"സു​കൃ​ത'​മാ​യി ഈ ​സി​നി​മ​ക​ൾ
Tuesday, May 7, 2024 10:28 AM IST
ബി​ജോ ജോ ​തോ​മ​സ്
ക​ഴി​ഞ്ഞ നാ​ല്പ​തു വ​ർ​ഷ​മാ​യി മ​ല​യാ​ള​സി​നി​മ​യ്ക്കൊ​പ്പം സ​ഞ്ച​രി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​യി​രു​ന്നു ഹ​രി​കു​മാ​ർ. 1980ൽ ​തു​ട​ങ്ങി 2022ൽ ​വ​രെ നീ​ണ്ട ക​രി​യ​ർ. സു​ദീ​ർ​ഘ​മാ​യ ഈ ​കാ​ല​യ​ള​വി​ൽ 18 സി​നി​മ​ക​ളേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്രെ​ഡി​റ്റി​ലു​ള്ളൂ. അ​തി​ൽ​ത​ന്നെ സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി മാ​റി​യ​ത് ഏ​താ​നും സി​നി​മ​ക​ൾ മാ​ത്രം.

എ​ങ്കി​ലും ഹ​രി​കു​മാ​ർ എ​ന്ന സം​വി​ധാ​യ​ക​ന് മ​ല​യാ​ള​സി​നി​മ​യി​ൽ ഒ​രു മേ​ൽ​വി​ലാ​സ​മു​ണ്ടാ​യി​രു​ന്നു- ആ​ർ​ട്ട്-​കൊ​മേ​ഴ്സ്യ​ൽ ഘ​ട​ക​ങ്ങ​ൾ ഒ​രു​പോ​ലെ കോ​ർ​ത്തി​ണ​ക്കി​യ ല​ളി​ത​സു​ന്ദ​ര ചി​ത്ര​ങ്ങ​ൾ, അ​താ​യി​രു​ന്നു ഹ​രി​കു​മാ​ർ സി​നി​മ​ക​ൾ.

ബോ​ക്സോ​ഫീ​സ് ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളെ അ​വ​ഗ​ണി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല. നി​രൂ​പ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ​ക്കാ​യി.

കൊ​ല്ലം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ എ​ൻ​ജി​നി​യ​റാ​യി ജോ​ലി നോ​ക്ക​വേ ഒ​രു വ​ർ​ഷ​ത്തെ അ​വ​ധി​യെ​ടു​ത്താ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ൽ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങ​യ​ത്. 1980ൽ ​എ​ത്തി​യ ‘ആ​ന്പ​ൽ​പ്പൂ​വ്’ ആ​യി​രു​ന്നു ആ​ദ്യ സി​നി​മ.

ഭ​ര​ത​നെ​യും പ​ദ്മ​രാ​ജ​നെ​യും ഐ.​വി. ശ​ശി​യേ​യും പോ​ലു​ള്ള വ​ന്പ​ൻ സം​വി​ധാ​യ​ക​നി​ര തി​ള​ങ്ങി​നി​ന്ന അ​ക്കാ​ല​ത്ത് ‘ആ​ന്പ​ൽ​പ്പൂ​വ്’ എ​ന്ന ചി​ത്രം സാ​ന്പ​ത്തി​ക​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും നി​രൂ​പ​ക ശ്ര​ദ്ധ നേ​ടി.

ഒ​രു സി​നി​മ​യെ​ങ്കി​ലും സം​വി​ധാ​നം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ജോ​ലി​യി​ൽ​നി​ന്ന് അ​വ​ധി​യെ​ടു​ത്ത് ഈ ​രം​ഗ​ത്തെ​ത്തി​യ ഹ​രി​കു​മാ​റി​ന് വീ​ണ്ടും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​തും അ​തു​കൊ​ണ്ടു ത​ന്നെ​യാ​യി​രു​ന്നു.

സി​നി​മാ നി​രൂ​പ​ണം വ​ള​രെ ശ​ക്ത​മാ​യി​രു​ന്ന അ​ക്കാ​ല​ത്ത് നി​രൂ​പ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ന്ന ജ​നു​സി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഹ​രി​കു​മാ​റി​ന്‍റേ​താ​യി പി​ന്നീ​ടു​വ​ന്ന മി​ക്ക സി​നി​മ​ക​ളും.

എ​ൺ​പ​തു​ക​ളി​ൽ മ​ല​യാ​ള​സി​നി​മ ഒ​ട്ടേ​റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും മാ​റ്റ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ഴും അ​ത്ത​രം ബ​ഹ​ള​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​തെ വ​ള​രെ നി​ശ​ബ്ദ​മാ​യി വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ളു​മാ​യാ​ണ് ഹ​രി​കു​മാ​ർ സാ​ന്നി​ധ്യ​മ​റി​യി​ച്ച​ത്.

തി​യ​റ്റ​റി​ൽ വി‍​ജ​യി​ക്കാ​നാ​യി ഒ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തി​ല്ല. ത​ന്‍റെ മ​ന​സി​ലു​ള്ള സി​നി​മ​ക​ൾ വ​ള​രെ സ​ത്യ​സ​ന്ധ​മാ​യ രീ​തി​യി​ൽ ഹ​രി​കു​മാ​ർ ആ​വി​ഷ്ക​രി​ച്ചു. വ്യ​ക്തി​ക​ളു​ടെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ഒ​ട്ടു​മി​ക്ക സി​നി​മ​ക​ളി​ലും പ്ര​മേ​യ​മാ​ക്കി​യ​ത്.

1983ൽ ​എ​ത്തി​യ ‘ഒ​രു സ്വ​കാ​ര്യം’ മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ‘സു​കൃ​തം’ വ​രെ ഇ​ത്ത​രം ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളെ ല​ളി​ത​വും സ​ത്യ​സ​ന്ധ​മാ​യും ആ​വി​ഷ്ക​രി​ച്ച ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു.

എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​രു​ടെ ര​ച​ന​യി​ൽ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ‘സു​കൃ​തം’ ഹ​രി​കു​മാ​റി​ന്‍റെ മാ​ത്ര​മ​ല്ല മ​ല​യാ​ള​ത്തി​ലെ​ത​ന്നെ മി​ക​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​യി.

സീ​രീ​യ​സാ​യ ക​ഥാ​ഖ്യാ​ന രീ​തി​യാ​യി​രു​ന്നു ഹ​രി​കു​മാ​റി​ന്‍റെ മു​ഖ​മു​ദ്ര​യെ​ങ്കി​ലും ഹാ​സ്യ​ത്തി​ന്‍റെ സ്പ​ർ​ശ​മു​ള്ള സി​നി​മ​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി എ​ത്തി.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ‘പു​ലി വ​രു​ന്നേ പു​ലി’, ‘ഉ​ദ്യാ​ന​പാ​ല​ക​ൻ’, സി​ദ്ദി​ഖും മു​കേ​ഷും ജ​യ​റാ​മും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ‘എ​ഴു​ന്ന​ള്ള​ത്ത്’ എ​ന്നീ സി​നി​മ​ക​ളി​ൽ ഹാ​സ്യം വ​ള​രെ ത​ന്മ​യ​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഹ​രി​കു​മാ​റി​നാ​യി.

കാ​ന്പ​സ് രാ​ഷ്ട്രീ​യം ജീ​വി​തം ത​ക​ർ​ക്കു​ന്ന യു​വ​ത്വ​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ‘ജാ​ല​കം’ ഹ​രി​കു​മാ​റി​ന്‍റെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മ​റ്റൊ​രു ചി​ത്ര​മാ​യി​രു​ന്നു.

അ​ശോ​ക​നും ശ്രീ​വി​ദ്യ​യും പാ​ർ​വ​തി​യു​മൊ​ക്കെ നി​റ​ഞ്ഞു​നി​ന്ന ചി​ത്രം ഇ​ന്നും കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള​താ​ണ്. ലോ​ഹി​ത​ദാ​സി​ന്‍റെ ര​ച​ന​യി​ൽ ഒ​രു​ക്കി​യ ‘ഉ​ദ്യാ​ന​പാ​ല​ക​ൻ’, ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സം​വി​ധാ​നം ചെ​യ്ത ‘സ്വ​യം​വ​ര​പ്പ​ന്ത​ൽ’ എ​ന്നി​വ​യും ഹ​രി​കു​മാ​റി​ന്‍റെ മി​ക​ച്ച സി​നി​മ​ക​ളാ​യി.

ഹി​റ്റു​ക​ൾ അ​ധി​കം ആ​ഘോ​ഷി​ക്ക​പ്പെ​ടാ​തെ വെ​റും 18 സി​നി​മ​ക​ളി​ലൂ​ടെ 40 വ​ർ​ഷ​ത്തോ​ളം മ​ല​യാ​ള​സി​നി​മ ലോ​ക​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ൻ ഹ​രി​കു​മാ​റി​നാ​യി. മ​ല​യാ​ള​സി​നി​മ​യു​ടെ ദി​ശാ​മാ​റ്റ​ങ്ങ​ളെ വ​ള​രെ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കി അ​തി​നൊ​പ്പം ദീ​ർ​ഘ​കാ​ലം സ​ഞ്ച​രി​ച്ച സു​കൃ​ത​വു​മാ​യാ​ണ് അ​ദ്ദേ​ഹം ക​ട​ന്നു​പോ​കു​ന്ന​ത്.

പ്ര​ധാ​ന സി​നി​മ​ക​ൾ

1981- ആ​ന്പ​ൽ​പ്പൂ​വ്
1983- ഒ​രു സ്വ​കാ​ര്യം
1985- പു​ലി വ​രു​ന്നേ പു​ലി, അ​യ​നം
1987- ജാ​ല​കം
1988- ഊ​ഴം
1991- എ​ഴു​ന്ന​ള്ള​ത്ത്
1994- സു​കൃ​തം
1996- ഉ​ദ്യാ​ന​പാ​ല​ക​ൻ
2000- സ്വ​യം​വ​ര​പ്പ​ന്ത​ൽ
2007- പ​റ​ഞ്ഞു തീ​രാ​ത്ത വി​ശേ​ഷ​ങ്ങ​ൾ
2010- സ​ദ്ഗ​മ​യ
2022- ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്‍റെ ഭാ​ര്യ