ് ഒ​ടി​ടി​യു​ടെ അ​പ്ലി​ക്കേ​ഷ​ൻ ആ​പ്പ് സ്റ്റോ​റി​ൽ നി​ന്നോ പ്ലേ ​സ്റ്റോ​റി​ൽ നി​ന്നോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ന​ട​ൻ മ​ധു ഏ​പ്രി​ൽ ഒ​മ്പ​തി​നാ​ണ് ഒ​ടി​ടി പ്ലാ​റ്റ്ഫോം ഉ​ദ്ഘാ​ട​നം.